പൊന്നാനി: ജനവാസമേഖലയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന വിദേശ മദ്യഷാപ്പ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് SDPI പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് ബീവറേജസ് കോർപറേഷന്റെ ഔട്ട്ലെറ്റിന് മുൻപിൽ പോലീസ് തടഞ്ഞു. തുടർന്ന് SDPI മലപ്പുറം ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.
സംസ്ഥാനവും മുൻസിപ്പാലിറ്റിയും ഭരിക്കുന്ന എൽഡിഫിന്റെയും പൊന്നാനി എംഎൽഎ പി നന്ദകുമാറിന്റെയും സമ്മതത്തോടെയാണ് മദ്യഷാപ്പ് പ്രവർത്തിക്കുന്നത് അതുകൊണ്ട്തന്നെ
മദ്യഷാപ്പിന് മുന്നിൽ സമര നാടകം നടത്തുന്ന സിപിഎം ആത്മാർത്ഥത ഉണ്ടെങ്കിൽ
എംഎൽഎയുടെ വസതിക്ക് മുൻപിലോ
മുൻസിപ്പൽ ഭരണ സമിതിക്കെതിരെയോയാണ് സമരം നടത്തേണ്ടതെന്നും
സിപിഎം നടത്തുന്ന സമര നാടകം ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
പൊന്നാനി നിയോജക മണ്ഡലം പ്രസിഡന്റ് റാഫി പാലപ്പെട്ടി, മണ്ഡലം കമ്മിറ്റിയംഗം കുഞ്ഞൻബാവ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
മാർച്ചിന് മണ്ഡലം വൈസ് പ്രസിഡന്റ്മാരായ ഷഹീർ തണ്ണിത്തുറ, നസീർ പടിഞ്ഞാറ്റുമുറി, സെക്രട്ടറി അഷ്‌റഫ് പാവിട്ടപ്പുറം, ഫസൽ പുറങ്ങ്, ശിഹാബ് വെളിയങ്കോട്,
റിഷാബ് പൊന്നാനി, സക്കീർ പൊന്നാനി തുടങ്ങിയവർ നേതൃത്വം നൽകി.
ചങ്ങരംകുളം:വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതുതായി ആരംഭിക്കുന്ന എക്കണോമിക്സ് ഡിപ്പാർട്ട്മെന്റിന്റെ ഔപചാരികമായ ഉദ്ഘാടനം പൊന്നാനി എംഇഎസ് കോളേജ്…
സ്കൂൾ സമയമാറ്റവുമായി മുന്നോട്ട് പോകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഭൂരിഭാഗം സംഘടനകളും സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തുവെന്നും അടുത്ത വർഷം…
സുൽത്താൻബത്തേരി: വയനാട് വാഴവറ്റയിൽ വൈദ്യുതാഘാതം ഏറ്റ് സഹോദരങ്ങൾ മരിച്ചു. വാഴവറ്റ സ്വദേശികളായ കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കുംതടത്തിൽ അനൂപ്, സഹോദരനായ ഷിനു എന്നിവരാണ്…
കണ്ണൂർ: കണ്ണൂർ ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ ജയില്‍ മാറ്റും. കണ്ണൂര്‍ സെന്‍ട്രല്‍…
മലപ്പുറം : തിരൂരില്‍ റോഡിലെ കുഴിയില്‍ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം. വളാഞ്ചേരി പുറമണ്ണൂര്‍ സ്വദേശി പണിക്കപ്പറമ്പില്‍ ഫൈസല്‍ ബള്‍ക്കീസ്…
പൊറത്തൂർ :പത്തുകൊല്ലം എം.എൽ.എയായും അഞ്ചുകൊല്ലം മന്ത്രിയായും പ്രവർത്തിച്ചിട്ടും തവനൂർ മണ്ഡലത്തിലെ ജനതയ്ക്ക് നിരാശ മാത്രമാണ് കെ.ടി.ജലീൽ സമ്മാനിച്ചതെന്ന് കോൺഗ്രസ് തവനൂർ…