Categories: EDAPPALLocal news

റോഡ് പണിയുന്നു പൈപ്പെല്ലാം പുറത്തും

എടപ്പാൾ: കുണ്ടയാർ പാലം പണിതിട്ടും അപ്രോച്ച് റോഡ് പണിയാത്തതുമൂലമുള്ള പ്രയാസത്തിന് അറുതിയാകുമ്പോൾ മറ്റൊരാശങ്കയുമായി പ്രദേശവാസികൾ. റോഡ് പണിയുന്നതിനായി ഇതുവഴി പോയിരുന്ന കുടിവെള്ളപൈപ്പുകളെല്ലാം മാന്തിയെടുത്ത് വശങ്ങളിലേക്ക് മാറ്റിവെച്ചിരുന്നു.

അവയൊന്നും പഴയപടി പുനഃസ്ഥാപിക്കാതെയാണ് ഇപ്പോൾ റോഡ് പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. റോഡ് പണിത് കരാറുകാർ പോയാലുടൻ വാട്ടർ അതോറിറ്റിക്കാർ വന്ന്‌ റോഡ് പൊളിക്കുമോയെന്ന ആശങ്കയാണ് ഇപ്പോൾ നാട്ടുകാരെ വലയ്ക്കുന്നത്. എടപ്പാൾ, കാലടി ഗ്രാമപ്പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും കാലടി പഞ്ചായത്തിലെ പോത്തനൂർ, നരിപ്പറമ്പ്, പാറപ്പുറം, കാടഞ്ചേരി തുടങ്ങി വിവിധ പ്രദേശങ്ങളിലെ ജനങ്ങൾക്ക് എടപ്പാൾ, പൊന്നാനി, ചങ്ങരംകുളം തുടങ്ങിയ സ്ഥലങ്ങളിലേക്കെത്തിപ്പെടുന്നതിനുമുള്ള ഏക പാതയിലാണ് കുണ്ടയാർ പാലം.

രണ്ടു വർഷത്തോളം ഈ പാലം പൊളിച്ചിട്ടതിനാൽ ജനങ്ങൾ ഏറെ പ്രയാസപ്പെട്ടിരുന്നു. പാലം തുറന്നിട്ടും അപ്രോച്ച് റോഡില്ലാത്തതായിരുന്നു പിന്നീടനുഭവിച്ച പ്രയാസം. പാലം നിർമാണത്തിനനുവദിച്ച തുകയിൽ അപ്രോച്ച് റോഡിന് തുകയനുവദിക്കാത്തതായിരുന്നു ഇതിനു കാരണം. പിന്നീട് അപ്രോച്ച് റോഡിന് തുകയനുവദിച്ച് പ്ലാൻ തയ്യാറാക്കി പണി അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് പുതിയ ആശങ്ക ഉടലെടുത്തിട്ടുള്ളത്. റോഡ് ടാർ ചെയ്യുംമുൻപ് പൈപ്പുകൾ പഴയപടിയാക്കി പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

റാമ്പുണ്ടായിരുന്നത് ഇല്ലാതായി

റോഡിൽനിന്ന് ഇവിടെയുള്ള കുണ്ടയാർ തോട്ടിലേക്കിറങ്ങാൻ നേരത്തെ ഒരു റാമ്പുണ്ടായിരുന്നു. പുതിയ പാലവും റോഡും വന്നതോടെ ഇത് കുത്തനെയുള്ള പടികളായി മാറി. ഈ തോട്ടിൽ മണ്ഡലകാലത്തടക്കം നിരവധി പേർ കുളിക്കാൻ വന്നിരുന്നത് ഇതിലൂടെയായിരുന്നു. വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമൊന്നും ഇപ്പോഴത്തെ പടികളിലൂടെ ഇറങ്ങാനാവില്ല. വയലിലേക്ക് കന്നുകാലികൾ മേയാനിറങ്ങിയിരുന്നതും കാർഷിക ഉപകരണങ്ങളിറക്കിയിരുന്നതും ഈ റാമ്പുകളിലൂടെയായിരുന്നു. അതും ഇനി പ്രയാസമാകും.

Recent Posts

ലൗ ജിഹാദ് പരാമര്‍ശം: പി.സി ജോര്‍ജിനെതിരെ കേസെടുക്കില്ലെന്ന് പൊലീസ്, വിമെർശനവുമായി വിവിധ സംഘടനകൾ

കോട്ടയം : ലൗ ജിഹാദ് പ്രസംഗത്തില്‍ പി.സി ജോര്‍ജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസിന്റെ തീരുമാനം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. പാലായില്‍ നടന്ന…

2 hours ago

കഞ്ചാവ് കേസിലെ പ്രതികളെ സംഘടന തിരിച്ച് പറയുന്നത് മാധ്യമങ്ങൾ അവസാനിപ്പിക്കണം -ജി. സുധാകരൻ

ആലപ്പുഴ: കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ കഞ്ചാവ് വിൽപന നടത്തിയത് തെറ്റെന്ന് മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരൻ. കഞ്ചാവ്…

2 hours ago

7 ലക്ഷത്തിന് കച്ചവടം ഉറപ്പിച്ചു, രഹസ്യ വിവരം കിട്ടി വനപാലകരെത്തി; ഇരുതലമൂരിയുമായി എയര്‍ഫോഴ്സ് ഉദ്യോഗസ്ഥൻ പിടിയില്‍

ആലപ്പുഴ: ഇരുതലമൂരി വില്‍ക്കാനെത്തിയ യുവാക്കള്‍ പിടിയിലായി. രഹസ്യ വിവരം ലഭിച്ച വനപാലകർ, ഇരുതലമൂരി വാങ്ങാനെന്ന വ്യാജേനയെത്തി യുവാക്കളെ തന്ത്രത്തിലൂടെ വലയിലാക്കുകയായിരുന്നു.…

2 hours ago

അധ്യാപകര്‍ കൈയ്യില്‍ ചെറുചൂരല്‍ കരുതട്ടെ, വെറുതെ കേസെടുക്കരുത്; വലിയ മാറ്റങ്ങള്‍ കൊണ്ടുവരും-ഹൈക്കോടതി

കൊച്ചി: സ്കൂളില്‍ വിദ്യാർഥികളുടെ അച്ചടക്കം ഉറപ്പാക്കാൻ അധ്യാപകർ കൈയ്യില്‍ ചെറുചൂരല്‍ കരുതട്ടെ എന്നും ആരെങ്കിലും പരാതി നല്‍കിയാല്‍ പോലീസ് വെറുതെ…

4 hours ago

എടപ്പാള്‍ നാഗമ്പാടം തോട് മണ്ണിട്ട് നികത്തി റോഡ് നിർമ്മിച്ചതായി പരാതി

എടപ്പാൾ: പൊതു ആസ്തിയായ നാഗമ്പാടം പാടശേഖരത്തിലെ തോട് മണ്ണിട്ട് നികത്തി റോഡ്’ നിർമ്മിച്ചതായി നാട്ടുകാരുടെ പരാതി.കുറഞ്ഞ വിലക്ക് പാടം വാങ്ങിക്കൂട്ടിയ…

4 hours ago

ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ്; ഒരാഴ്ച്ചയ്ക്കിടെ സംസ്ഥാനത്ത് പിടിച്ചെടുത്തത് 1.9 കോടിയുടെ ലഹരി വസ്തുക്കള്‍

സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ പിടിച്ചെടുത്തത് 1.9 കോടിയുടെ ലഹരി വസ്തുക്കള്‍. 554 മയക്കുമരുന്ന് കേസ് എക്‌സൈസ് രജിസ്റ്റര്‍ ചെയ്തു. കേസുകളിൽ…

4 hours ago