സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും. ഓൺലൈനായി രാവിലെ ഒൻപതരക്കാണ് യോഗം ചേരുക. ആലപ്പുഴയിലെ കൊലപാതകങ്ങൾക്ക് ശേഷമുള്ള പൊലീസ് നടപടികൾ,സമാധാനശ്രമങ്ങൾ എന്നിവ മുഖ്യമന്ത്രിയും ആലപ്പുഴയിൽ നിന്നുള്ള മന്ത്രി സജി ചെറിയാനും വിശദീകരിച്ചേക്കും. ഇന്‍റലിജൻസിനും പൊലീസിനും വീഴ്ചകൾ സംഭവിച്ചു എന്ന വിലയിരുത്തലുണ്ടെങ്കിലും അത് മന്ത്രിസഭയിൽ ഉന്നയിക്കപ്പെടാൻ സാധ്യത കുറവാണ്. പൊലീസിൽ ആർ.എസ്.എസ് ഘടകം ഉണ്ടെന്ന ആരോപണം ആവർത്തിച്ചുയരുന്നതും സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഒമിക്രോണ്‍ സ്ഥിതിയും മന്ത്രിസഭ വിലയിരുത്തും. അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയാനുള്ള നടപടികളും വിപണി ഇടപെടലും പരിഗണനക്ക് വരും.
ചങ്ങരംകുളം സ്വദേശിയും ഡ്രൈവറും രക്ഷപെട്ടത് അത്ഭുതകരമായി ദേശീയപാതയിൽ വളാഞ്ചേരി പൈങ്കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടം.പൈങ്കണ്ണൂർ…
പൊന്നാനി: പശ്ചിമബംഗാള്‍ സ്വദേശികള്‍ എന്ന വ്യാജേന കേരളത്തിലെ പല ജില്ലകളിലും താമസിച്ചിരുന്ന മൂന്ന് ബംഗ്ലാദേശ് പൗരന്മാര്‍ പൊന്നാനി പോലീസിന്റെ പിടിയില്‍.…
വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ നജീബ് അവർകൾ ഉത്ഘാടനം ചെയ്തു… വട്ടംകുളം GJB സ്കൂൾ പഠനോത്സവം 2025.. ധ്വനി…
എടപ്പാള്‍:ഐലക്കാട് സ്വദേശിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.അയിലക്കാട് സ്വദേശി 71 വയസുള്ള പുളിക്കത്ര ബാലനെ യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.വ്യാഴാഴ്ച…
കോഴിക്കോട്: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ നടന്ന സൈബർ തട്ടിപ്പിൽ മലപ്പുറം സ്വദേശിക്ക് നഷ്ടമായത് 20 ലക്ഷം രൂപ.…
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ്…