ഡല്‍ഹി: വിവാദങ്ങള്‍ക്കിടെ എമ്ബുരാൻ വിഷയം പാർലമെന്‍റില്‍ ഉന്നയിക്കാൻ പ്രതിപക്ഷം. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.എ റഹീം എംപി രാജ്യസഭയില്‍ നോട്ടീസ് നല്‍കി.സന്തോഷ് കുമാർ എംപിയും ജോണ്‍ ബ്രിട്ടാസും രാജ്യസഭയില്‍ നോട്ടീസ് നല്‍കി. ലോക്സഭയില്‍ ഹൈബി ഈഡനും നോട്ടീസ് നല്‍കിയിട്ടുണ്ട്.
അതിനിടെ വിവാദങ്ങളും വിമർശനങ്ങളും തുടരുന്നതിനിടെ എമ്ബുരാൻ റീ എഡിറ്റഡ് പതിപ്പ് ഇന്ന് പുറത്തിറങ്ങും. 3 മിനിറ്റാണ് സിനിമയില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. റിലീസ് ചെയ്ത് ആറാം ദിവസമായപ്പോഴേക്കും സിനിമ 200 കോടിയിലധികം നേടിയതായി അണിയറ പ്രവർത്തകർ വ്യക്തമാക്കി.
തിരക്കഥാകൃത്ത് അടക്കമുള്ള അണിയറ പ്രവർത്തകരുടെ അതൃപ്തിക്കിടയിലാണ് എമ്ബുരാൻ എഡിറ്റഡ് പതിപ്പ് തീയേറ്ററുകളിലേക്ക് എത്തുന്നത്. വിവാദ വിഷയങ്ങള്‍ പരാമർശിക്കുന്ന ആദ്യ ഇരുപത് മിനിറ്റിലാകും കട്ട് വീഴുക. പ്രതിനായകന്‍റെ പേരടക്കം മാറ്റി മൂന്നു മിനിറ്റ് നീക്കം ചെയ്താകും സിനിമ ഇനി പ്രേക്ഷകരിലേക്ക് എത്തുന്നതെന്നാണ് സൂചന. വിവാദങ്ങള്‍ക്കിടയിലും സിനിമ ഇതുവരെ 200 കോടിയിലധികം കളക്ഷൻ നേടിയെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. എഡിറ്റ് ചെയ്യുന്നതിന് മുൻപേ സിനിമ കാണാനായി വലിയ തിരക്കാണ് തിയറ്ററുകളില്‍ രണ്ടുദിവസമായി അനുഭവപ്പെട്ടത്.
അതേസമയം പൃഥ്വിരാജിനും മോഹൻലാലിനും പിന്തുണയുമായി രാഷ്ട്രീയ സിനിമാരംഗത്തെ നിരവധി പേർ എത്തി. വിമർശനങ്ങള്‍ക്കിടെ താരങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ പ്രതിഷേധാർഹം ആണെന്നും എല്ലാ ചലച്ചിത്ര പ്രവർത്തകരെയും ചേർത്തുനിർത്തുന്നുവെന്നും ഫെഫ്ക വ്യക്തമാക്കി. അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പ്രതികരിച്ചിട്ടില്ല.
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണത്തെ സമ്മർ ബമ്ബർ ഒന്നാം സമ്മാനം നേടിയത് എസ്‌ജി 513715 എന്ന നമ്ബർ ടിക്കറ്റ്.10…
ആലപ്പുഴ: രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ യുവതി തന്റെ പേര് പറഞ്ഞതില്‍ പ്രതികരണവുമായി നടൻ ശ്രീനാഥ് ഭാസി.തന്റെ…
പാലക്കാട്: ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി പട്ടാമ്ബി എംഎല്‍എ മുഹമ്മദ് മുഹ്സിൻ.സഹോദരിയെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് പഞ്ചായത്ത് സെക്രട്ടറിയായ…
കൊച്ചി: അനുവാദമില്ലാതെ അപകീർത്തി വരും വിധം സിനിമയിൽ ഫോട്ടോ ഉപയോഗിച്ചതിന് നിർമാതാവ് ആന്‍റണി പെരുമ്പാവൂരിന് പിഴ ചുമത്തി കോടതി. ആന്‍റണി…
പൊന്നാനി : തരയം കോജിനിയകംകുടുംബ കുട്ടായ്മ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഈദ് ആഘോഷവും കുടുംബ സംഗമവും നടത്തി.ആഘോഷത്തോടനുബന്ധിച്ച് ഈദ് പ്രഭാഷണവും, വിവിധ…
ആലപ്പുഴ: നടന്മാരായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറിയെന്ന് ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതി.തസ്ലീന സുല്‍ത്താനയെന്ന…