പൊന്നാനി: പശ്ചിമബംഗാള്‍ സ്വദേശികള്‍ എന്ന വ്യാജേന കേരളത്തിലെ പല ജില്ലകളിലും താമസിച്ചിരുന്ന മൂന്ന് ബംഗ്ലാദേശ് പൗരന്മാര്‍ പൊന്നാനി പോലീസിന്റെ പിടിയില്‍.
സൈഫുല്‍ മൊണ്ടല്‍ (45 ) സാഗര്‍ ഖാന്‍ ( 36 ) , മുഹമ്മദ് യൂസഫ് (22) എന്നിവരാണ് പിടിയിലായത്.
പശ്ചിമബംഗാള്‍ സ്വദേശികളെന്ന വ്യാജേന ആധാര്‍ കാര്‍ഡുള്‍പ്പെടെയുള്ള വ്യാജരേഖകള്‍ ചമച്ചാണ് ഇവര്‍ ജോലി ചെയ്തുവന്നിരുന്നത്.
ഒരു വര്‍ഷത്തോളമായി സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ജോലി ചെയ്യുകയായിരുന്നു.അനധികൃതമായി അതിര്‍ത്തി കടന്ന് പശ്ചിമബംഗാളിലെത്തി അവിടെനിന്ന് ഏജന്റ് വഴിയാണ് ആധാര്‍ കാര്‍ഡ് തരപ്പെടുത്തിയത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് ഐ പി എസിൻ്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തിരൂര്‍ ഡി.വൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ പൊന്നാനി പൊലീസും തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ റെയ്ഡില്‍ അണ് ബംഗ്ലാദേശ് പൗരന്മാര്‍ പിടിയില്‍ ആകുന്നത്.
പിടിയിലായവരില്‍ ചിലര്‍ ഒരു വര്‍ഷത്തിലേറെയായി ഇവിടെ താമസിക്കുന്നുണ്ട്.കൂലിപ്പണി ചെയ്താണ് ഇവര്‍ ഉപജീവനത്തിന് പണം കണ്ടെത്തിയത്.ഇവര്‍ക്കൊപ്പം മറ്റാരെങ്കിലും ഉണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.കേരളത്തിലെ വിവിധയിടങ്ങളില്‍ ബംഗ്ലാദേശികള്‍ താമസിക്കുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുകയാണ്.
പൊന്നാനി പോലീസ് ഇന്‍സ്‌പെക്ടര്‍ ജലീല്‍ കറുത്തേടത്ത്,എസ്. ഐ അരുണ്‍ ആര്‍ യു ആനന്ദ്.പോലീസുകാരായ പ്രശാന്ത് കുമാര്‍ എസ്, സെബാസ്റ്റ്യന്‍, മനോജ്, സബിത പി, ഔസേപ്പ് ,തീവ്രവാദ വിരുദ്ധ സേന അംഗങ്ങളും ചേര്‍ന്ന് അണ് ബംഗ്ലാദേശ് പൗരന്മാരെ പിടികൂടിയത്.ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
ചങ്ങരംകുളം സ്വദേശിയും ഡ്രൈവറും രക്ഷപെട്ടത് അത്ഭുതകരമായി ദേശീയപാതയിൽ വളാഞ്ചേരി പൈങ്കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടം.പൈങ്കണ്ണൂർ…
വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ നജീബ് അവർകൾ ഉത്ഘാടനം ചെയ്തു… വട്ടംകുളം GJB സ്കൂൾ പഠനോത്സവം 2025.. ധ്വനി…
എടപ്പാള്‍:ഐലക്കാട് സ്വദേശിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.അയിലക്കാട് സ്വദേശി 71 വയസുള്ള പുളിക്കത്ര ബാലനെ യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.വ്യാഴാഴ്ച…
കോഴിക്കോട്: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ നടന്ന സൈബർ തട്ടിപ്പിൽ മലപ്പുറം സ്വദേശിക്ക് നഷ്ടമായത് 20 ലക്ഷം രൂപ.…
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ്…
തിരൂർ: മലപ്പുറം ജില്ലയുടെ തിരദേശത്തു നിന്ന് ആദ്യമായി ഇന്ത്യൻ ജഴ്‌സി അണിയുന്ന ഫുട്ബോൾ താരം,എന്ന പേര് തിരുർ കുട്ടായി സ്വദേശിഉമറുൽ…