Categories: KERALA

വോട്ടർ പട്ടികയിൽ പേരു ചേർക്കൽ, അവസാന ദിവസം നാളെ, അവസരം പാഴാക്കരുത്

വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള സമയം നാളെ രാത്രി 12 മണിക്ക് അവസാനിക്കാനിരിക്കെ അവസരം പാഴാക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.

18 വയസ് തികഞ്ഞവരിൽ നല്ലൊരു ശതമാനം ഇനിയും വോട്ടർ പട്ടികയിൽ പേരു ചേർത്തിട്ടില്ലെന്നത് നിർഭാഗ്യകരമാണ്. രാഷ്ട്ര നിർമാണത്തിന്റെ അടിസ്ഥാനശിലയായ ജനാധിപത്യ പ്രക്രിയയിൽ നിന്നും യുവതീ യുവാക്കൾ മുഖം തിരിക്കരുതെന്നാണ് അഭ്യർത്ഥിക്കാനുള്ളത്.

2021 ജനുവരി 20 ന് പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം ജനസംഖ്യയിലെ 18-19 പ്രായപരിധിയിലുള്ള 30% പേർ മാത്രമാണ് വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്തത്.

പുതിയതായി വോട്ടര്‍ പട്ടികയിൽ പേര് ചേർക്കേണ്ടവരും വിദേശത്ത് നിന്ന് എത്തിയവരിൽ വോട്ട് ചെയ്യാൻ അർഹതയുള്ളവരും nvsp.in വഴി  അപേക്ഷ സമർപ്പിക്കണം. 2021 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവര്‍ nvsp.in  പോര്‍ട്ടല്‍ തുറന്നാല്‍ കാണുന്ന രജിസ്ട്രേഷന്‍ ഫോര്‍ ന്യൂ ഇലക്ടര്‍ സെലക്ട് ചെയ്ത് പേര് രജിസ്റ്റർ ചെയ്യണം.

തദ്ദേശ തെരഞ്ഞെടുപ്പിന്റെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെയും വോട്ടര്‍ പട്ടിക വ്യത്യസ്തമായതിനാല്‍ വോട്ടര്‍ പട്ടികയില്‍ പേരുകള്‍ ഉണ്ടെന്ന് വോട്ടര്‍മാര്‍ ഉറപ്പുവരുത്തണം. നാഷണല്‍ വോട്ടേഴ്സ് സര്‍വീസ് പോര്‍ട്ടലായ nvsp.in ല്‍ തന്നെ വോട്ടര്‍ പട്ടികയില്‍ പേരു നോക്കാനുള്ള സൗകര്യവും ഉണ്ട്.

മാര്‍ച്ച് 9ന് ശേഷം വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ലഭിക്കുന്ന അപേക്ഷകള്‍ തിരഞ്ഞെടുപ്പിനുശേഷം മാത്രമെ പരിഗണിക്കുകയുള്ളൂ. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി പിന്നീട് അറിയിക്കും

View Comments

Recent Posts

ചങ്ങരംകുളം മേഖല  സംയുക്ത ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുന്നാൾ നമസ്കാരം നടന്നു

ചങ്ങരംകുളം: മേഖലാ സംയുക്ത ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  പെരുന്നാൾ നമസ്കാരം വളയംകുളം എം വി എം സ്കൂൾ മൈതാനത്ത്‌…

31 minutes ago

എടപ്പാൾ അൽനൂർ മുസ്ജിദ് ഗ്രൗണ്ടിൽ ഈദ് ഗാഹ് സംഘടിപ്പിച്ചു

ലഹരി വിരുദ്ധ ബോധവൽക്കരണ സദസ്സും ഖുർആൻ പരീക്ഷയിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും നടന്നു ഇന്ന് ചെറിയ പെരുന്നാള്‍. ററംസാന്‍ 29 പൂര്‍ത്തിയാക്കിയാണ്…

38 minutes ago

വ്രതശുദ്ധിയുടെ പുണ്യവുമായി ഇന്ന് ചെറിയ പെരുന്നാൾ

ഇന്ന് ചെറിയ പെരുന്നാൾ. എല്ലാം നാഥനിൽ സമർപ്പിച്ച് ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിന് ശേഷമാണ് പെരുന്നാൾ ആഘോഷിക്കുന്നത്. ഈദ് ഗാഹുകളിലും…

3 hours ago

കാലടി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ മുക്ത ഗ്രാമ പഞ്ചായത്തായി പ്രഖാപിച്ചു .

കാലടി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ മുക്ത ഗ്രാമ പഞ്ചായത്തായി പ്രഖാപിച്ചു . പ്രസിഡൻറ് ബാബു കെ.ജി പരിപാടി ഉദ്ഘാടനം ചെയ്തു…

14 hours ago

എടപ്പാളിൽ നിന്നും ഒരു ദേശിയ താരം

എടപ്പാളിൽ നിന്നും ഒരു ദേശിയ താരംദേശിയ യൂത്ത് ഐ ലീഗ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 13 വിഭാഗത്തിൽകേരളത്തിലെ പറപ്പൂർ ഫുട്ബോൾ ക്ലബിന്…

15 hours ago

തേൻഗ്രാമം പദ്ധതിക്ക് എടപ്പാളിൽ തുടക്കമായി

എടപ്പാൾ | ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ 2024-25 വർഷത്തെ ജനകീയാസൂത്ര പദ്ധതിയിൽ ഉൾപെടുത്തി പുതിയതായി തേനിച്ച കൃഷി തുടങ്ങുന്ന. കർഷകർക്ക്…

15 hours ago