Categories: KERALA

സംസ്ഥാനത്ത് ഇന്നുമുതല്‍ വെള്ളത്തിനും വൈദ്യുതിക്കും വില കൂടും

&NewLine;<p>തിരുവനന്തപുരം&colon; സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതിക്കും കുടിവെള്ളത്തിനുമുള്‍പ്പെടെ വില വർധിക്കും&period; പ്രതിമാസം 250 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് അഞ്ച് മുതല്‍ 15 പൈസ വരെയാണ് ഏപ്രില്‍ മുതല്‍ അധികമായി നല്‍കേണ്ടിവരിക&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഡിസംബറില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിച്ച നിരക്കുവർധനയുടെ ഭാഗമായാണ് വൈദ്യുതിനിരക്ക് കൂടുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഫിക്സഡ് ചാർജില്‍ അഞ്ച് മുതല്‍ 15 രൂപ വരെയുള്ള വർധനയും ഈ മാസം മുതലുണ്ടാകും&period; ഇതിനു പുറമേഏപ്രിലില്‍ ഏഴ് പൈസ സർചാർജും ഉപയോക്താക്കള്‍ നല്‍കേണ്ടതുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പ്രതിമാസം 250 യൂണിറ്റിനു മുകളില്‍ ഉപയോഗിക്കുന്നവർക്ക് ആദ്യ യൂണിറ്റ് മുതല്‍ ഒരേ നിരക്കാണ് നല്‍കേണ്ടിവരിക&period; ഈ വിഭാഗത്തിലുള്ള ഉപയോക്താക്കള്‍ക്ക് വിവിധ സ്ലാബുകളിലായി 25 പൈസവരെയാണ് വർധന&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>നിരക്കുവർധനയിലൂടെ 357&period;28 കോടി രൂപയുടെ അധികവരുമാനമാണ് കെഎസ്‌ഇബി ലക്ഷ്യമിടുന്നത്&period; വൈദ്യുതിക്കു പുറമേ വെള്ളത്തിനും വില കൂടും&period; വെള്ളക്കരത്തില്‍ അഞ്ച് ശതമാനം വർധനയുണ്ടായേക്കും&period; കേന്ദ്രസർക്കാർ വ്യവസ്ഥ പ്രകാരമാണ് ഈ വർധന&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് കഴിഞ്ഞവർഷം സംസ്ഥാനസർക്കാർ ഇതൊഴിവാക്കിയിരുന്നു&period; ഇക്കുറി ഇതു സംബന്ധിച്ച ഉത്തരവുകളൊന്നും വന്നിട്ടില്ല&period; അതിനാല്‍ നിരക്കു വർധനയുണ്ടായേക്കുമെന്ന വിവരമാണ് അധികൃതർ നല്‍കുന്നത്&period; ഇതിനു പുറമെ ടോള്‍&comma; ഭൂനികുതി&comma; കോടതി ഫീസ് തുടങ്ങിയവയും വർധിക്കും&period; ഭൂമിയുടെ പാട്ടനിരക്കും പരിഷ്കരിച്ചിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇലക്‌ട്രിക് വാഹനങ്ങളുടെ നികുതി പുനഃക്രമീകരണവും ഈ മാസമുണ്ടാകും&period; കോണ്‍ട്രാക്‌ട് കാര്യേജ് നികുതിഘടന ഏകീകരിക്കുന്നതിനാല്‍ ടൂറിസ്റ്റ് ബസുകളുടെ നിരക്കിലും വർധനയുണ്ടാകും&period; 15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ നികുതി 50 ശതമാനം വർധിക്കും&period; ടോള്‍ നിരക്കും വർധിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കാറുകള്‍ക്ക് അഞ്ചു രൂപയും വലിയ വാഹനങ്ങള്‍ക്ക് 15 രൂപയും എന്ന നിരക്കിലാണ് ദേശീപാതാ അഥോറിറ്റി ടോള്‍ നിരക്ക് വർധിപ്പിച്ചിട്ടുള്ളത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ജയിച്ചാൽ തവനൂർക്കാർക്ക് തന്നെ തേടി കുറ്റിപ്പുറം പാലത്തിന് അപ്പുറം വരേണ്ട സാഹചര്യമുണ്ടാകില്ല

എടപ്പാൾ: ജയിച്ചാൽ തവനൂർക്കാർക്ക് തന്നെ തേടി കുറ്റിപ്പുറം പാലത്തിന് അപ്പുറം വരേണ്ട സാഹചര്യമുണ്ടാകില്ല എന്നും. തവനൂരിൽ സ്ഥിരം താമസമാക്കുകയും ആഴ്ചയിൽ…

11 hours ago

കൂടുതൽ ഭൂരിപക്ഷമുണ്ടാക്കിയാല്‍ 15 ദിവസത്തെ സൗജന്യ വിദേശയാത്ര വാഗ്ദാനം; ലീഗ് സംസ്ഥാന വൈസ് പ്രസി. സി.പി ബാവ ഹാജിക്കെതിരെ കേസ്

എടപ്പാൾ: തവനൂരിലെ വിദേശയാത്ര വാഗ്ദാനത്തിൽ മുസ്‍ലിം ലീഗ് നേതാവിനെതിരെ കേസെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.പി ബാവ ഹാജിക്ക് എതിരെയാണ്…

11 hours ago

പ്രഭാതനടത്തവും മാരത്തോണുമായി യുവാക്കൾ; തവനൂരിലെ ചെറുപ്പത്തിനൊപ്പം ചുറുചുറുക്കോടെ കെ.ടി ജലീൽ

എടപ്പാൾ: നൂറുകണക്കിന് യുവാക്കൾ പങ്കെടുത്ത പ്രഭാതനടത്തത്തിലും മാരത്തോണിലും ചുറുചുറുക്കോടെ തവനൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ഡോ കെ ടി ജലീലും…

11 hours ago

ആവേശവുമായി എൽ ഡി എഫ് റാലിയിൽ ആയിരങ്ങൾ

എടപ്പാൾ: തവനൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. കെ ടി ജലീലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം എടപ്പാളിൽ സംഘടിപ്പിച്ച എൽഡിഎഫ് റാലിയിൽ…

11 hours ago

പെരുമുക്ക് എ എം എൽ പി സ്കൂൾ വിദ്യാർത്ഥികൾ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു

ചങ്ങരംകുളം:-പോലീസിൻ്റെ പ്രവർത്തന രീതികളും നിയമസംരക്ഷണത്തിൻ്റെ പ്രാധാന്യവും പരിചയപ്പെടുന്നതിന് വേണ്ടി പെരുമുക്ക് എ.എം.എൽപി സ്കൂളില വിദ്യാർത്ഥികൾ ചങ്ങരംകുളം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.സ്റ്റേഷനിലെത്തിയ…

15 hours ago

പത്തുവര്‍ഷത്തെ ഭരണനേട്ടം വിശദീകരിച്ച് മുഖ്യമന്ത്രി; സിപിഎം-എസ്ഡിപിഐ ഡീല്‍ ആരോപണം തള്ളി

മലപ്പുറം: കാലാകാലങ്ങളായി യുഡിഎഫാണ് വര്‍ഗീയശക്തികളെ പ്രീണിപ്പിക്കുകയും കൂട്ടുകൂടുകയും ചെയ്തിട്ടുള്ളതെന്നും ഇതു മറച്ചുവെക്കാന്‍ നുണ പ്രചരണവുമായി ഇറങ്ങിയിരിക്കുകയാണ് യുഡിഎഫ് എന്നും മുഖ്യമന്ത്രി…

15 hours ago