നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്‌കാരം നാളെ നടക്കും. തമിഴ്നാട്ടിലെ വാഹനാപകടത്തിലാണ് മരിച്ചത്.രാവിലെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക. മുണ്ടൂരിലെ വീട്ടില്‍ ഇന്ന് വൈകിട്ട് 4 മണി മുതല്‍ പൊതുദര്‍ശനം ഉണ്ടാകും.
അപകടത്തില്‍ ഷൈന്‍ ടോം ചാക്കോയുടെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകളും നട്ടെല്ലിന് ചെറിയ പൊട്ടലും സംഭവിച്ചിട്ടുണ്ട്. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്കേറ്റ ഷൈനിന്റെയും അമ്മയുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് സണ്‍ മെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ വ്യക്തമാക്കി.
അപകടത്തില്‍ പരുക്കേറ്റ് തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷൈന്‍ ടോം ചാക്കോയെയും അമ്മയെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും സിനിമ പ്രവര്‍ത്തകരും ഇന്നലെ സന്ദര്‍ശിച്ചിരുന്നു.
വെളിയങ്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കർക്കിടകക്കഞ്ഞി വിതരണം സംഘടിപ്പിച്ചു.കർക്കിടകമാസത്തിലെ ആചാരങ്ങളുടെ ഭാഗമായി കോൺഗ്രസ് കമ്മിറ്റി എരമംഗലത്ത് വച്ച് നടത്തിയ…
കൊല്ലം: കൊല്ലത്ത് ബസ്സില്‍ വച്ച് നഗ്നതാപ്രദര്‍ശനം നടത്തിയ പ്രതി അറസ്റ്റില്‍. മൈലക്കാട് സ്വദേശി സുനിലാണ് അറസ്റ്റില്‍ ആയത്. ഇന്ന് പുലര്‍ച്ചയോടെയാണ്…
ചങ്ങരംകുളം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങിൻ്റെ നേതൃത്വത്തിൽ ചങ്ങരംകുളത്ത് സൗജന്യ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ്…
ചങ്ങരംകുളം : സഖാക്കൾ വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ എംപി കുട്ടൻ നായർ അനുസ്മരണവും അദ്ദേഹത്തിന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാര സമർപ്പണവും…
കല്പറ്റ : ചൂരൽമല മുണ്ടക്കൈ ദുരന്തത്തിന്റെ ഒരാണ്ട്. സംസ്ഥാനത്ത് സ്കൂളുകളിൽ ഇന്ന് ഒരു മിനിറ്റ് മൗനം ആചരിക്കും. രാവിലെ 10…
തിരുവനന്തപുരം: പ്രവാസി ഭാരതീയ വോട്ടമാര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഫോം 4Aയിലാണ്…