Categories: India

വെന്റിലേറ്ററിലായിരുന്ന എയർഹോസ്റ്റസിനെ പീഡിപ്പിച്ച കേസ്; പ്രതിയായ ആശുപത്രി ടെക്‌നീഷ്യൻ പിടിയിൽ

ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന എയർഹോസ്റ്റസിനെ പീഡിപ്പിച്ച കേസിൽ പ്രതിയായ ആശുപത്രി ജീവനക്കാരൻ പിടിയിൽ. ആശുപത്രിയിൽ ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന ദീപക് എന്നയാളാണ് പിടിയിലായത്. പരാതി നൽകി അഞ്ച് ദിവസത്തിനുശേഷമാണ് പൊലീസ് ഇയാളെ പിടികൂടിയത്.

വെന്റിലേ​റ്ററിൽ അബോധാവസ്ഥയിലായിരുന്ന സമയത്ത് പ്രതി പീഡിപ്പിച്ചുവെന്നാണ് 46കാരിയായ എയർഹോസ്റ്റസ് പൊലീസിന് മൊഴി നൽകിയത്. ജോലിയുമായി ബന്ധപ്പെട്ട് ഗുരുഗ്രാമിൽ പരിശീലനത്തിന് എത്തിയതായിരുന്നു യുവതി. ഹോട്ടലിൽ താമസിച്ചിരുന്ന യുവതിക്ക് നീന്തൽ കുളത്തിൽ വച്ച് ഒരു അപകടം സംഭവിച്ചിരുന്നു. ഇതിനെ തുടർന്ന് യുവതിയെ അടുത്തുളള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ആരോഗ്യം വഷളായതോടെ ഭർത്താവ് ഇടപെട്ട് യുവതിയെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാ​റ്റുകയായിരുന്നു. അവിടെ വച്ചാണ് പീഡനം നടന്നതെന്നാണ് പരാതിക്കാരിയുടെ ആരോപണം. പീഡന സമയത്ത് ആരോഗ്യനില മോശമായതുകൊണ്ട് പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നുവെന്ന് യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.ഏപ്രിൽ 13ന് ആശുപത്രി വിട്ടതിനുശേഷമാണ് യുവതി ഭർത്താവിനോട് സംഭവിച്ചതെല്ലാം പറഞ്ഞത്. തുടർന്ന് ഭർത്താവാണ് 112 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിൽ ബന്ധപ്പെട്ട് അധികൃതരെ വിവരമറിയിച്ചത്. തുടർന്ന് സദർ പൊലീസിൽ ഇവർ പരാതി നൽകി. സംഭവത്തിൽ ആശുപത്രിയിലെ സിസിടിവി ഉൾപ്പെടെ പരിശോധിച്ചിരുന്നു.

Recent Posts

എൻ വി കുഞ്ഞുമുഹമ്മദിന് ജന്മനാടിൻറെ ആദരം

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് സാമൂഹ്യ സാംസ്കാരിക ലൈബ്രറി - കലാ പ്രവർത്തന രംഗങ്ങളിലും, ദീർഘകാലം ആരോഗ്യ മേഖലയിൽ സേവനമനുഷ്ഠിക്കുകയും, എലൈറ്റ് ലൈബ്രറി…

1 hour ago

പൊന്നാനി കർമ്മ റോഡിലെ ഫ്ളവർ ഷോ നാളെ അവസാനിക്കും പരിപാടി പ്രതീക്ഷിച്ചതിലും വലിയ ഹിറ്റായെന്ന് സംഘാടകർ

പൊന്നാനി: ഈ അവധികാലം ആഘോഷമാക്കാനായി പൊന്നാനി കർമ റോഡരികിൽ തുടങ്ങിയ ഫ്ലവർ ഷോ നാളെയോടെ അവസാനിക്കും. ഊട്ടി പുഷ്പോത്സവത്തിനോട്‌ കിടപിടിക്കുന്ന…

1 hour ago

എടപ്പാളിൽ തിയേറ്റർജീവനക്കാർക്ക് നേരെ ആക്രമണം; പുതുപൊന്നാനി സ്വദേശികളായ ഏഴ് പേരെ പിടികൂടി ചങ്ങരംകുളം പോലീസ്

എടപ്പാൾ: ഗോവിന്ദ സിനിമാസിൽ കയറി ജീവനക്കാരെ ആക്രമിച്ച കേസിൽ ഏഴു പേരെ പോലീസ് പിടികൂടി.പൊന്നാനി പള്ളിപ്പടി സ്വദേശികളായ മിസ്താഹ് (23),…

5 hours ago

പരാതിയുമായി നടിമാർ മുന്നോട്ട് വരുന്നത് നല്ലകാര്യം; ലഹരി ഉപയോഗം എല്ലാ മേഖലയിലുമുണ്ട്’; ഉണ്ണിമുകുന്ദൻ

ലഹരി ഉപയോഗത്തിൽ നടിമാർ പരാതിയുമായി വരുന്നത് നല്ല കാര്യമെന്ന് നടൻ ഉണ്ണി മുകുന്ദൻ. ലഹരി ഉപയോഗം എല്ലാ മേഖലകളിലും ഉണ്ട്.…

7 hours ago

ചീട്ട് കളി പിടിക്കാന്‍ ലോഡ്ജില്‍ പരിശോധന’പൊന്നാനി പോലീസിന്റെ പിടിയിലായത് രാജ്യത്തുടനീളം കോടികളുടെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന പ്രതി’

നിരവധി ബാങ്ക് പാസ്ബുക്കുകളും,സിംകാര്‍ഡുകളും,എടിഎം കാര്‍ഡുകളും കണ്ടെടുത്തു പരിശോധനക്ക് എത്തിയത്.പോലീസ് പരിശോധനക്കിടെ പ്രതി വെൻ്റിലേറ്ററിലൂടെ ബാഗും പ്ലാസ്റ്റിക്ക് കവറും പുറത്തേക്ക് തൂക്കി…

7 hours ago

എടപ്പാൾ കോലൊളമ്പ് വല്യാട് കാട്ടിൽ താഴത്തേതിൽ വിജയൻ അന്തരിച്ചു.

എടപ്പാൾ കോലൊളമ്പ് വല്യാട് കാട്ടിൽ താഴത്തേതിൽ വിജയൻ അന്തരിച്ചു.

8 hours ago