വല്ലപ്പുഴയില്‍ 15 കാരിയെ കാണാതായിട്ട് അഞ്ചു ദിനം പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താനാവാതെ പൊലീസ്.
ഡിസംബർ 30 ന് വീട്ടില്‍ നിന്നും സ്കൂളിലേക്കിറങ്ങിയ ചൂരക്കോട് അബ്ദുല്‍ കരീമിൻറെ മകള്‍ ഷഹന ഷെറിനെ പിന്നീട് കാണാതാവുകയായിരുന്നു. കുട്ടിയെ കണ്ടെത്താൻ 36 അംഗ സംഘം അഞ്ചു ടീമുകളായി പരിശോധന തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കുട്ടിയെ കണ്ടെത്താനാവാത്തതില്‍ ആശങ്കയിലാണ് രക്ഷിതാക്കള്‍.
ഡിസംബ൪ 30ന് രാവിലെ ചൂരക്കോട്ടെ വീട്ടില്‍ നിന്നും ട്യൂഷൻ സെൻററിലേക്കിറങ്ങിയതായിരുന്നു ഷഹന ഷെറിൻ. ഒൻപതു മണിയോടെ ട്യൂഷൻ ക്ലാസ് വിട്ടു. ശേഷം ഒപ്പമുണ്ടായിരുന്ന കൂട്ടുകാരികളോട് ബന്ധുവീട്ടില്‍ പുസ്തകമെടുക്കാനെന്ന് പറഞ്ഞായിരുന്നു ഷഹന പോയത്. കൂട്ടുകാരികള്‍ക്ക് മുന്നില്‍ നിന്നു തന്നെ വസ്ത്രവും മാറി. സമയമായിട്ടും സ്കൂളിലെത്താതായതോടെ രക്ഷിതാക്കളെ സ്കൂള്‍ അധികൃത൪ വിവരമറിയിച്ചു. പിന്നാലെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതിയും നല്‍കി. കുട്ടിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യം പട്ടാമ്ബി റെയില്‍വേ സ്റ്റേഷനില്‍ നിന്നും പൊലീസിന് ലഭിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കുട്ടിയെ കണ്ടെത്താനായില്ല. മുഖം മറച്ചതിനാല്‍ ഷഹന തന്നെയാണോയെന്ന് പൊലീസിന് ഉറപ്പിക്കാനുമായിട്ടില്ല.
സംഭവ ദിവസം പരശുറാം എക്സ്പ്രസില്‍ കുട്ടി കയറിയതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഷൊർണൂർ റയില്‍വേ സ്റ്റേഷൻ മുതല്‍ തിരുവനന്തപുരം വരെ സ്ഥലങ്ങളില്‍ അന്വേഷണം നടത്തി. പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങളെല്ലാം ശേഖരിച്ചു. എന്നിട്ടും പൊലീസിന് തുമ്ബൊന്നും കിട്ടിയില്ല. കുട്ടി പോകാൻ സാധ്യതയുള്ള സ്ഥലങ്ങള്‍ ബന്ധുക്കള്‍ പൊലീസിന് കൈമാറിയിരുന്നു. എന്നാല്‍ ഇവിടങ്ങളിലൊന്നും കുട്ടിയെത്തിയിട്ടില്ലെന്നാണ് വിവരം. കുട്ടിയുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ഇല്ലാത്തതും വസ്ത്രം മാറി മുഖം മറച്ചാണ് കുട്ടി പോയതെന്നതും അന്വേഷണത്തിന് വെല്ലുവിളിയാണ്. ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ രണ്ട് ഡിവൈഎസ്പിമാ൪, സിഐമാ൪, എസ്‌ഐമാ൪ അടങ്ങുന്ന 36 അംഗസംഘം അഞ്ചു ടീമുകളായാണ് അന്വേഷണം നടത്തുന്നത്.
സംസ്ഥാന ബജറ്റിൽ വനം വന്യജീവി സംരക്ഷണത്തിന് 305.61 കോടി അനുവദിച്ചു. ആർആർടി സംഘത്തിന്റെ എണ്ണം 28 ആയി വർധിപ്പിച്ചു. കോട്ടൂർ…
കൂറ്റനാട്: കൂറ്റനാട് നേർച്ചക്കിടെ ആന ഇടഞ്ഞു,പാപ്പാനെ കുത്തിക്കൊന്നു.കൂറ്റനാട് ശുഹദാക്കളുടെ മഖാമിൽ നടന്നുവരുന്ന ആണ്ടുനേർച്ചയുടെ ഭാഗമായുള്ള ദേശോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പരിസരപ്രദേശത്തുനിന്നുള്ള…
താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് സിനിമാ സമരം ആരംഭിക്കാനൊരുങ്ങി സംഘടകൾപ്രകടനങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പല സിനിമകളും സൂപ്പർ…
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യം പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600…
എടപ്പാള്‍ : മലബാറിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സാമൂഹ്യപ്രവർത്തകനുമായിരുന്ന കെ നാരായണൻ നായരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന രണ്ടാമത് രാഷ്ട്രീയ നൈതികതാ…
ചങ്ങരംകുളം: ചങ്ങരംകുളത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി ചങ്ങരംകുളം മദർ ആശുപത്രിക്ക് സമീപം താമസിക്കുന്ന കളത്തിൽ രാജേഷിന്റെ…