Categories: Pookarathara

‘’ലിറ്റിൽ സ്കോളർ 2025’’ പൂക്കരത്തറ എ.എം.എൽ.പി സ്കൂളിൽ : അറിവിനപ്പുറം തിരിച്ചറിവു നൽകുന്ന ചോദ്യങ്ങളുമായി വീണ്ടും

ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് 2004 മുതൽ വിജയകരമായി നടന്നുവരുന്ന ‘ലിറ്റിൽ സ്കോളർ’ വിജ്ഞാനോത്സവം മെഗാ ക്വിസ് ഈ വർഷവും ഓഫ്‌ലൈനായി സംഘടിപ്പിക്കുന്നു. മലർവാടി ബാലസംഘം സംഘടിപ്പിക്കുന്ന ഈ മത്സരത്തിൽ പങ്കെടുക്കാൻ വിദ്യാലയങ്ങളെയും വിദ്യാർത്ഥികളെയും ക്ഷണിക്കുന്നു.

വിദ്യാർത്ഥികൾക്ക് അറിവിൻ്റെ വ്യാപ്‌തി വികസിപ്പിക്കുന്നതിനൊപ്പം തിരിച്ചറിവും ജീവിതമൂല്യങ്ങളും നൈപുണികളും സ്വായത്തമാക്കാനുള്ള അതുല്യമായ അവസരമാണ് ലിറ്റിൽ സ്കോളർ നൽകുന്നത്. മീഡിയ വൺ, ഏഷ്യാനെറ്റ് പ്ലസ്, ജീവൻ ടിവി തുടങ്ങിയ ചാനലുകളിൽ നിരവധി എപ്പിസോഡുകളായി ഈ പരിപാടി പ്രക്ഷേപണം ചെയ്തിട്ടുണ്ട്.

മത്സര വിഭാഗങ്ങൾ:
• ലോവർ പ്രൈമറി (ക്ലാസുകൾ 1-4)
• അപ്പർ പ്രൈമറി (ക്ലാസുകൾ 5-7)

മത്സര ഷെഡ്യൂൾ:
• സെന്റർ തലം (AMLP School, Pookarathara): 2025 ആഗസ്റ്റ് 2 ശനി, 2.00 PM – 4.00 PM
• സബ് ജില്ല തലം: 2025 ആഗസ്റ്റ് 9, 2.00 PM – 4.00 PM
• ജില്ലാ തലം: 2025 ആഗസ്റ്റ് 17, 2.00 PM – 4.00 PM
• സംസ്ഥാന തലം: 2025 സെപ്റ്റംബർ 13, 9.00 AM – 3.00 PM

സമ്മാനങ്ങൾ: സംസ്ഥാന വിജയികൾക്ക് യഥാക്രമം 20,000, 15,000, 10,000 രൂപയുടെ സമ്മാനങ്ങൾ ലഭിക്കും. കൂടാതെ, മറ്റു വിജയികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ, മെഡലുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവയും നൽകും.

രജിസ്ട്രേഷൻ ഫീസ്: ഓരോ വിദ്യാർത്ഥിക്കും 30 രൂപ.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 8592889988 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Malarvadi.org എന്ന വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

Recent Posts

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ അതിശക്തമായ മഴ…

8 hours ago

ചിയ്യാനൂർ വെസ്റ്റ് ഗ്രാമം ഓഫീസും കുട്ടികൾക്കായുള്ള ക്ലബ്ബും ഉദ്ഘാടനം ചെയ്തു

ചങ്ങരംകുളം : സാമൂഹിക, സാംസ്‌കാരിക, കലാ, കായിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങളൾക്കും, ലഹരി യിൽ നിന്നും പുതിയ തലമുറയെ രക്ഷപ്പെടുത്താനും…

9 hours ago

ഇന്ത്യ-യുകെ വ്യാപാര കരാറിന് അംഗീകാരം; ഇരു രാജ്യങ്ങളും കരാര്‍ ഒപ്പുവച്ചു

ദില്ലി: ഇന്ത്യ-യുകെ വ്യാപാര കരാറിന് അംഗീകാരം. ഇരു രാജ്യങ്ങളും കരാർ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുകെ പ്രധാനമന്ത്രി കെയ‍ര്‍ സ്റ്റാർമറും…

10 hours ago

കാഞ്ഞങ്ങാട് പത്താം ക്ലാസുകാരി പ്രസവിച്ചു പരാതിയിൽ പോക്സോ കേസ്

കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടി വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകി വീട്ടുകാർ ആശുപത്രിയിലെത്തിച്ചു.വിവരം ആശുപത്രി അധികൃതർ പോലീസിൽ അറിയിച്ചതോടെ മാതാവിൻ്റെ പരാതിയിൽ…

10 hours ago

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു

ചങ്ങരംകുളം:കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു.വ്യാഴാഴ്ച പുലർച്ചെ 4.00ന് ആരംഭിച്ച ബലികർമ്മത്തിന് അജേഷ് ശാന്തി കളത്തിൽ നേതൃത്വം…

10 hours ago

വി എസിനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച അധ്യാപകനെതിരെ ചാലിശ്ശേരി സ്റ്റേഷനിൽ പരാതി

വി എസിനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച അധ്യാപകനെതിരെ പരാതി. ചാത്തന്നൂർ ഹൈസ്‌കൂളിലെ അധ്യാപകനായ കെ.സി.വിപിനാണ് അധിക്ഷേപിച്ചത്. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ്…

11 hours ago