കുറ്റിപ്പുറം: വാഹനത്തിന്റെയുള്ളിൽ വാതകം ശ്വസിച്ചും ഷോർട്ട് സർക്യൂട്ടിലൂടെയും മരണം സംഭവിക്കുന്നത് ഒഴിവാക്കാൻ പുത്തൻ കണ്ടുപിടുത്തങ്ങളുമായി കുറ്റിപ്പുറം ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂളിലെ പി. വിഷ്ണുറാമും, മുഹമ്മദ് ആത്തിഫും. കാറിനുള്ളിൽ മൂന്ന് സർക്യൂട്ടുകളിലായി പ്രവർത്തിക്കുന്ന സെൻസറിലൂടെ കാറിനുള്ളിലെ വാതകചോർച്ചയും തീപിടുത്തവും മറ്റും നിയന്ത്രിക്കുകയും വാഹനത്തിനുള്ളിലുള്ളവർക്ക് രക്ഷപ്പെടാൻ അവസരം സൃഷ്ടിച്ചുകൊണ്ടുള്ള കണ്ടുപിടുത്തം നടത്തിയാണ് ടെക്നിക്കൽ സ്കൂൾ ഫെസ്റ്റിവലിൽ വർക്കിംഗ് മോഡലിൽ ഒന്നാം സ്ഥാനം നേടിയത്. മൊബൈൽ ആപ്ലിക്കേഷനുമായി ബന്ധപ്പെട്ടത്തി യാണ് സേഫ്റ്റി ഫിച്ചേഴ്സ് ഫോർ വെഹിക്കൾ എന്ന യന്ത്രത്തിന്റെ പ്രവർത്തനം. വാഹനത്തിന് എന്ത് സംഭവിച്ചാലും ആരുടെ മൊബൈലുമായിട്ടാണ് ബന്ധപ്പെടുത്തിയത് ആ മോബൈലിലേയ്ക്ക്സന്ദേശമെത്തും. ഡ്രൈവർസീറ്റിൽ നിന്ന് അബദ്ധത്തിൽ
പുറത്തേയ്ക്ക് വീണുപോയാലും വാഹനം മുന്നോട്ട്പോവുകയില്ല. ഇത്തരത്തിലുള്ള സംവിധാനമാണ് സേഫ്റ്റി വെഹിക്കിൾ എന്ന പേരിലുള്ള യന്ത്രത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.
എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…
ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…
മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…