സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കള്ളക്കടല്‍ ജാഗ്രത

&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം&colon; രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിക്കുന്നു&period; ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്&period; കണ്ണൂര്‍&comma; കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്&period; നാളെ പത്തനംതിട്ട&comma; കോട്ടയം&comma; ഇടുക്കി ജില്ലകളിലും യെല്ലോ അലേര്‍ട്ട് ആയിരിക്കും&period; ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്&period; മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്&period;തിരുവനന്തപുരം&comma; കൊല്ലം&comma; ആലപ്പുഴ&comma; എറണാകുളം&comma; തൃശൂര്‍ ജില്ലകളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്&period; കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം &lpar;കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ&rpar;&comma; കൊല്ലം &lpar;ആലപ്പാട്ട് മുതല്‍ ഇടവ വരെ&rpar;&comma; ആലപ്പുഴ &lpar;ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ&rpar;&comma; എറണാകുളം &lpar;മുനമ്പം മുതല്‍ മറുവക്കാട് വരെ&rpar;&comma; തൃശൂര്‍ &lpar;ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ&rpar; ജില്ലകളിലെ തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പ്&period; കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും നിര്‍ദേശമുണ്ട്&period; അതേസമയം ഇന്ന് സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല&period;കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം നിര്‍ദേശിച്ചു&period; ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്&period; കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും&period; ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്&period; INCOIS മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്&period; മത്സ്യബന്ധന യാനങ്ങള്‍ &lpar;ബോട്ട്&comma; വള്ളം&comma; മുതലായവ&rpar; ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം&period; വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം&period; മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം&period; ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക&period; തീരശോഷണത്തിന് സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സ്ത്രീപീഡനക്കേസ്: പ്രതിയെ മുംബൈയിൽ നിന്ന് പിടികൂടി

തിരൂർ | സ്ത്രീ പീഡനക്കേസിൽ ഒളിവിലായിരുന്ന തിരൂർ ഏഴൂർ സ്വദേശി കളത്തിൽ ശരത്ത് (37)നെ മുംബൈയിൽ നിന്ന് തിരൂർ പൊലീസ്…

6 hours ago

ജനാധിപത്യം സംരക്ഷിക്കാൻ ഒന്നിച്ചു മുന്നേറണം: റിട്ട. ടീച്ചേഴ്സ് കോൺഗ്രസ്

എടപ്പാൾ | ഇന്ത്യയുടെ അഭിമാനമായ ജനാധിപത്യം നിലനിർത്താനും സംരക്ഷിക്കാനുമുള്ള ശ്രമങ്ങളിൽ ഒന്നിച്ചു മുന്നേറാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തണമെന്ന് കേരള റിട്ടയേർഡ് ടീച്ചേഴ്സ്…

6 hours ago

പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കൻഡറി സ്കൂൾ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ചങ്ങരംകുളം :പാവിട്ടപ്പുറംഅസ്സബാഹ് റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് റേഞ്ചർ യൂണിറ്റ്, നാഷണൽ…

6 hours ago

SPOT കുമരനെല്ലൂർ സീസൺ 5 ഫുട്ബോൾ മേളയുടെ ബ്രോഷർ പ്രകാശനം ചെയ്തു

കുമരനെല്ലൂർ: SPOT കുമരനെല്ലൂർ സീസൺ 5 ഫ്ലഡ്‌ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ബ്രോഷർ തൃത്താല സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ്…

6 hours ago

ടൈഗർ ഷ്രഫിന്റെ കൈയിലെ ബാൻഡേജ് വെറുതെ ചുറ്റിയതല്ല; പരുക്കിന്റെ കാരണം വ്യക്തമാക്കി താരം

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്രഫ് അത്ഭുതകരമായാണ് തനിക്കു നേരെയുണ്ടായ വെടിവെപ്പിൽ നിന്ന് രക്ഷപ്പെട്ടത്. വെടിവെപ്പിൽ താരത്തിന്‍റെ ഡ്രൈവറിനും വെടിയേറ്റിരുന്നു.…

9 hours ago

ആലങ്കോട് ഗ്രാമപഞ്ചായത്തിൽവിദ്യാർത്ഥികൾക്ക് സൗജന്യ ഫുട്ബോൾ പരിശീലനം

ചങ്ങരംകുളം :-ആലങ്കോട് ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സൗജന്യ ഫുട്ബോൾ പരിശീലനം നടത്താൻ തീരുമാനിച്ചു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന…

9 hours ago