വേനല്‍കാലത്ത് നമ്മുടെ കുടുംബ ബഡ്ജറ്റിനെ താളം തെറ്റിക്കുന്ന ഒന്നാണ് ഇലക്‌ട്രിസിറ്റി ബില്‍. ഇതിന് പിന്നില്‍ ഒരുപാട് കാരണങ്ങളുണ്ട്.വേനല്‍ക്കാലത്തെ അമിതമായ ഫാൻ, എസി എന്നിവയുടെ ഉപയോഗമാണ് വൈദ്യുതി ബില്‍ ഉയരുന്നതിലെ പ്രധാന കാരണമായി കണക്കാക്കുന്നത്. എന്നാല്‍ വേനല്‍ക്കാലത്ത് ഇതൊക്കെ ഉപയോഗിച്ച് വൈദ്യുതി ബില്‍ കുറയ്ക്കുന്നതിന് ചില ടിപ്പുകളുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ ഇതുമായി ബന്ധപ്പെട്ട ചില പൊടിക്കൈകള്‍ പലപ്പോഴും പങ്കുവയ്ക്കുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
ഊർജ മന്ത്രാലയം പങ്കുവച്ച പൊടിക്കൈകള്‍
നിങ്ങളുടെ വീട്ടിലെ വൈദ്യുതി ലാഭിക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിക്കുന്നത് വാട്ടർ പമ്ബുകള്‍, എസി, കൂളറുകള്‍, ഫാനുകള്‍ എന്നവയാണെന്ന് കേന്ദ്ര ഊർജ മന്ത്രാലയം പറയുന്നു. നിങ്ങള്‍ മുറിയില്‍ ഇല്ലെങ്കില്‍ ഒരിക്കലും ഫാൻ ഓണ്‍ ചെയ്ത് വയ്ക്കാൻ പാടില്ല. ഇത് വൈദ്യുതി ബില്‍ കൂടാൻ കാരണമാകും. അതുകൊണ്ട് തന്നെ ആവശ്യമുള്ളപ്പോള്‍ മാത്രം വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്നവ ഉപയോഗിക്കുക. ഇത് ദൈനംദിന ജീവിതത്തില്‍ ശീലമാക്കിയാല്‍ വൈദ്യുതി ബില്‍ വലിയ രീതിയില്‍ കുറഞ്ഞേക്കും.
വീട്ടിലെ വാട്ടർ പമ്ബ്
വൈദ്യുതി ബില്‍ കൂടുന്നതിലെ പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നാണ് വാട്ടർ പമ്ബിന്റെ ഉപയോഗം. വാട്ടർ പമ്ബുകള്‍ സാധാരണയായി ധാരാളം വൈദ്യുതി ഉപയോഗിക്കുന്നു, എന്നാല്‍ വേനല്‍ക്കാലത്ത് ആളുകള്‍ ഇതേക്കുറിച്ച് ശ്രദ്ധിക്കുന്നില്ല. ഇതും പൂർണമായി ശ്രദ്ധിക്കണം. ഒരു തെറ്റ് നിങ്ങള്‍ക്ക് വലിയ നഷ്ടമുണ്ടാക്കും. ഇത് കൂടാതെ വേനല്‍ക്കാലത്ത് കൂടുതല്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വേറെയുമുണ്ട്.
എസി ഉപയോഗിക്കുന്നവർ
വേനല്‍ക്കാലത്തെ എസി ഉപയോഗവും
കൂടുതലായും ശ്രദ്ധിക്കേണ്ട ഒന്നാണ്. കുറഞ്ഞ ചൂട് അനുഭവപ്പെടുമ്ബോള്‍ എസിയുടെ ഉപയോഗം പരാമാവദി കുറയ്ക്കുക. സീലിംഗ് ഫാൻ, ടേബിള്‍ ഫാൻ എന്നിവ ഈ സമയത്ത് ഉപയോഗിക്കുക. എസിയുള്ള മുറിയിലെ ജനലുകളും വാതിലുകളും മറ്റും ദ്വാരങ്ങള്‍ എന്നിവയില്‍ കൂടി ദ്വാരങ്ങള്‍ അകത്തേക്ക് കടക്കുന്നില്ലെന്ന് ഉറപ്പവരുത്തുക. എസിയുടെ ടെംപറേച്ചർ 22 ഡിഗ്രീ സെല്‍ഷ്യസില്‍ നിന്ന് ഓരോ ഡിഗ്രി കൂടുമ്ബോള്‍ അഞ്ച് ശതമാനം വരെ വൈദ്യുതി കുറയും. അതുകൊണ്ട് 25 ഡിഗ്രി സെല്‍ഷ്യസില്‍ തെർമ്മോസ്റ്റാറ്റ് സെറ്റ് ചെയ്യുന്നതാണ് ഉത്തമം.
എവിടെ നിന്നെങ്കിലും കിട്ടിയതോ അല്ലെങ്കിൽ അബദ്ധവശാൽ കീറിപോയ ആയ നോട്ടുകൾ ഒട്ടുമിക്ക ആളുകളുടേയും വീട്ടിലുണ്ടാകും. ചിലപ്പോഴെങ്കിലും അവ വലിയ തുകയുടെ…
ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയുടെ നിർമ്മാണത്തിലെ വ്യാപകമായ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പൊന്നാനി മണ്ഡലം മുസ്ലിംലീഗ് വാർഷിക…
ചങ്ങരംകുളം:നന്നംമുക്കില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു.നന്നംമുക്ക് സ്വദേശികളായ 15 യസുള്ള ധനഞ്ജയ്,16 വയസുള്ള ഗൗതം എന്നിവര്‍ക്കാണ് പരിക്കേറ്റത്.നന്നംമുക്ക്…
കാലിക്കറ്റ് സർവകലാശാലയിൽ നടക്കുന്ന അഖിലേന്ത്യാ അന്തഃസർവകലാശാലാ വനിതാ ഖൊ-ഖൊ ചാമ്പ്യൻഷിപ്പ് രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഉദ്ഘാടനംചെയ്യുന്നു. അൻവർ അമീൻ…
എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തും വട്ടംകുളം ഐഎച്ച്ആർഡി കോളേജും സംയുക്തമായി ‘ലഹരിക്കെതിരെ നാടൊന്നായി‘ എന്ന പ്രമേയത്തിൽ മരത്തോൺ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
ചങ്ങരംകുളം:കേരള സ്കൂൾടീച്ചേഴ്സ് അസോസിയേഷൻ(കെഎസ് ടിഎ)എടപ്പാൾഉപജില്ലാ കമ്മിറ്റിയുടെനേതൃത്വത്തിൽ എടപ്പാൾഉപജില്ലയിലെ വിവിധസെൻ്ററുകളിൽഎല്‍എസ്എസ്,യുഎസ്എസ് മോഡൽപരീക്ഷകൾ നടത്തി.മോഡൽപരീക്ഷയുടെ ഉപജില്ലാതലഉദ്ഘാടനം ചിയാനൂർജിഎല്‍പി സ്കൂളിൽ ആലംകോട്ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് കെ.വി.ഷഹീർനിർവ്വഹിച്ചു.കെഎസ്ടിഎഉപജില്ലാ പ്രസിഡണ്ട്…