സത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം നിലമേല്‍ സ്വദേശിനി വിസ്മയ മരിച്ച കേസില്‍ ഭര്‍ത്താവ് കിരണിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ജയിലില്‍ തുടരേണ്ടതില്ലെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.വിസ്മയ സാമൂഹ്യമാധ്യമങ്ങള്‍ക്ക് അടിമയായിരുന്നു എന്ന വാദം പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ കൂടുതല്‍ സ്ത്രീധനം നല്‍കണം എന്ന് ആവശ്യപ്പെട്ട് കിരണ്‍ നിരന്തരമായി വിസ്മയയെ പീഡിപ്പിച്ചെന്നും ഇതേ തുടര്‍ന്നായിരുന്നു ആത്മഹത്യ എന്നുമുള്ള പ്രോസിക്ക്യൂഷ്യന്‍ വാദം പരിഗണിച്ചാണ് കോടതി നടപടി.സ്ത്രീധന പീഡനങ്ങളെ തുടര്‍ന്ന് വിസ്മയ നടത്തിയ വാട്‌സാപ്പ് ചാറ്റുകള്‍ പ്രതിക്ക് എതിരായി. കഴിഞ്ഞ ജൂണിലാണ് വിസ്മയയെ ഭര്‍തൃ വീട്ടല്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കേസെടുത്ത് 80-ാം ദിവസം കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിനു സാധിച്ചു എന്നതാണ് കിരണിന്റെ ജാമ്യാപേക്ഷ തുടര്‍ച്ചയായി നിരസിക്കാന്‍ കാരണം. സ്ത്രീധന പീഡന നിരോധന നിയമം, ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 507 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വച്ചുതന്നെ ഇയാളെ വിചാരണ ചെയ്യണമെന്ന ആവശ്യവും അന്വേഷണ സംഘം മുന്നോട്ടു വച്ചിരുന്നു.
എടപ്പാൾ: എ യു പി എസ്സ് നെല്ലിശ്ശേരി സ്കൂൾ വാര്‍ഷിക പതിപ്പ് 'സര്‍ഗ്ഗ ജാലകം 25 ' പ്രകാശനം ചെയ്തു.സ്കൂളിൽ…
എടപ്പാള്‍: ഗുരുവായൂർ ക്ഷേത്രത്തിലെ അടുത്ത മേൽശാന്തിയായി മലപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശി മുതൂർ കവപ്ര മാറത്ത് മനയിൽ കെ എം…
വടകര: പതിമൂന്ന് വയസുകാരനായ മകന് ഇന്നോവ കാർ ഓടിക്കാൻ നൽകിയതിന് പിതാവിനെതിരേ കേസെടുത്തു. ചെക‍്യാട് വേവം സ്വദേശി നൗഷാദിനെതിരേയാണ് (37)…
എടപ്പാൾ: ചന്ദ്രന് ജന്മ നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി.തലമുണ്ടക്കാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ലക്ഷം വീട്ടിൽ…
കോട്ടയം : ലൗ ജിഹാദ് പ്രസംഗത്തില്‍ പി.സി ജോര്‍ജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസിന്റെ തീരുമാനം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. പാലായില്‍ നടന്ന…
ആലപ്പുഴ: കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ കഞ്ചാവ് വിൽപന നടത്തിയത് തെറ്റെന്ന് മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരൻ. കഞ്ചാവ്…