എടപ്പാൾ : പഴയകാലത്തെ ഓർമ്മിപ്പിച്ച് വിഷുക്കാലത്തുതന്നെ മണ്ണിലും മനസ്സിലും കുളിരുകോരിയിട്ടു പെയ്ത മഴ കർഷകർക്ക് ആഹ്ലാദമായി.
ആദ്യകാലങ്ങളിൽ വിഷുദിനത്തിൽ വിത്തിറക്കുന്നതായിരുന്നു രീതി.ഇത് ഐശ്വര്യമായും കർഷകർ കണ്ടിരുന്നു.കാലം പോയതോടെ കാലാവസ്ഥാവ്യതിയാനംമൂലം മഴ തോന്നിയപോലെയായതോടെ ഈ പതിവൊക്കെ കർഷകർക്ക് ഉപേക്ഷിക്കേണ്ടിവന്നു.എന്നാൽ, ഈ വർഷം പതിവിനു വിപരീതമായി മേടത്തിന് മുൻപുതന്നെ അത്യാവശ്യം മഴപെയ്തു.
വയലുകളിൽ പുല്ല് മുളച്ചു. വിഷുവായതോടെ വയൽ പൂട്ടിയപ്പോൾ പുല്ലെല്ലാം മണ്ണിനൊപ്പം വളമായി. ഇനി കളയുടെ ശല്യവും കുറയും.
ഈ മണ്ണിലാണ് ഒന്നാം വിളയായ വിരിപ്പിനുള്ള വിത്ത് വിത നടന്നത്.
പോട്ടൂർ പാടശേഖരത്തിൽ ഇത്തവണ 18 ഏക്കറിലാണ് വിത്തിറക്കിയിട്ടുള്ളത്.
ആദ്യമായി തൃശ്ശൂർ മണ്ണുത്തി കാർഷിക സർവകലാശാലയിൽനിന്നെത്തിച്ച മനോരത്ന വിത്താണ് ഇവിടെ വിതച്ചിട്ടുള്ളത്. മുൻ വർഷങ്ങളിൽ ജ്യോതി വിത്തായിരുന്നു ഇവർ ഉപയോഗിച്ചിരുന്നത്.
120 ദിവസം മൂപ്പുണ്ടെങ്കിലും നല്ല വിളവുലഭിക്കുമെന്ന പ്രതീക്ഷയിലാണെന്ന് കർഷകനായ ആതാവിൽ സദാനന്ദൻ പറയുന്നു.
പല പാടശേഖരങ്ങളിലും ഇത്തവണ വിരിപ്പ് കൃഷിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചത് പഴയ കാർഷിക സംസ്‌കൃതി തിരിച്ചുവരുന്നതിനുള്ള ശുഭസൂചനയായാണു വിലയിരുത്തുന്നത്.
മഴ തുടരുന്നത് കർഷകർക്ക് ആശങ്ക
വേനല്‍ക്കാലമാണ് ഇപ്പോള്‍ കടന്നുപോവുന്നത്. ചൂടിന് ഒട്ടും ശമനമില്ല. പലയിടത്തും സൂര്യാതപവും ഉഷ്‌ണ തരംഗവും ഒക്കെ പതിവ് കാഴ്‌ചയാണ്.വേനലിന്റെ കാഠിന്യം ഒട്ടും…
കൊച്ചി: ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ പ്രത്യേക ചോദ്യാവലി തയാറാക്കി പൊലീസ്. 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം…
സമന്വയം പൊന്നാനി സംഘടിപ്പിച്ച ബഹുജന പ്രതിഷേധ റാലിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. പൊന്നാനി | കേന്ദ്ര സർക്കാർ നടപ്പാക്കിയ വഖഫ് ഭേദഗതി…
തിരൂർ: കേന്ദ്ര സർക്കാർ കൊണ്ട് വന്ന വഖഫ് ഭേദഗതി ബിൽ വഖഫ് സ്വത്ത് കൊള്ളയടിക്കാനുള്ള ഭര കൂട തന്ത്രമാണെന്ന് പിഡിപി…
എടപ്പാൾ | ബാലസംഘം എടപ്പാൾ പഞ്ചായത്ത് പ്രവർത്തകർ കൺവെൻഷൻ ചേർന്നു.വേനൽതുമ്പി കലാജാഥ സ്വീകരണങ്ങളും ബാലോത്സവങ്ങളും അവധിക്കാല പ്രവർത്തനങ്ങളും വിജയിപ്പിക്കുന്നതിനായി ചേർന്ന…
വേങ്ങര : ഗ്രാമപ്പഞ്ചായത്ത് ബസ്‌സ്റ്റാൻഡിൽ നിർമിച്ച സീതിഹാജി സ്മാരക വ്യാപാരസമുച്ചയവും ബസ് കാത്തിരിപ്പുകേന്ദ്രവും പ്രസിഡന്റ് കെ.പി. ഹസീനാ ഫസൽ ഉദ്ഘാടനംചെയ്തു.…