വട്ടംകുളം പഞ്ചായത്ത് എസ്,സി,വിഭാഗങ്ങൾക്കുള്ള കട്ടിൽ വിതരണം നടത്തി

എടപ്പാൾ:വട്ടംകുളം ഗ്രാമപഞ്ചായത്തിലെ 60 വയസ്സ് കഴിഞ്ഞ എസ്, സി, വിഭാഗത്തിൽ പെട്ടവർക്ക് കട്ടിൽവിതരണം ചെയ്യുന്നതിന്റെ ഭാഗമായി മണ്ഡകപറമ്പിൽ വീരമണിക്കു ആദ്യ കട്ടിൽ നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ ഉദ്ഘാടനം നിർവഹിച്ചു.എസ്, സി, കോളനികൾ അധികമുള്ള ഈ പഞ്ചായത്തിൽ,അവരുടെ  വിദ്യാഭ്യാസപരമായും,സാമൂഹ്യപരമായും ഉയർച്ചക്ക് വേണ്ടി വിവിധങ്ങളായ പദ്ധതികൾ ഭരണസമിതി മുൻഗണന നൽകി നടപ്പിലാക്കി വരുന്നുണ്ട്,അതിന്റെ ഭാഗമായി തന്നെ ലൈഫ് മിഷൻ ലിസ്റ്റിൽ ഉൾപ്പെട്ട 160 എസ്,സി,അപേക്ഷകർക്കു മുഴുവനും ഈ വർഷം തന്നെ വീട് നൽകും,ഡിഗ്രിക്ക് പഠിക്കുന്ന എസ് സി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും ,വിദേശത്തു ജോലിക്ക് പോകുന്നവര്ക്ക് സാമ്പത്തിക സഹായവും നല്കി വരുന്നുണ്ടെന്നും ഇതിന്റെ റിസൾട്ടിലേക്കു വേഗത്തിൽ നടന്നടുക്കാൻ അവരും കൂടി മുൻകയ്യെടുക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ ആവശ്യപ്പെട്ടു,അസിസ്റ്റൻഡ് സെക്രട്ടറി സജ്ജയ സ്വാഗതംപറഞ്ഞു,എം എ, നജീബ് (സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ )മൻസൂർ മരയങ്ങാട്ട് (ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ )പദ്മ,മെമ്പർ,അനിത മെമ്പർ,സുഹൈല മെമ്പർ, ശാന്ത മാധവൻ,( മെമ്പർ) ,സെക്രട്ടറി പി, എസ്, ഹരിദാസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു,

Recent Posts

7 ലക്ഷത്തിന് കച്ചവടം ഉറപ്പിച്ചു, രഹസ്യ വിവരം കിട്ടി വനപാലകരെത്തി; ഇരുതലമൂരിയുമായി എയര്‍ഫോഴ്സ് ഉദ്യോഗസ്ഥൻ പിടിയില്‍

ആലപ്പുഴ: ഇരുതലമൂരി വില്‍ക്കാനെത്തിയ യുവാക്കള്‍ പിടിയിലായി. രഹസ്യ വിവരം ലഭിച്ച വനപാലകർ, ഇരുതലമൂരി വാങ്ങാനെന്ന വ്യാജേനയെത്തി യുവാക്കളെ തന്ത്രത്തിലൂടെ വലയിലാക്കുകയായിരുന്നു.…

5 minutes ago

അധ്യാപകര്‍ കൈയ്യില്‍ ചെറുചൂരല്‍ കരുതട്ടെ, വെറുതെ കേസെടുക്കരുത്; വലിയ മാറ്റങ്ങള്‍ കൊണ്ടുവരും-ഹൈക്കോടതി

കൊച്ചി: സ്കൂളില്‍ വിദ്യാർഥികളുടെ അച്ചടക്കം ഉറപ്പാക്കാൻ അധ്യാപകർ കൈയ്യില്‍ ചെറുചൂരല്‍ കരുതട്ടെ എന്നും ആരെങ്കിലും പരാതി നല്‍കിയാല്‍ പോലീസ് വെറുതെ…

2 hours ago

എടപ്പാള്‍ നാഗമ്പാടം തോട് മണ്ണിട്ട് നികത്തി റോഡ് നിർമ്മിച്ചതായി പരാതി

എടപ്പാൾ: പൊതു ആസ്തിയായ നാഗമ്പാടം പാടശേഖരത്തിലെ തോട് മണ്ണിട്ട് നികത്തി റോഡ്’ നിർമ്മിച്ചതായി നാട്ടുകാരുടെ പരാതി.കുറഞ്ഞ വിലക്ക് പാടം വാങ്ങിക്കൂട്ടിയ…

2 hours ago

ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ്; ഒരാഴ്ച്ചയ്ക്കിടെ സംസ്ഥാനത്ത് പിടിച്ചെടുത്തത് 1.9 കോടിയുടെ ലഹരി വസ്തുക്കള്‍

സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ പിടിച്ചെടുത്തത് 1.9 കോടിയുടെ ലഹരി വസ്തുക്കള്‍. 554 മയക്കുമരുന്ന് കേസ് എക്‌സൈസ് രജിസ്റ്റര്‍ ചെയ്തു. കേസുകളിൽ…

2 hours ago

രക്ഷയില്ല; സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്ത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട്…

5 hours ago

റമദാൻ സ്പെഷ്യല്‍ രാത്രികാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

എടപ്പാൾ.. ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും എടപ്പാൾ ഹോസ്പിറ്റൽ ബ്ലഡ് സെന്ററും സംയുക്തമായി താലൂക്കിലെ രക്ത ദൗർലഭ്യത…

5 hours ago