Categories: PUBLIC INFORMATION

ശബരിമലയിൽ ദർശനം നടത്തിയത് 6 ലക്ഷം തീർഥാടകർ; ഇന്നും ഭക്തജന പ്രവാഹം

&NewLine;<p>ശബരിമല മണ്ഡല മകരവിളക്ക് സീസണിലെ എട്ടാം ദിവസമായ ഇന്നും തീർഥാടകരെ കൊണ്ട് നിറഞ്ഞ് സന്നിധാനം&period; ഇന്നലെ എൺപതിനായിരത്തിലധികം പേരാണ് ദർശനം നടത്തിയത്&period; ഇതുവരെ 6 ലക്ഷം ഭക്തർ ഈ മണ്ഡലകാലത്ത് സന്നിധാനത്തെത്തി&period;<br>ശബരിമലയിൽ സ്പോട്ട് ബുക്കിങിന്റെ എണ്ണം തീരുമാനിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്&period; ഓരോ ദിവസത്തെയും തീർത്ഥാടകരുടെ എണ്ണം അനുസരിച്ച് ആയിരിക്കും സ്പോട്ട് ബുക്കിംഗ് ക്രമീകരണം ഏർപ്പെടുത്തുക&period; ദേവസ്വംമന്ത്രി വിഎൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം&period; ഓരോ ദിവസത്തെയും സ്പോട്ട് ബുക്കിംഗ് എണ്ണം പ്രത്യേക കമ്മിറ്റി നിയന്ത്രിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ന്യൂനതകൾ പരിഹരിച്ച് ശബരിമല തീർത്ഥാടനം സുഖമാക്കാനാണ് പമ്പയിൽ മന്ത്രി വി എൻ വാസവൻ അടിയന്തര യോഗം വിളിച്ചത്&period; ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഓരോ ദിവസവും സ്പോട്ട് ബുക്കിങിന്റെ എണ്ണം തീരുമാനിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു&period; പൊലീസ് ചീഫ് കോഡിനേറ്റർ&comma; ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ&comma; സ്പെഷ്യൽ കമ്മീഷണർ എന്നിവർ അടങ്ങുന്നതാണ് സമിതി&period;നിലവിൽ പതിനെട്ടാം പടിയിൽ ഒരു മിനിട്ടിൽ ശരാശരി 70 പേരാണ് കയറുന്നത്&period; അത് 85 ആക്കി ഉയർത്തും&period;അതിലൂടെ കൂടുതൽ പേർക്ക് ദർശനത്തിന് അവസരം ലഭിക്കും&period; പരിചയസമ്പന്നരും കരുത്തരുമായ കൂടുതൽ പൊലീസുകാരെ നിയോഗിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എല്ലാ ദിവസവും സന്നിധാനത്ത് എ ഡിഎമ്മിൻ്റെ നേതൃത്വത്തിൽ ദേവസ്വം ബോർഡ് പ്രതിനിധിയും പോലീസ്&comma; ആരോഗ്യം&comma; ഫയർഫോഴ്സ്&comma; വനം&comma; വാട്ടർ അതോറിട്ടി &comma; പൊതുമരാമത്ത് എന്നിവരുടെ സംയുക്ത യോഗം ചേരും&period; ചർച്ചയിൽ ഉന്നയിക്കപ്പെടുന്ന പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും&period;നിലയ്ക്കലിലെ പാർക്കിംഗ് സ്ഥലം പൂർണമായും ഉപയോഗിക്കുന്നതിന് അടയന്തര നടപടി സ്വീകരിക്കും&period; യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ദിവസവേദനത്തിന് ആളുകളെ ക്ഷണിച്ച് ദേവസ്വം ബോർഡ് പരസ്യം പ്രസിദ്ധീകരിച്ചു&period;<br>പമ്പ നിലക്കൽ എരുമേലി എന്നിവിടങ്ങളിലേക്കാണ് ആളുകളെ എടുക്കുന്നത്&period; ആകെ 300 പേരെയാണ് നിയമിക്കുക&period; അതേ സമയം ശബരിമലയിൽ തീർഥാടന തിരക്ക് തുടരുകയാണ്&period; ഇന്ന് ഉച്ചവരെ അൻപതിനായിരം ഭക്തർ ദർശനം നടത്തി&period; ഇന്നലെ 86&comma;000 പേരാണ് ദർശനത്തിനെത്തിയത്&period; തിരക്ക് നിയന്ത്രണവിധേയമാണ്&period; വർച്ചകൾക്ക് വഴി ബുക്ക് ചെയ്യുന്ന തീർത്ഥാടകർ അനുവദിച്ചിരിക്കുന്ന സമയം കൃത്യമായി പാലിക്കണമെന്ന് പൊലീസ് അറിയിച്ചു&period; സുരക്ഷയ്ക്കായി 140 അംഗ റാപ്പിഡ് ആക്ഷൻ ഫോഴ്സും ഇന്ന് സന്നിധാനത്തെത്തി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വകുപ്പുകളിൽ വിജ്ഞാപനം: അനിൽകുമാറിന് റവന്യൂ, എക്‌സൈസും സഹകരണവും ലിജുവിന്, സണ്ണി ജോസഫിന് വൈദ്യുതി

തിരുവനന്തപുരം | വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി.…

4 hours ago

ഫോണ്‍പേയും ഗൂഗിള്‍ പേയും വഴി ഇനി പിഎഫ് പണവും എടുക്കാം; പണം കൈയ്യിലെത്താൻ ചെയ്യേണ്ടത് ഇത്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി പിഎഫ് പണം പിൻവലിക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും.ഗൂഗിള്‍ പേ,…

4 hours ago

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ജിഎച്ച്എസ്എസിൽ എസ്‌എസ്‌എൽസി വിജയികളെ അനുമോദിച്ചു

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.…

4 hours ago

മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…

9 hours ago

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല

ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ…

9 hours ago

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.…

9 hours ago