Categories: Accident

വ്ളോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു; മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞതെന്ന് നിഗമനം

വ്ളോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് നിഗമനം. റോഡരികിൽ രക്തം വാർന്ന നിലയില്‍ കിടക്കുന്ന ജുനൈദിനെ ബസ് തൊഴിലാളികളാണ് ആദ്യം കണ്ടത്. തലയുടെ പിൻഭാഗത്താണ് പരുക്കേറ്റത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ചേരിയിൽനിന്നു വഴിക്കടവ് ഭാഗത്തേക്ക് വരികയായിരുന്നു ജുനൈദ്. സമൂഹമാധ്യമംവഴി പരിചയപ്പെട്ട യുവതിയെ പ്രണയംനടിച്ച് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ജുനൈദിനെ മാർച്ച് 1ന് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ പി.വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരുവിൽനിന്നാണ് അന്ന് ജുനൈദിനെ പിടികൂടിയത്.

Recent Posts

വെളിയങ്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കർക്കിടകക്കഞ്ഞി വിതരണം നടത്തി

വെളിയങ്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കർക്കിടകക്കഞ്ഞി വിതരണം സംഘടിപ്പിച്ചു.കർക്കിടകമാസത്തിലെ ആചാരങ്ങളുടെ ഭാഗമായി കോൺഗ്രസ് കമ്മിറ്റി എരമംഗലത്ത് വച്ച് നടത്തിയ…

45 minutes ago

കൊല്ലത്ത് ബസ്സിലെ നഗ്നതാപ്രദര്‍ശനം; പ്രതി അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ബസ്സില്‍ വച്ച് നഗ്നതാപ്രദര്‍ശനം നടത്തിയ പ്രതി അറസ്റ്റില്‍. മൈലക്കാട് സ്വദേശി സുനിലാണ് അറസ്റ്റില്‍ ആയത്. ഇന്ന് പുലര്‍ച്ചയോടെയാണ്…

51 minutes ago

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങിൻ്റെ നേതൃത്വത്തിൽ സൗജന്യ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

ചങ്ങരംകുളം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങിൻ്റെ നേതൃത്വത്തിൽ ചങ്ങരംകുളത്ത് സൗജന്യ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ്…

56 minutes ago

എം പി കുട്ടൻ നായർ അനുസ്മരണവും പുരസ്കാര സമർപ്പണവും നടത്തി

ചങ്ങരംകുളം : സഖാക്കൾ വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ എംപി കുട്ടൻ നായർ അനുസ്മരണവും അദ്ദേഹത്തിന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാര സമർപ്പണവും…

1 hour ago

“”മുണ്ടക്കൈ ചൂരൽമല ദുരന്തത്തിന്റെ ഒരാണ്ട് ; സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്ന് ഒരു മിനിറ്റ് മൗനം ആചരിക്കും

കല്പറ്റ : ചൂരൽമല മുണ്ടക്കൈ ദുരന്തത്തിന്റെ ഒരാണ്ട്. സംസ്ഥാനത്ത് സ്കൂളുകളിൽ ഇന്ന് ഒരു മിനിറ്റ് മൗനം ആചരിക്കും. രാവിലെ 10…

1 hour ago

തദ്ദേശ തെരഞ്ഞെടുപ്പ്: പ്രവാസികൾക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാം

തിരുവനന്തപുരം: പ്രവാസി ഭാരതീയ വോട്ടമാര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഫോം 4Aയിലാണ്…

13 hours ago