Categories: CHANGARAMKULAM

ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്റെ ആദരം ഏറ്റുവാങ്ങി ചങ്ങരംകുളം സ്വദേശി.

&NewLine;<p>ചങ്ങരംകുളം&colon; ഷാര്‍ജ പുസ്തകോത്സവത്തിന്റെ ഭാഗമായി വിദേശ ഭാഷയിലെ മികച്ച പ്രസാധകന്‍ എന്ന ബഹുമതിക്ക് മലയാളിയായ ചങ്ങരംകുളം സ്വദേശി സലീം ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താനില്‍ നിന്ന് അംഗീകാരം ഏറ്റ് വാങ്ങി&period;<br>അജ്മാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബുക്ക് ലാന്‍ഡ് ഉടമയും ചങ്ങരംകുളം പെരുമുക്ക് സ്വദേശിയുമായ ആനക്കപ്പറമ്പില്‍ സലീം അബ്ദുല്‍ റഹ്‌മാന്‍ വര്‍ഷങ്ങളായി ഷാര്‍ജ പുസ്തകോത്സവത്തിലെ സജീവ സാനിധ്യമാണ് ഇദ്ദേഹത്തിന്റെ ബുക്ക് ലാന്ഡ്&period; ഷാര്‍ജ ബുക്ക് ഫെയറിന്റെ ഉദ്ഘാടന ചടങ്ങില്‍ ഷാര്‍ജ ഭരണാധികാരിയും ഷാര്‍ജ ബുക്ക് ഫെയര്‍ രക്ഷാധികാരിയുമായ ഡോ ക്ടര്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നേരിട്ടാണ് സലീമിന് സര്‍ട്ടിഫിക്കറ്റും ഉപഹാരവും കൈമാറിയത്&period; ഉപഹാര സമര്‍പ്പണത്തിന് ശേഷം ഷാര്‍ജ സുല്‍ത്താന്‍ സലീം റഹ്‌മാനെ അഭിനന്ദിക്കുകയും അല്‍പനേരം സംസാരിക്കാന്‍ അവസരം നല്‍കുകയും ചെയ്തു&period;36 വര്‍ഷമായി പ്രസാധന രംഗത്ത് സജീവമായ ഇദ്ദേഹം അറുപതോളം ഇംഗ്ലീഷ് പുസ്തകങ്ങളും ഫ്രഞ്ചില്‍ നിന്ന് ഇരുപത് പുസ്തകങ്ങളും അറബിയില്‍ ഇരുപതിലേറെ പുസ്തകങ്ങളുമടക്കം വിലപ്പെട്ട നിരവധി ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്&period; യുഎ ഇയില്‍ നിന്ന് അറബ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന മലയാളിയാണ് സലീം&period; വേള്‍ഡ് ബെസ്റ്റ് സെല്ലര്‍ ബുക്കായ യുവാല്‍ നോഹ് ഹരാരിയുടെ സാ പിയന്‍സ് എന്ന പുസ്തകം അറബിയിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

6 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

7 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

7 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

12 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

12 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

13 hours ago