Categories: Local newsPATTAMBI

ലഹരി വസ്തുക്കളുമായിബംഗാൾ സ്വദേശി പട്ടാമ്പിയിൽ പിടിയില്‍


പട്ടാമ്പി: പട്ടാമ്പി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ഒരു കിലോയിലേറെ കഞ്ചാവും അര ഗ്രാമിനോടടുത്ത് ബ്രൗണ്‍ ഷുഗറുമായി യുവാവ് അറസ്റ്റില്‍. ബംഗാളുകാരന്‍ നൂറുല്‍ ഇസ്സാമിനെയാണ് പ‌ട്ടാമ്പി പൊലീസ് പിടികൂടിയത്. ലഹരി മാഫിയാ സംഘങ്ങൾക്കെതിരെ ഓപ്പറേഷൻ ഡി ഹണ്ട് എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രത്യേക പരിശോധനയിലാണ് പ്രതി പിടിയിലായത്. ചെറുപൊതികളിലാക്കി വില്‍പ്പനക്കായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. പട്ടാമ്പി മേഖലയിലെ വിവിധ സ്കൂള്‍, കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടായിരുന്നു ഇടപാട‌െന്നാണ് പൊലീസ് നിഗമനം. ഇയാളുടെ ഫോണില്‍ നിന്നും പതിവായി ലഹരി ആവശ്യപ്പെടുന്നവര്‍ എന്ന് കരുതുന്ന ചിലരുടെ ഫോണ്‍വിളി രേഖകള്‍ ലഭിച്ചിട്ടുണ്ട്. ഇതും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. നൂറൂല്‍ ഇസ്ലാമിനെയും കൊണ്ട് ഇയാള്‍ താമസിച്ചിരുന്ന പെരിന്തൽമണ്ണയിലുള്ള വാടക വീട്ടിലെത്തി പൊലീസ് പരിശോധിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന ലഹരി സുരക്ഷിത ഇടങ്ങളില്‍ സൂക്ഷിച്ച് പതിവുകാര്‍ക്ക് കൈമാറുന്നതാണ് രീതിയെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ പട്ടാമ്പി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം ലഹരി ഇടപാടും വില്‍പ്പനയുമായി ബന്ധപ്പെട്ട് 70 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

admin@edappalnews.com

Recent Posts

മലപ്പുറത്ത് 15കാരനെ ഉപയോ​ഗിച്ച് ഹണിട്രാപ്, മധ്യവയസ്കനിൽ നിന്ന് വൻതുക തട്ടിയെടുത്തു; അഞ്ച് പേർ പിടിയിൽ

മലപ്പുറം: മലപ്പുറം അരീക്കോട് പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ അഞ്ചംഗ ഹണി ട്രാപ്പ് സംഘം പോലീസ് പിടിയിലായി. 15 കാരനെ ഉപയോഗിച്ചാണ് മധ്യവയസ്കനിൽ…

39 mins ago

നാളെയും മറ്റന്നാളും പി.എസ്​.സി ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെടും

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പ​ബ്ലി​ക് സ​ർ​വി​സ്​ ക​മീ​ഷ​ൻ സെ​ർ​വ​റി​ൽ സെ​പ്​​റ്റം​ബ​ർ 22, 23 തീ​യ​തി​ക​ളി​ൽ അ​പ്ഡേ​ഷ​ൻ ന​ട​ത്തു​ന്ന​തി​നാ​ൽ ഇൗ ദിവസങ്ങളിൽ പി.​എ​സ്.​സി…

55 mins ago

കവിയൂർ പൊന്നമ്മയ്ക്ക് വിടചൊല്ലി നാട്; കളമശേരിയിൽ പൊതുദർശനം തുടങ്ങി ,സംസ്കാരം ഇന്ന്

കൊച്ചി: നടി കവിയൂർ പൊന്നമ്മയ്ക്ക് ഇന്ന് നാട് വിട നല്‍കും. ശനിയാഴ്ച 12 മണി വരെ കളമശേരി മുനിസിപ്പൽ ടൗൺ…

57 mins ago

കുണ്ടുകടവ് പാലത്തിലെ ഗതാഗത നിരോധനംഒരു മാസത്തിൽ ഒരു ദിവസം കൂടില്ല;ഉറപ്പുമായിഎം എൽ എയും ഉദ്യോഗസ്ഥരുംകരാറുകാരും

പൊന്നാനി: കുണ്ടുകടവ് പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പഴയ പാലത്തിലൂടെയുള്ള ഗതാഗത നിരോധനം ഒരു മാസത്തിൽ കൂടില്ലെന്ന് പി നന്ദകുമാർഎം എൽ…

10 hours ago

നാടിൻ്റെ വിനാശത്തിന് കാരണമാകുന്ന പദ്ധതികളെ വികസനത്തിൻ്റെ പേരിൽ കൊണ്ടുവരുന്നത് ചെറുക്കണം – പരിസ്ഥിതി പ്രവർത്തകൻ അഡ്വ. പി.എ. പൗരൻ

എടപ്പാൾ: നാടിൻ്റെ വിനാശത്തിന് കാരണമാകുന്ന പദ്ധതികളെ വികസനത്തിൻ്റെ പേരിൽ കൊണ്ടുവരുന്നത് ചെറുക്കണമെന്ന് പരിസ്ഥിതി പ്രവർത്തകൻ അഡ്വ. പി.എ. പൗരൻ പറഞ്ഞു.…

11 hours ago

ബിയ്യം – കാഞ്ഞിരമുക്ക് റോഡിലൂടെ പൊന്നാനിയിലേക്ക് സർവീസ് നടത്തില്ലെന്ന് ബസ് ഉടമകൾ

പൊന്നാനി : കുണ്ടുകടവ് പാലം അടച്ചിടുന്നതുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും അധികൃതരിൽ നിന്നും ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് ബസ് ഉടമകളും ജീവനക്കാരും.…

12 hours ago