Categories: PUBLIC INFORMATION

വീണ്ടും ഉയരങ്ങളിലേക്ക്; സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

&NewLine;<p class&equals;"wp-block-paragraph">സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു&period; 360 രൂപയുടെ വര്‍ദ്ധനവാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് ഉണ്ടായത്&period;ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ 71960 രൂപയായി&period; 8995 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്&period; എട്ടാം തീയതിക്ക് ശേഷം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഈ മാസം 15ന് 68&comma;880 ലേക്ക് ഇടിഞ്ഞ സ്വര്‍ണവില പിന്നീട് വര്‍ധിക്കുന്ന കാഴ്ചയാണ് കണ്ടത്&period; ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70&comma;000ല്‍ താഴെയെത്തിയത്&period; ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച്‌ വീണ്ടും സ്വര്‍ണവില 72000 കടന്ന് കുതിക്കുമെന്ന ഘട്ടത്തിലാണ് വിലയിലെ ഏറ്റക്കുറച്ചിലുകള്‍&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക-ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്&period; കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്&period; എന്നാല്‍ ഓഹരി വിപണിയില്‍ വീണ്ടും ഉണര്‍വ് പ്രകടമായതോടെ നിക്ഷേപകര്‍ അവിടേയ്ക്ക് നീങ്ങിയതാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില ഇടിയാന്‍ കാരണമായത്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സ്വര്‍ണാഭരണം വാങ്ങുമ്ബോള്‍ ജിഎസ്ടി&lpar;3&percnt;&rpar; &comma; ഹോള്‍മാര്‍ക്ക് ചാര്‍ജ്&lpar;45രൂപ &plus;18&percnt; ജിഎസ്ടി&rpar;&comma; പണിക്കൂലി എന്നിവയും ബാധകമാണ്&period; പണിക്കൂലി ആഭരണത്തിന്റെ ഡിസൈന് അനുസരിച്ച്‌ മൂന്ന് മുതല്‍ 30-35 ശതമാനം വരെയാകാം&period; യുഎസ് വീണ്ടും സാമ്ബത്തിക മാന്ദ്യത്തിലേക്ക് വീണേക്കുമെന്ന സൂചനയായി കഴിഞ്ഞ മാസം രാജ്യത്തെ ചില്ലറ വില്‍പ്പന വളര്‍ച്ചാനിരക്ക് കുറഞ്ഞതും യുഎസ് കമ്ബനികളുടെ ഉത്പാദന നിലവാരം ഇടിഞ്ഞതുമാണ് സ്വര്‍ണത്തിന് വീണ്ടും ഊര്‍ജമായത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്&period; ആവശ്യകത അനുസരിച്ച്‌ സ്വര്‍ണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകള്‍ക്ക് കഴിയും&period; ആവശ്യമായ സാഹചര്യങ്ങളില്‍ ദിവസത്തില്‍ രണ്ടുതവണ വരെ അസോസിയേഷനുകള്‍ വില പുതുക്കാറുണ്ട്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

9 hours ago

പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ. ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്പന രണ്ട് പേർ അറസ്റ്റിൽ.

പൊന്നാനി: ഓപ്പറേഷൻ തൂഫാനോട് അനുബന്ധിച്ച് ലഹരി സംഘങ്ങളെ പോലീസ് നിരീക്ഷിച്ചു വരുന്നതിന്റെ ഭാഗമായി പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ ചെരുപ്പ് കട…

9 hours ago

അതിഥി തൊഴിലാളികളുടെ പകർച്ചവ്യാധി പ്രതിരോധത്തിന് അതിഥി ആരോഗ്യ മിത്ര പരിപാടിക്ക് എടപ്പാളിൽ തുടക്കമായി

എടപ്പാൾ: ജില്ലയിലെ അതിഥി തൊഴിലാളികളുടെ ഇടയിൽ മലേറിയ, ഫൈലേറിയ എന്നിവ കണ്ടെത്തുന്നത് കൂടി വരുന്ന സാഹചര്യത്തിൽ, അതിഥി തൊഴിലാളികൾക്കായി പ്രത്യേകം…

9 hours ago

പൊന്നാനിയിൽ എഴുത്ത് ലോട്ടറി മാഫിയ തലവൻ അറസ്റ്റിൽ

പൊന്നാനി: നൈതല്ലൂരിൽ കേരള സർക്കാർ ലോട്ടറിക്ക് സമാന്തരമായി പുത്തൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മൊബൈൽ ഫോണിൽ ആപ്പുകളും വാട്സ്ആപ്പ് ഗ്രൂപ്പുകളും…

9 hours ago

പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗം: അവലോകന യോഗം ചേര്‍ന്നു

പൊന്നാനി: പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന…

9 hours ago

കുറ്റിപ്പുറം പാലം–നിളാ പാർക്ക് തീരദേശ റോഡ്: സർവേ നടപടികൾ ആരംഭിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം പാലം മുതൽ നിളാ പാർക്ക് വരെയുള്ള തീരദേശ റോഡിന്റെ സർവേ നടപടികൾ ആരംഭിച്ചു. നിർദിഷ്ട റോഡിനായി 12…

9 hours ago