ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല. 18 ദിവസം ബഹിരാകാശ നിലയത്തില്‍ തങ്ങി ശുഭാംശു ശുക്ല ഭൂമിയില്‍ തിരിച്ചെത്തിയിരിക്കുന്നു.ഇന്ത്യൻ സമയം വൈകീട്ട് മൂന്ന് മണിയോടെയാണ് സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണ്‍ പേടകം തെക്കൻ കാലിഫോർണയൻ തീരത്ത് പസഫിക് കടലില്‍ വന്നു പതിച്ചത്. സഞ്ചാരികളെല്ലാം സുരക്ഷിതരായി തിരിച്ചെത്തി. ഇതോടെ ആക്സിയം 4 ദൗത്യം വിജയകരമായി പൂർത്തിയായി.
ഇന്ത്യൻസമയം തിങ്കളാഴ്ച വൈകീട്ട് 4.45-നാണ് പേടകം നിലയവുമായുള്ള ബന്ധം വേർപെടുത്തിയത്. നിശ്ചയിച്ചതിലും 10 മിനിറ്റ് വൈകിയായിരുന്നു ഈ അണ്‍ഡോക്കിങ്. 2.37-ഓടെ പേടകത്തെ നിലയവുമായി ബന്ധിപ്പിച്ച വാതിലടഞ്ഞു (ഹാച്ചിങ് ക്ലോഷർ). 4.45-ന് ഭൂമിയിലേക്കുള്ള 22.5 മണിക്കൂർ നീണ്ട യാത്രതുടങ്ങി.
14 ദിവസത്തെ ദൗത്യത്തിനായാണ് ആക്സിയം 4 സംഘം ബഹിരാകാശ നിലയത്തിലെത്തിയത്. മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സണ്‍, ഗ്രൂപ്പ് കാപ്റ്റൻ ശുഭാംശു ശുക്ല, മിഷൻ സ്പെഷ്യലിസ്റ്റുകളായ സ്ലാവോസ് ഉസ്നാൻസ്കി-വിസ്നിയേവ്സ്കി, ടൈബോർ കാപു എന്നിവരാണ് ദൗത്യ സംഘത്തിലുള്ളത്. അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയാണ് ശുഭാംശു ശുക്ല. ഇന്ത്യയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരി. ഇതിന് പിന്നാലെ ശുഭാംശു ശുക്ല ഉള്‍പ്പടെയുള്ളവർ വിവിധ ശാസ്ത്ര പരീക്ഷണ ദൗത്യങ്ങള്‍ ആരംഭിച്ചിരുന്നു.
സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ക്രൂ പേടകത്തില്‍ ജൂണ്‍ 26 നാണ് സംഘം നിലയത്തിലെത്തിയത്. ജൂലായ് 9 ന് 14 ദിവസം പൂർത്തിയായി. ശേഷം നാല് ദിവസം കൂടി നിലയത്തില്‍ അധികം ചിലവഴിച്ച ശേഷമാണ് സംഘം മടങ്ങിയത്.
കുന്നംകുളം:കാണിപ്പയ്യൂരിൽ സ്കൂട്ടറിലെത്തിയ സംഘം വയോധികയുടെ മാല കവര്‍ന്നു.മംഗളോദയം റോഡിൽ താമസിക്കുന്ന അമ്പലത്തിങ്കൽ വീട്ടിൽ ശാരദയുടെ ഒന്നര പവൻ തൂക്കം വരുന്ന…
എടപ്പാൾ : പൂക്കരത്തറ പൂത്രക്കോവിൽ ക്ഷേത്രത്തിന്റെ സമീപം താമസിക്കുന്ന മഠത്തിൽ വളപ്പിൽ സുധാകരൻ (56) നിര്യാതനായി.ഭാര്യ:സുനന്ദ. മക്കൾ: ജിഷ്ണുരാജ്. ജിതിൻ…
കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ്. പവന്റെ വില 75,040 രൂപയിലെത്തി. പവന്റെ വിലയിൽ 760 രൂപയുടെ വർധനവാണ്…
ചാലിശ്ശേരി: കളി കഴിഞ്ഞ് വീട്ടിൽ എത്തിയ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു. ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി സ്വദേശി മുല്ലശ്ശേരി മാടേക്കാട്ട്…
കോഴിക്കോട് : നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമെനില്‍ നടക്കുന്ന മധ്യസ്ഥചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ക്കൂടി പങ്കെടുക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ.…
എടപ്പാൾ : മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ടുള്ള മൗന ജാഥയും അനുശോചന യോഗവും…