Categories: Valanchery

വളാഞ്ചേരിയിൽ വീട്ടിലെത്തി ദമ്പതിമാരെ മയക്കിക്കിടത്തി യുവാവ് കവർന്നത് 6 പവന്‍

&NewLine;<p>വളാഞ്ചേരിയിൽ വീട്ടിലെത്തി ദമ്പതിമാരെ മയക്കിക്കിടത്തി യുവാവ് കവർന്നത് 6 പവന്‍&period; വളാഞ്ചേരി യാത്രയ്ക്കിടെ തീവണ്ടിയില്‍ വച്ച് സൗഹൃദം സ്ഥാപിച്ച യുവാവ് പിന്നീട് വീട്ടിലെത്തി പ്രായമായ ദമ്പതിമാരുടെ ആറ് പവന്‍ സ്വര്‍ണം കവര്‍ന്നു&period; വളാഞ്ചേരി കോട്ടപ്പുറം പെട്രോള്‍ പമ്പിന് സമീപം കോഞ്ചത്ത് ചന്ദ്രൻ &lpar;75&rpar;&comma; ഭാര്യ ചന്ദ്രമതി &lpar;63&rpar; എന്നിവരെയാണ് ഇയാള്‍ മയക്കി കിടത്തി താലി മാലയും മറ്റൊരു മാലയും വളയും ഉള്‍പ്പെടെ കവർന്നത്&period; ചന്ദ്രനും ഭാര്യ ചന്ദ്രമതിയും കഴിഞ്ഞ ചൊവ്വാഴ്ച മുട്ടുവേദനക്ക് ഡോക്ടറെ കാണാന്‍ കൊട്ടാരക്കരയില്‍ പോയി&comma; മുംബൈ ലോകമാന്യ തിലക് ട്രെയിനില്‍ ജനറല്‍ കമ്പാര്‍ട്ട്മെന്റിൽ ആയിരുന്നു കുറ്റിപ്പുറത്തേക്കുള്ള മടക്കയാത്ര&period; സീറ്റില്ലാതെ പ്രയാസപ്പെട്ട് വടി കുത്തി നില്‍ക്കുന്ന ചന്ദ്രന് അടുത്തേക്ക് 35 വയസ് തോന്നിക്കുന്ന ഇയാള്‍ നാവിക സേനയില്‍ ഉദ്യോഗസ്ഥൻ ആണെന്നും പേര് നീരജ് ആണെന്നും പറഞ്ഞ് പരിചയപ്പെട്ടു&period; താമസിയാതെ ചന്ദ്രമതിക്കും ഇയാള്‍ സീറ്റ് തരപ്പെടുത്തി നല്‍കി&period; തുടര്‍ന്ന് ഇവര്‍ക്ക് ഒപ്പമിരുന്ന് കൊട്ടാരക്കരക്ക് പോയ കാര്യം അന്വേഷിച്ചു&period; മുട്ട് മാറ്റിവെക്കുന്നതിന് ലക്ഷങ്ങളാണ് ആശുപത്രികള്‍ വാങ്ങുന്നതെന്നും നാവികസേന ആശുപത്രിയില്‍ കുറഞ്ഞ ചെലവില്‍ ശസ്ത്രക്രിയ ചെയ്യാന്‍ സൗകര്യം ഉണ്ടെന്നും താന്‍ ശ്രമിച്ചു നോക്കട്ടെ എന്നും പറഞ്ഞത് അവർ വിശ്വസിച്ചു&period; ഇതിനിടെ ചന്ദ്രന്റെ ഫോണ്‍ നമ്പരും വാങ്ങി&period; സ്‌നേഹത്തോടെ പെരുമാറിയ യുവാവ് ചേര്‍ത്തല സ്റ്റേഷനിൽ ഇറങ്ങി എന്നാണ് ചന്ദ്രന്‍ പറയുന്നത്&period; ബുധനാഴ്ച രാവിലെ യുവാവ് ചന്ദ്രനെ ഫോണില്‍ വിളിച്ച് ശസ്ത്രക്രിയയുടെ കാര്യങ്ങള്‍ ശരിയാക്കിയിട്ട് ഉണ്ടെന്നും നേരത്തേ ചികിത്സിച്ച കേസ് ഹിസ്റ്ററി ഉണ്ടെങ്കില്‍ അതും ആവശ്യമായ മറ്റു രേഖകളും പെട്ടെന്ന് വേണമെന്നും താമസിക്കുന്ന സ്ഥലം പറഞ്ഞാല്‍ താന്‍ വന്ന് വാങ്ങി കൊള്ളാമെന്നും പറഞ്ഞു&period; ബുധനാഴ്ച ഉച്ചയോടെ ഇയാള്‍ ചന്ദ്രന്റെ വീട്ടിലെത്തി&period; ജ്യൂസ് കുടിച്ച ശേഷം ഉച്ച ഭക്ഷണം കഴിക്കുന്നതിന് മുന്‍പേ അസ്വസ്ഥത അനുഭവപ്പെട്ട ചന്ദ്രന് രണ്ട് ചെറിയ ഗുളിക നല്‍കി&period; ഗ്യാസിന്റെ കുഴപ്പം ആണെന്നും ഉടനെ മാറും എന്നുമാണ് യുവാവ് പറഞ്ഞതെന്ന് ചന്ദ്രന്‍ പറഞ്ഞു&period; &&num;8216&semi;നല്ലതാണ്&comma; ചേച്ചിക്കും കഴിക്കാം&&num;8217&semi; എന്ന് പറഞ്ഞപ്പോള്‍ അവരും ഗുളിക കഴിച്ചു&period; ഏതാനും സമയത്തിന് ഉള്ളില്‍ ഇരുവരുടെയും ബോധം നഷ്ടപ്പെട്ടു&period; പിന്നെ എല്ലാം എളുപ്പമായി&period; അലമാരയില്‍ നിന്നെടുത്ത ആഭരണങ്ങളുമായി യുവാവ് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി&period; വളാഞ്ചേരി പോലീസ് അന്വേഷണം തുടങ്ങി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…

3 hours ago

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല

ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ…

3 hours ago

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.…

3 hours ago

കേരളത്തിൽ വയോജനക്ഷേമ വകുപ്പ് രൂപീകരിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം :വയോജന ക്ഷേമത്തിന് പ്രത്യേക വകുപ്പ് എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഉത്തരവിറങ്ങി. സംസ്ഥാനത്തെ വയോജനങ്ങളുടെ ക്ഷേമത്തിനായി പുതിയ പദ്ധതികൾ…

6 hours ago

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എങ്ങനെ നടപ്പാക്കും? നിർണായക യോഗം ഇന്ന്

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര നടപ്പാക്കുന്നതിൽ വി ഡി സതീശൻ സർക്കാർ…

6 hours ago

ബലിപെരുന്നാൾ; യുഎഇയിൽ പൊതു, സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ചു

അബുദാബി: യുഎഇയിൽ ഈ വർഷത്തെ അറഫാ ദിനത്തോടും ബലിപെരുന്നാളിനോടും അനുബന്ധിച്ചുള്ള ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്ത് ദുൽഹജ്ജ് മാസപ്പിറവി…

6 hours ago