Categories: EDAPPALMALAPPURAM

‘ലഹരിക്കെതിരെ നാടൊന്നായി‘ എന്ന പ്രമേയത്തിൽ മരത്തോൺ സംഘടിപ്പിച്ചു.

എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തും വട്ടംകുളം ഐഎച്ച്ആർഡി കോളേജും സംയുക്തമായി ‘ലഹരിക്കെതിരെ നാടൊന്നായി‘ എന്ന പ്രമേയത്തിൽ മരത്തോൺ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എംഎ നജീബ് ഫ്ലാഗ് ഓഫ്‌ കർമ്മം നിർവഹിച്ചു.നാട് നേരിടുന്ന വലിയ വെല്ലുവിളിയായി ലഹരി മാറുന്ന സാഹചര്യത്തിൽ നാടൊരുമിച്ച് നിൽക്കേണ്ട സാഹചര്യമുണ്ടെന്ന് എംഎ നജീബ് അഭിപ്രായപ്പെട്ടു.നടുവട്ടത്ത് നിന്ന് ആരംഭിച്ച മരത്തോൺ എടപ്പാൾ, വട്ടംകുളം വഴി ഐഎച്ച്ആർഡി കോളേജിൽ സമാപിച്ചു. 250 ആളുകൾ മരത്തോണിൽ പങ്കാളിയായി.കോളേജ് പ്രിൻസിപ്പൽ അബ്ദുസമദ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാരായ ഹസ്സൈനാർ നെല്ലിശ്ശേരി,അക്ബർ മൂതൂർ,മെമ്പർമാരായ കഴുങ്കിൽ മജീദ്, കെപി റാബിയ,ഇഎസ് സുകുമാരൻ,സുഹൈല അഫീഫ്, ഹംസ, ആദർശ് എന്നിവർ നേതൃത്വം നൽകി..

Recent Posts

മാദ്ധ്യമങ്ങളിലൂടെയുള്ള ശശിതരൂരിന്റെ പ്രതികരണം ശരിയായില്ല; അദ്ദേഹം തന്നെ തിരുത്തട്ടെ; അതിരുവിട്ട് പോകരുത്;നാലു തവണ വിളിച്ചു, കിട്ടിയില്ല; കെ സുധാകരൻ

തിരുവനന്തപുരം: ശശി തരൂർ ചെയ്തത് ശരിയായില്ലെന്നും, മാദ്ധ്യമങ്ങളിലൂടെയുള്ള ശശിതരൂരിന്റെ പ്രതികരണം ശരിയായില്ലെന്നും കെ പി സി സി അദ്ധ്യക്ഷൻ കെ…

45 minutes ago

സിനിമയിലെ ദിവസവേതനക്കാർക്ക് വീടുകൾ നിർമിക്കാൻ 1.30 കോടി രൂപ സംഭാവന നൽകി നടൻ വിജയ് സേതുപതി.

ചെന്നൈ: ടെക്നീഷ്യൻമാരും ദിവസവേതനക്കാരുമായ സിനിമാപ്രവർത്തകർക്ക് വീടുകൾ നിർമിക്കാനായി 1.30 കോടി രൂപ സംഭാവന ചെയ്ത് നടൻ വിജയ് സേതുപതി. ചെന്നൈ…

50 minutes ago

ഇത്തരം രീതിയിലുള്ള കീറിയ നോട്ടുകൾ ഉപേക്ഷിക്കാൻ വരട്ടെ; പത്ത് മിനിറ്റുകൊണ്ട് ഇനി മാറ്റികിട്ടും.

എവിടെ നിന്നെങ്കിലും കിട്ടിയതോ അല്ലെങ്കിൽ അബദ്ധവശാൽ കീറിപോയ ആയ നോട്ടുകൾ ഒട്ടുമിക്ക ആളുകളുടേയും വീട്ടിലുണ്ടാകും. ചിലപ്പോഴെങ്കിലും അവ വലിയ തുകയുടെ…

3 hours ago

ചമ്രവട്ടം പദ്ധതിയിലെ അഴിമതി അന്വേഷിക്കണം: മുസ്ലിംലീഗ്

ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയുടെ നിർമ്മാണത്തിലെ വ്യാപകമായ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പൊന്നാനി മണ്ഡലം മുസ്ലിംലീഗ് വാർഷിക…

3 hours ago

നന്നംമുക്ക് പൂച്ചപ്പടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്.

ചങ്ങരംകുളം:നന്നംമുക്കില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു.നന്നംമുക്ക് സ്വദേശികളായ 15 യസുള്ള ധനഞ്ജയ്,16 വയസുള്ള ഗൗതം എന്നിവര്‍ക്കാണ് പരിക്കേറ്റത്.നന്നംമുക്ക്…

5 hours ago

അഖിലേന്ത്യാ അന്തഃസർവകലാശാലാ വനിതാ ഖൊ-ഖൊ ചാമ്പ്യൻഷിപ്പിന് കാലിക്കറ്റിൽ തുടക്കം.

കാലിക്കറ്റ് സർവകലാശാലയിൽ നടക്കുന്ന അഖിലേന്ത്യാ അന്തഃസർവകലാശാലാ വനിതാ ഖൊ-ഖൊ ചാമ്പ്യൻഷിപ്പ് രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഉദ്ഘാടനംചെയ്യുന്നു. അൻവർ അമീൻ…

5 hours ago