വെളിയങ്കോട് :വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൻ്റെയും കൃഷി ഭവൻ്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാഘോഷവുമായി ബന്ധപ്പെട്ട സ്വാഗത സംഘ രൂപീകരണ യോഗ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു നിർവ്വഹിച്ചു .
ആഗസ്റ്റ് 17 – ന് കർഷക ദിനം സമുചിതമായി ആഘോഷിക്കുന്നതിനും കർഷക ദിനാ ഘോഷത്തോടനുബന്ധിച്ച് വാർഡ് തലത്തിൽ കൃഷി കൂട്ടങ്ങൾ രൂപീകരിക്കു ന്നതിനും , കൃഷി കൂട്ടങ്ങൾ നടീൽ ഉദ്ഘാടനം സംഘടിപ്പിക്കുന്നതിനും , യോഗം തീരുമാനിച്ചു . കർഷക ദിനാഘേഷ പരിപാടിയുമായി ബന്ധപ്പെട്ട് മികച്ച ജൈവ കർഷകൻ , മുതിർന്ന കർഷകൻ , മുതിർന്ന നെൽ കർഷകൻ , വിദ്യാർത്ഥി കർഷകർ , എസ് .സി. കർഷകൻ , വനിത കർഷക, തുടങ്ങിയവ രേയും , മികച്ച , ക്ഷീര , മത്സ്യ കർഷകനേയും ആദരിക്കുന്നതിനും യോഗം തീരുമാനിച്ചു .
ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര , വാർഡ് മെമ്പർമാരായ റസ്ലത്ത് സെക്കീർ , കെ . വേലായുധൻ , സുമിത രതീഷ് , ഹസീന ഹിദായത്ത് , പി. പ്രിയ , വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്
സി.കെ . പ്രഭാകരൻ , വി. പി. അലി , സുരേഷ് പാട്ടത്തിൽ , പി. അശോകൻ , ടി. വേലായുധൻ , സി.ഡി. എസ് .ചെയർ പേഴ്സൺ പുഷ്പലത , രാജൻ പാലപ്പെട്ടി , ബിനു ഗ്രാമം , തുടങ്ങിയവർ സംസാരിച്ചു . കാർഷിക വികസന സമിതി അംഗങ്ങൾ , പാടശേഖര സമിതി ഭാരവാഹികൾ , തുടങ്ങിയവർ പങ്കെടുത്തു . കുഷി ഓഫിസർ . വി.കെ. ല മിന സ്വാഗതവും , ക്യഷി അസിസ്റ്റൻ്റ് ദീപ നന്ദിയും പറഞ്ഞു .
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ കുറ്റവാളി ഗ്രീഷ്‌മ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. വധശിക്ഷയ്ക്ക്…
വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.ഉച്ചവെയിലിൽ കന്നുകാലികളെ…
തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ച് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന വെളിച്ചെണ്ണകൾ വ്യാജ ഉൽപ്പനങ്ങളാണെന്നും അവ തിരിച്ചറിയണമെന്നും കേരഫെഡ്. കേരഫെഡ്…
ഷാരോൺ വധക്കേസ് കുറ്റവാളി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചു. വധശിക്ഷക്ക് വിധിക്കപ്പെട്ട കേസിലുള്ള അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നെയ്യാറ്റിൻകര അഡീഷണൽ…