സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ ചെലവ് ചുരുക്കൽ നിര്‍ദ്ദേശങ്ങൾ കര്‍ശനമായി നടപ്പാക്കാൻ സംസ്ഥാന സര്‍ക്കാര്‍. ധനവകുപ്പ് നിര്‍ദ്ദേശങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് തലവൻമാര്‍ക്ക് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി. വ്യവസ്ഥ ലംഘിച്ച് ചെലവിടുന്ന തുക ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കുമെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞ നവംബറിലായിരുന്നു ധനവകുപ്പ് ചെലവ് കർശനമായി വെട്ടിച്ചുരുക്കാൻ ഉത്തരവിറക്കിയത്. വിമാനയാത്ര നിയന്ത്രണം, വാഹനം വാങ്ങലിന് ഓഫീസ് മോടി പിടിപ്പിക്കലിനും നിയന്ത്രണം, അധിക ചെലവ് കര്‍ശനമായി കുറക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളായിരുന്നു ഉത്തരവിലുണ്ടായിരുന്നത്. പുതുവര്‍ഷത്തിൽ സാമ്പത്തിക പ്രതിസന്ധി അതി രൂക്ഷമായിരിക്കെയാണ് ഇതെല്ലാം ചീഫ് സെക്രട്ടറി വകുപ്പ് തലവൻമാരെ ഓര്‍മ്മിപ്പിക്കുന്നത്. ധനവകുപ്പ് ഉത്തരവിലെ വിവരങ്ങൾ ഉൾപ്പെടുത്തി ചീഫ് സെക്രട്ടറി സര്‍ക്കുലര്‍ ഇറക്കി.
വ്യവസ്ഥ ലംഘിച്ച് പണം ചെലവിട്ടാൽ നഷ്ടം ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കുമെന്നത് അടക്കം കര്‍ശന വ്യവസ്ഥയാണ് സര്‍ക്കുലറിൽ വീണ്ടും ഓര്‍മ്മിപ്പിക്കുന്നത്. പ്രതിസന്ധി രൂക്ഷമായിരിക്കെ കടമെടുപ്പ് പരിധി ഉയര്‍ത്തണം എന്നതടക്കം ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്രത്തെ സമീപിക്കാൻ തീരുമാനിട്ടിച്ചുണ്ട്. കേന്ദ്രത്തിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും കത്തെഴുതും. ബജറ്റ് അവതരണത്തിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് സാമ്പത്തിക പ്രതിസന്ധി വീണ്ടും സര്‍ക്കാരിനെ കുഴക്കുന്നത്.
പത്തനംതിട്ട ∙ വിവാഹസൽക്കാരത്തിൽ പങ്കെടുത്തു മടങ്ങിയ സംഘത്തെ പൊലീസ് മർദിച്ച സംഭവത്തിൽ റജിസ്റ്റർ ചെയ്ത 2 എഫ്ഐആറുകളിലെയും സമയത്തിൽ വൈരുധ്യം.…
ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിച്ചുകഴിഞ്ഞാൽ പൊലീസ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു. 15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതിയും 50 ശതമാനം…
സംസ്ഥാന ബജറ്റിൽ വനം വന്യജീവി സംരക്ഷണത്തിന് 305.61 കോടി അനുവദിച്ചു. ആർആർടി സംഘത്തിന്റെ എണ്ണം 28 ആയി വർധിപ്പിച്ചു. കോട്ടൂർ…
കൂറ്റനാട്: കൂറ്റനാട് നേർച്ചക്കിടെ ആന ഇടഞ്ഞു,പാപ്പാനെ കുത്തിക്കൊന്നു.കൂറ്റനാട് ശുഹദാക്കളുടെ മഖാമിൽ നടന്നുവരുന്ന ആണ്ടുനേർച്ചയുടെ ഭാഗമായുള്ള ദേശോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പരിസരപ്രദേശത്തുനിന്നുള്ള…
താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് സിനിമാ സമരം ആരംഭിക്കാനൊരുങ്ങി സംഘടകൾപ്രകടനങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പല സിനിമകളും സൂപ്പർ…