കൊച്ചി: ലോകത്താകെയുള്ള നിക്ഷേപകരെ ഒരുമിച്ച് ചേർക്കാനാണ് കേരള ആഗോള നിക്ഷേപ ഉച്ചകോടി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കേരളത്തില്‍ എത്തുന്ന നിക്ഷേപകർക്ക് സാങ്കേതികമായ പ്രതിസന്ധികള്‍ ഉണ്ടാകില്ല, നിക്ഷേപകർ ചുവപ്പുനാടയില്‍ കുടുങ്ങി കിടക്കേണ്ടി വരില്ല, നിക്ഷേപക സൗഹൃദം ഒരുക്കുന്നതില്‍ സർക്കാറിന് വലിയ പങ്കുണ്ടെന്നും കേരള ആഗോള നിക്ഷേപ ഉച്ചകോടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
നിക്ഷേപകർക്ക് കേരളത്തിനോടുള്ള താല്പര്യം ആണ് ഈ കാണുന്നത് എന്നും ഉച്ചക്കോടിക്ക് എത്തിയ പ്രതിനിധികളേയും ആയിരങ്ങളേയും സാക്ഷിയാക്കി മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി മുടക്കമില്ലാത്ത സംസ്ഥാനമാണ് കേരളം. നിക്ഷേപകർക്ക് ഭൂമി ലഭ്യമാക്കാൻ സർക്കാർ പ്രത്യേകം മുൻകൈയെടുത്തിട്ടുണ്ട്. ദേശീയപാത വികസനത്തിന് പ്രാധാന്യം നല്‍കുന്നു. എല്ലാ റോഡുകളും മികച്ച നിലവാരത്തിലാക്കും. കേരളത്തില്‍ വരുന്ന നിക്ഷേപകർക്ക് വ്യവസായം തുടങ്ങാൻ ഒരു തടസ്സവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.
വ്യവസായ സൗഹൃദമാക്കുന്നതിന് വേണ്ടി അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്റർനെറ്റ് അവകാശമാക്കിയ സംസ്ഥാനമാണ് കേരളം. എല്ലാവർക്കും കുറഞ്ഞ നിരക്കില്‍ ഇന്റർനെറ്റ് എത്തിക്കാൻ കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധേയമായ ചുവടുവെപ്പ് നടത്തി. 6200 സ്റ്റാർട്ട് അപ്പുകള്‍ തുടങ്ങി, ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയും ഡിജിറ്റല്‍ സയൻസ് പാർക്കും തുടങ്ങി, വിഴിഞ്ഞം പദ്ധതി വികസനം 2028നു മുൻപ് പൂർത്തിയാക്കും, കൊച്ചി-ബെംഗളൂരു വ്യവസായിക ഇടനാഴിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നല്‍കി എന്നും പിണറായി വിജയൻ പറഞ്ഞു.
നടന്‍ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ഭാര്യ എലിസബത്ത് ഉദയന്‍. കിടപ്പുമുറിയിലെ സ്വകാര്യ വിഡിയോ പുറത്തുവിടുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തല്‍ പതിവായിരുന്നെന്നും തന്നെ…
വയനാട്ടിലെ വന്യജീവി ആക്രമണം തടയാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് ഇക്കാര്യം…
തവനൂർ : കേരള സർക്കാർ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ…
എടപ്പാൾ: ഗ്രാമപ്പഞ്ചായത്തിന്റെ രണ്ടുദിവസത്തെ സാഹിത്യോത്സവം എടപ്പാൾ ജി.എം.യു.പി. സ്‌കൂളിൽ സാഹിത്യ അക്കാദമി വൈസ് ചെയർമാൻ അശോകൻ ചരുവിൽ ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത്…
വെങ്ങാനൂരിലാണ് സംഭവം. 14 വയസ്സുള്ള അലോക്‌നാഥനാണ് മരിച്ചത്.വീടിനുള്ളിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ പാടുകളുണ്ട്. പോലീസ് സ്ഥലത്ത് എത്തി…
ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരാമർശം; പി സി ജോർജിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത. കൊച്ചി: ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ…