Categories: KERALA

വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ

സംസ്ഥാനത്ത് വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. അടിയന്തര പ്രമേയമായി വിഷയം ഇന്ന് പ്രതിപക്ഷം സഭയിൽ കൊണ്ടുവന്നേക്കും. ഇടുക്കിയിലെ പട്ടയപ്രശ്നങ്ങളും ഇന്ന് സഭയിൽ ഉന്നയിക്കപ്പെടും.

സംസ്ഥാനത്ത് അടുത്തിടെയായി എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വർധിച്ചു വരികയാണ്. എന്നാൽ ഇതിനെ പ്രതിരോധിക്കാനുള്ള സർക്കാർ സംവിധാനം പാളി എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സ്കൂളുകളിലും കോളജുകളിലും ലഹരി മാഫിയ പിടിമുറുക്കിയിരിക്കുകയാണ്.

കുട്ടികളെ പോലും ക്യാരിയർമാരായി ഉപയോഗിച്ചാണ് ഇവരുടെ പ്രവർത്തനങ്ങൾ. ഇത് പ്രതിരോധിക്കാൻ സർക്കാർ കർശനമായി ഇടപെടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്. ഇന്ന് സഭയിൽ വിഷയം കൊണ്ടുവന്ന് സർക്കാരിനെ സമ്മർദപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

ഇതിനുപുറമേ കൃഷി, ഉന്നത വിദ്യാഭ്യാസം, തുറമുഖം തുടങ്ങിയ വകുപ്പുകളിൽ നിന്നുള്ള ചോദ്യങ്ങളും ചോദ്യോത്തര വേളയിൽ ഉണ്ടാകും. പട്ടയഭൂമിയിലെ വീട് ഒഴികെയുള്ള കെട്ടിട നിർമാണങ്ങളിലെ പ്രശ്നങ്ങൾ ശ്രദ്ധ ക്ഷണിക്കലായും ഇന്ന് സഭയിലെത്തും. അനൗദ്യോഗിക ബില്ലുകളും പ്രമേയങ്ങളും സംബന്ധിച്ച നിയമസഭാ സമിതിയുടെ ഏഴാമത് റിപ്പോർട്ടും സഭ ഇന്ന് പരിഗണിക്കുന്നുണ്ട്.

Recent Posts

എളങ്കൂരിലെ വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിനെ സസ്‌പെൻഡ് ചെയ്ത് ആരോഗ്യവകുപ്പ്.

മലപ്പുറം: എളങ്കൂരിലെ വിഷ്ണുജയുടെ ആത്മഹത്യയെത്തുടർന്ന് ഭർത്താവ് പ്രഭിന് സസ്പെൻഷൻ. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സായിരുന്നു പ്രഭിൻ. ആരോഗ്യ വകുപ്പാണ്…

12 minutes ago

ചരിത്ര വിജയത്തിന് ദില്ലിക്ക് സല്യൂട്ട്; രാജ്യതലസ്ഥാനത്തിന് ഇനി സുസ്ഥിര വികസനമെന്ന് പ്രധാനമന്ത്രി.

ദില്ലി നിയമസഭാ തെര‍ഞ്ഞെടുപ്പിൽ എഎപിയെ തറപ്പറ്റിച്ച് ബിജെപി നേടിയ ചരിത്ര വിജയത്തിൽ ദില്ലിയിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര…

11 hours ago

ഹോസ്റ്റല്‍ കെട്ടിടത്തിലെ സ്ളാബ് തകര്‍ന്നുവീണ് അപകടം, ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു.

കൊല്ലം: ഹോസ്റ്റലിന്റെ നാലാമത്തെ നിലയില്‍ നിന്ന് താഴേക്ക് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ആശുപത്രി ജീവനക്കാരി മരിച്ചു.കൊല്ലം മെഡിസിറ്റി ആശുപത്രിയിലെ…

11 hours ago

പകുതി വില തട്ടിപ്പ് സംസ്ഥാന അതിര്‍ത്തിയിലും; പരാതി നല്‍കി നൂറിലധികം വനിതകള്‍.

കൊച്ചി: പകുതി വില തട്ടിപ്പ് സംസ്ഥാന അതിര്‍ത്തിയിലും. പകുതി വിലക്ക് സ്‌കൂട്ടര്‍ ലഭിക്കുന്ന പ്രതീക്ഷയില്‍ പണം നല്‍കി ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തില്‍…

11 hours ago

ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു, ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ബിജെപി നിറവേറ്റുമെന്ന് കരുതുന്നു*

ഡൽഹി തിരഞ്ഞെടുപ്പിലെ ജനവിധി വളരെ വിനയത്തോടെ അംഗീകരിക്കുന്നുവെന്ന് ആം ആദ്മി പാർട്ടി കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ. വിജയിച്ച…

11 hours ago

അഴിമതിയുടെ ചില്ലുകൊട്ടാരം തകർന്നു; ഡൽഹിയിൽ ഇനി പുതുയുഗമെന്ന് അമിത് ഷാ.

ഡൽഹിയിൽ അഴിമതിയുടെ ചില്ലുകൊട്ടാരം തകർന്നുവീണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹിയിലെ വികസനത്തിന് ഇനി പുതുയുഗമാണെന്നും അമിത് ഷാ…

12 hours ago