വൈദ്യുതി പ്രതിസന്ധിക്ക് കാരണം യുഡിഎഫ് സർക്കാരിന്റെ കഴിവുകേട്; പഴി മുൻ സർക്കാരിന്റെ തലയിൽ വെച്ച് രക്ഷപ്പെടാൻ ശ്രമമെന്ന് പിണറായി വിജയൻ

&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം&colon; നിയമസഭയിൽ ചർച്ചയായി വൈദ്യുതി പ്രതിസന്ധി&period; പവർകട്ടിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയനും രം&ZeroWidthSpace;ഗത്തെത്തി&period; ചിലർക്ക് നുണകൾ നല്ല രീതിയിൽ അവതരിപ്പിച്ച് അതാണ് വസ്തുത എന്ന് വരുത്തി തീർക്കാൻ പ്രത്യേക കഴിവാണെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ്&period; സഭയിൽ അടിയന്തര പ്രമേയത്തിലാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം ഉന്നയിച്ചത്&period;രാജ്യത്തെ വൈദ്യുതിയുടെ 60 ശതമാനവും കുത്തക കമ്പനികളുടെ കൈകളിലാണെന്നും അദ്ദേഹം വിമർശിച്ചു&period; ഇതാണ് പ്രതിസന്ധിക്ക് കാരണം&period; കമ്മീഷൻ എടുത്ത തീരുമാനത്തോട് യോജിക്കാത്ത സമീപനമാണ് സർക്കാർ അന്ന് എടുത്തത്&period; സുപ്രീം കോടതിയിലെ കേസ് ഭംഗിയായി നടത്തണം&period; കോർപ്പറേറ്റ് ഭീമന്മാർ ഈ രംഗത്ത് കടന്ന് വരുന്ന സാഹചര്യമാണ്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അത് കണ്ടുകൊണ്ട് അതിന് തടയിടുന്ന നടപടികൾ സ്വീകരിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു&period;ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്തെ കരാർ എൽഡിഎഫ് സർക്കാർ റദ്ദാക്കി എന്നത് ശുദ്ധ നുണയാണെന്നും പിണറായി വിജയൻ&period; എൽഡിഎഫ് സർക്കാർ ആ കരാർ റദ്ദാക്കിയിട്ടില്ല&period; കരാറിന്റെ അപാകതകൾ എൽഡിഎഫ് ചൂണ്ടിക്കാട്ടിയിരുന്നു&period; 2016 എൽഡിഎഫ് അധികാരത്തിൽ വന്നപ്പോൾ കരാർ റദ്ദാക്കുക അല്ല ചെയ്തത്&period; കരാർ പ്രകാരം വൈദ്യുതി വാങ്ങുകയാണ് ചെയ്തത്&period;കരാർ ഒപ്പിടുന്നതിന് മുൻപ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെയും കേന്ദ്രത്തിന്റെയും അനുമതി വാങ്ങണം&period; ടി എൻ മനോഹരൻ ആയിരുന്നു വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ&period; യുഡിഎഫ് സർക്കാർ ആണ് അദ്ദേഹത്തെ നിയോ&ZeroWidthSpace;ഗിച്ചത്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അദ്ദേഹത്തിൻറ നേതൃത്വത്തിലുള്ള കമ്മീഷനാണ് കരാർ അംഗീകരിക്കാത്തത്&period; അദ്ദേഹമാണ് അനുമതി നിഷേധിച്ചത്&period; യുഡിഎഫ് സർക്കാർ അധികാരത്തിൽ ഇരിക്കുമ്പോൾ തന്നെ റെഗുലേറ്ററി കമ്മീഷൻ കരാറിന് അനുമതി നിഷേധിച്ചു&period; ഇതൊക്കെ വസ്തുതകളാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു&period;കേന്ദ്രത്തിന് കൃത്യമായ ഒരു നയമുണ്ട്&period; അത് നവ ഉദാരവൽക്കരണ നയമാണ്&period; അത് എങ്ങനെയാണ് മുഖ്യമന്ത്രി മറന്നുപോകുന്നത്&period; അത് നിങ്ങൾ തുടങ്ങിയ നയമാണ്&period; ഈ രണ്ടു കൂട്ടർക്കും ഒരേ നയമാണ്&period; അതുതന്നെയാണ് പ്രതിസന്ധിക്ക് കാരണം&period; പ്രതിസന്ധി ഇത്രമേൽ കൂടാൻ കാരണം സർക്കാരി&ZeroWidthSpace;ന്റെ കഴിവുകേടും കെടു കാര്യസ്ഥതയുമാണ്&period; കഴിഞ്ഞ സർക്കാരിൻറെ തലയിൽ കുറ്റം മുഴുവൻ ചാരി രക്ഷപ്പെടാൻ ആണോ ശ്രമമെന്ന് സംശയം&period;ലോഡ് ഷെഡിങ്ങിന്റെ പ്രയാസം അനുഭവിക്കാത്ത ഏതെങ്കിലും ആള് കേരളത്തിൽ ഉണ്ടോ&quest; ഏതെങ്കിലും സ്ഥാപനം ഉണ്ടോ &quest; എല്ലാവരും അനുഭവിക്കുകയല്ലേ&quest; 95 ശതമാനം പവർകട്ട് ഏർപ്പെടുത്തിയിരുന്ന സംസ്ഥാനമാണ് ഒരിക്കൽ കേരളം&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അങ്ങനെയൊരു അവസ്ഥയിലേക്ക് തിരിച്ചു പോകുകയാണോ &quest; ജനങ്ങൾ ആകെ ചോദിക്കുന്നത് ഈ ദുരിതം എന്ന് തീരുമെന്നാണ്”&period; പിണറായി വിജയൻ പറഞ്ഞു&period;2016ൽ എൽഡിഎഫ് അധികാരത്തിൽ വന്നു&period; കെഎസ്ഇബി വീണ്ടും കമ്മീഷനെ സമീപിച്ചു&period; കമ്മീഷൻ അനുമതി നിഷേധിച്ചിക്കുകയും ഒരു നിർദ്ദേശം വെക്കുകയും ചെയ്തു&period; കേന്ദ്രം സംസ്ഥാന സർക്കാരുകളുടെ ഡീവിയേഷൻ അനുമതി വാങ്ങി വരണമെന്ന് പറഞ്ഞു&period; പുതിയ റെഗുലേറ്ററി കമ്മീഷൻ വീണ്ടും പരിശോധിച്ചു&period; ആ കരാർ റദ്ദ് ചെയ്തു&period; 2015 മുതൽ കമ്മീഷൻ സ്വീകരിച്ചു വന്ന നിലപാടുകൾ 2023ൽ അന്തിമമാക്കി&period; ആര് അധ്യക്ഷനായാലും പ്രകൃതിയെ കമ്മീഷൻ റെഗുലേറ്ററി കമ്മീഷൻ ആണ്&period; രാഷ്ട്രീയ നിയമനം അല്ല&period;യോഗ്യത അനുസരിച്ച് ഉള്ള നിയമനമാണ് അത്&period; കരാർ റദ്ദാക്കിയതിനെ തുടർന്ന് എന്താണ് തുടർനടപടി സ്വീകരിക്കാൻ പറ്റുക എന്നത് എൽഡിഎഫ് സർക്കാർ പരിശോധിച്ചു&period; കരാർ പുനഃസ്ഥാപിക്കാൻ നയപരമായ നിർദ്ദേശം സർക്കാർ നൽകി&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആ തീരുമാനം കമ്മീഷൻ അംഗീകരിക്കാൻ ബാധ്യസ്ഥരാണ്&period;കമ്മീഷൻ സർക്കാർ നിലപാട് അംഗീകരിച്ചു&period; അതിൻറെ ഭാഗമായി കരാർ പുനസ്ഥാപിച്ചു&period; പക്ഷെ അപ്പോൾ ട്രൈബ്യൂണൽ കരാർ റദ്ദാക്കിയത് അംഗീകരിച്ചു&period;അന്ന് തന്നെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി&period; കൃത്യമായ മാനദണ്ഡം പാലിച്ചു കരാറിൽ ഏർപ്പെട്ടിരുന്നെങ്കിൽ കമ്മീഷന് ഇടപെടാൻ സാധിക്കില്ലായിരുന്നു&period; ആ വീഴ്ച ഉണ്ടായത് യുഡിഎഫ് സർക്കാരിന്റെ കാലത്താണ്&period; പ്രതിസന്ധി എൽഡിഎഫ് സർക്കാരിൻറെ കാലത്തും ഗുരുതരമായിരുന്നു&period; പക്ഷേ ഒരു ഘട്ടത്തിൽ പവർകട്ട് ഏർപ്പെടുത്തേണ്ടി വന്നിട്ടില്ല&period; ചില ഘട്ടങ്ങളിൽ ഉയർന്ന നിരക്കിന് വൈദ്യുതി വാങ്ങേണ്ടി വന്നിട്ടുണ്ട്&period; അന്ന് മറ്റു മാർഗ്ഗങ്ങൾ ഉണ്ടായിരുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം; ഇന്‍ഡ്യ സഖ്യ യോഗത്തിലേക്ക് ടിവികെയും

ചെന്നൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യ യോഗത്തിലേക്ക് ടിവികെയും. നാളെ ചെന്നൈയില്‍ പൊതുയോഗം…

5 minutes ago

ജന്തര്‍മന്തറിലെ മിന്നല്‍ പ്രതിഷേധത്തിൽ അറസ്റ്റിലായ സിജെപി നേതാക്കള്‍ തിഹാര്‍ ജയിലില്‍; യുവാക്കളെ തടവിലാക്കുന്നത് ഭീരുത്വം: രാഹുല്‍ ഗാന്ധി

ജന്തര്‍മന്തറിലെ മിന്നല്‍ പ്രതിഷേധത്തില്‍ അറസ്റ്റിലായ സിജെപി നേതാക്കള്‍ തിഹാര്‍ ജയിലില്‍. അഞ്ച് ദിവസം റിമാന്‍ഡിലായ സിജെപി സഹകണ്‍വീനര്‍മാരായ സൗരവ് ദാസിനെയും…

11 minutes ago

അനിയനെ മർദ്ദിക്കുന്നത് കണ്ട് മൂത്തമകൻ കുറ്റം ഏറ്റുപറഞ്ഞു; കൊടുങ്ങല്ലൂരിൽ പൊലിസ് പീഡനത്തെ തുടർന്ന് 18-കാരൻ ജീവനൊടുക്കി; സി.ഐയ്ക്കും എസ്.ഐയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി കുടുംബം

പ്രണയത്തിന്റെ പേരിൽ കൊടുങ്ങല്ലൂർ പൊലിസിൽ നിന്ന് നേരിടേണ്ടി വന്ന ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങളെ തുടർന്ന് 18 വയസ്സുകാരൻ ജീവനൊടുക്കി. പഴുപറമ്പിൽ…

4 hours ago

ബിഹാറിലെ ബോട്ട് അപകടം; മരണസംഖ്യ പതിനാലായി: മരിച്ചവരില്‍ ഏറെയും കുട്ടികള്‍

പട്‌ന: ബിഹാറിലെ ഹാജിപൂരില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണസംഖ്യ 14 ആയി. മരിച്ചവരില്‍ ഏറെയും കുട്ടികളാണ്. ഇന്നലെ രാത്രിയായിരുന്നു റാംപൂര്‍…

4 hours ago

വാഗ്ദത്ത മദ്യനയം നടപ്പിലാക്കണം”: മദ്യനിരോധന സമിതി

എടപ്പാൾ | യുഡിഎഫ് വാഗ്ദാനം ചെയ്ത ജനാനുകൂല മദ്യനയം സർക്കാർ ഉടൻ നടപ്പിലാക്കണമെന്ന് മദ്യനിരോധന സമിതി പൊന്നാനി താലൂക്ക് കൺവെൻഷൻ…

15 hours ago

നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്ന തന്ത്രം ജനങ്ങൾ തിരിച്ചറിഞ്ഞു; എസ്.ഐ.ആർ പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി അമിത് ഷാ

ന്യൂഡൽഹി: വോട്ടർ പട്ടികയിലെ തീവ്ര പ്രത്യേക പരിഷ്കരണത്തിന് (SIR) എതിരെ കോൺഗ്രസും ഇൻഡി സഖ്യവും നടത്തുന്ന പ്രതിഷേധങ്ങളെ രൂക്ഷമായ ഭാഷയിൽ…

15 hours ago