തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച അധ്യാപകനെ നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തു. നഗരൂർ നെടുംപറമ്പ് സ്വദേശി വി. അനൂപ് ആണ് പിടിയിലായത്. നഗരൂർ പൊലീസ് ആണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.ആറ്റിങ്ങൽ ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപകൻ അനൂപ്. വി എസ്സിന്റെ മരണ വാർത്ത അറിഞ്ഞപ്പോൾ അധിക്ഷേപിച്ചു കൊണ്ടാണ് അനൂപ് വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ഇയാളുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം തുടർ നടപടികളിലേക്ക് പൊലീസ് കടക്കും. വിഎസിൻ്റെ പേരെടുത്ത് പറയാതെയുള്ള അനൂപിൻ്റെ വെറുപ്പ് നിറഞ്ഞ സ്റ്റാറ്റസ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. പലരും അനൂപിനെതിരെ അതിരൂക്ഷ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്.
ചങ്ങരംകുളം: സ്റ്റേറ്റ് ഹൈവേയിൽ റോഡിൻ്റെ ഇരുവശങ്ങളിലും അപകടകരമാം വിധം വിധം കേടുവന്ന വാഹനങ്ങൾ നിർത്തിട്ട് പ്രശ്നങ്ങൾ ഉണ്ടാക്കുന്ന വർക്ക്ഷോപ്പ് ഉടമക്ക്…
തിരുവനന്തപുരം: വി എസ് എന്ന ജനപ്രിയ നേതാവിന്റെ വിയോഗം കേരള ജനതയ്ക്കും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും വലിയ നഷ്ടമെന്ന് കെപിസിസി അധ്യക്ഷൻ…
മലയാള സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹിക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സിനിമാ കോണ്‍ക്ലേവ് അടുത്തമാസം നടക്കും. സംസ്ഥാനത്ത് ഒരു സിനിമാ…
ഗൂഗിളിന്റെ വാർഷിക “Made by Google” ഹാർഡ്‌വെയർ ഇവന്റ് ഓഗസ്റ്റ് 20-ന് ന്യൂയോർക്ക് സിറ്റിയിൽ വെച്ച് നടക്കും. ഈ പരിപാടിയിൽ…
ഓഗസ്റ്റ് 25ന് കൊച്ചിയിൽ നിന്നും പുറപ്പെടുന്നു💫15ദിവസ പാക്കേജ്💫മിതമായ നിരക്ക്💫സ്ഥിരം അമീറുമാർ💫ചരിത്ര പ്രധാന സ്ഥലങ്ങൾ സന്ദർശനം💫അഭിരുചിക്കനുസരിച്ചുള്ള കേരളീയ ഭക്ഷണം… കൂടാതെ 🔷…
മഞ്ചേരി : യുവഡോക്ടറെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. വളാഞ്ചേരി നടുക്കാവിൽ ഡോ.സാലിഖ് മുഹമ്മദിന്റെ ഭാര്യ ഡോ. സി.കെ.ഫർസീനയെ (35)യാണ് താമസസ്ഥലത്തു…