മലപ്പുറം: സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പ് ജില്ലയില്‍ ലക്ഷ്യമിട്ട മുഴുവന്‍ പദ്ധതികളും ആരംഭിച്ചു. 2024-25 വര്‍ഷം 10,300 സംരംഭങ്ങളെന്ന ലക്ഷ്യം മറികടന്ന് 10,304 സംരംഭങ്ങള്‍ ആരംഭിക്കാനായി. ഇതില്‍ 650.75 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. 22,787 തൊഴിലവസരങ്ങളാണ് ഇതുവഴി സൃഷ്ടിക്കാനായത്. 1424 സംരംഭങ്ങള്‍ നിര്‍മാണ മേഖലയിലും 2002 എണ്ണം വനിത സംരംഭങ്ങളുമാണ്.
സാമ്പത്തിക വര്‍ഷാരംഭം മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് സമയപരിധിക്ക് മുമ്പ് ലക്ഷ്യം പൂര്‍ത്തീകരിക്കാനായത്. വായ്പകള്‍ ലഭ്യമാക്കാന്‍ പ്രോജക്ട് പ്രപ്പോസലുകള്‍ തയാറാക്കി ബാങ്കുകള്‍ക്ക് സമര്‍പ്പിക്കുകയും അനുമതികള്‍ വേഗത്തില്‍ നേടാന്‍ സാഹചര്യമൊരുക്കുകയും ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സബ്സിഡികള്‍ ലഭിക്കുന്ന പദ്ധതികളില്‍ ഉള്‍പ്പെടുത്തിയത് ലക്ഷ്യം കൈവരിക്കാന്‍ സഹായകമായതായി ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.
മലപ്പുറം കോട്ടക്കലിൽ വിവാഹ വാഗ്ദാനം നൽകി പതിനേഴുകാരിക്ക് ക്രൂര പീഡനം. സംഭവത്തിൽ പോക്സോ കേസിൽ രണ്ടുപേരെ പൊലീസ് പിടികൂടി. ഇതിനിടെ…
18 കോടിയുടെ പദ്ധതികളുമായി സംസ്ഥാന ബജറ്റിൽ മികച്ച വിഹിതം തൃത്താലക്ക്. മണ്ഡലത്തിലെ മണ്ഡലത്തിലെ വിവിധ റോഡുകൾ ആധുനിക നിലവാരത്തിലേക്ക് ഉയർത്തുന്നതിന്…
ചങ്ങരംകുളം:വളയംകുളത്ത് വീടിനകത്ത് കയറി യുവാവിന്റെ പരാക്രമം.വെള്ളിയാഴ്ച വൈകിയിട്ട് ഏഴ് മണിയോടെയാണ് സംഭവം.അജ്ഞാതനായ യുവാവ് സ്ത്രീകളും കുട്ടികളുമുള്ള വീടിനകത്തേക്ക് ഓടിക്കയറുകയായിരുന്നു.വീട്ടുകാര്‍ ഭഹളം…
എടപ്പാൾ: സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റ് തീർത്തും നിരാശ നൽകുന്നത് മാത്രം നിലവിൽ മുൻ ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ച പല പദ്ധതികളും…
എടപ്പാൾ: റഫറൽ ബിസിനസിന് മുൻതൂക്കം നൽകുന്ന ബിസിനസിന് മാത്രമായുള്ള ജൂനിയർ ചേമ്പർ ഇൻറർനാഷണൽ- ജെ സി ഐ യുടെ സംവിധാനമായ…
എടപ്പാൾ: 'ചർക്ക 'യും ' ഉപ്പും ' ഉൾപ്പെടെയുള്ള വസ്തുക്കൾ ശക്തിയേറിയ സമരായുധങ്ങളാക്കി മാറ്റി, ലോക ചരിത്രത്തിൽ സമാനതകളില്ലാത്ത സ്വാതന്ത്ര്യസമരത്തിനാണ്…