തിരുവനന്തപുരം നെടുമങ്ങാട് പത്തൊന്‍പത് വയസുകാരന്‍ ഷോക്കേറ്റ് മരിച്ചു. പനയമുട്ടം സ്വദേശി അക്ഷയ് ആണ് മരിച്ചത്. മരം ഒടിഞ്ഞ് വൈദ്യുതി പോസ്റ്റിനു മുകളിലൂടെ റോഡിലേയ്ക്ക് വീണിരുന്നു. ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന അക്ഷയ്ക്ക് ഇതില്‍ മുട്ടിയാണ് ഷോക്കേറ്റത്. രാത്രി രണ്ടു മണിയോടെയാണ് അപകടമുണ്ടായത്.ബൈക്കില്‍ മൂന്നുപേരാണ് ഉണ്ടായിരുന്നത്. മറ്റ് രണ്ടുപേര്‍ക്കും അപകടത്തില്‍ കാര്യമായ പരുക്കുകളില്ല. മൂവരും കാറ്ററിംഗ് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു. മരം ഒടിഞ്ഞ് പോസ്റ്റിന് മുകളില്‍ വീണപ്പോള്‍ പോസ്റ്റില്‍ നിന്നുള്ള ലൈനുകള്‍ നേരിട്ട് അക്ഷയ്‌യുടെ ദേഹത്ത് തട്ടുകയായിരുന്നു. തുടര്‍ന്ന് ബൈക്കിന്റെ നിയന്ത്രണം നഷ്ടമാകുകയും മൂവരും നിലത്തേക്ക് വീഴുകയും ചെയ്തു. അക്ഷയ് ഷോക്കേറ്റ് ഉടന്‍ തന്നെ മരിച്ചു. മറ്റ് രണ്ടുപേരും എതിര്‍ വശത്തേക്കാണ് വീണത്.
അക്ഷയ്‌യുടെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ലൈനിലെ വൈദ്യുതി ഇപ്പോള്‍ പൂര്‍ണമായി വിച്ഛേദിച്ചിട്ടുണ്ട്.
ചങ്ങരംകുളം: സ്റ്റേറ്റ് ഹൈവേയിൽ റോഡിൻ്റെ ഇരുവശങ്ങളിലും അപകടകരമാം വിധം വിധം കേടുവന്ന വാഹനങ്ങൾ നിർത്തിട്ട് പ്രശ്നങ്ങൾ ഉണ്ടാക്കുന്ന വർക്ക്ഷോപ്പ് ഉടമക്ക്…
തിരുവനന്തപുരം: വി എസ് എന്ന ജനപ്രിയ നേതാവിന്റെ വിയോഗം കേരള ജനതയ്ക്കും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും വലിയ നഷ്ടമെന്ന് കെപിസിസി അധ്യക്ഷൻ…
മലയാള സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹിക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സിനിമാ കോണ്‍ക്ലേവ് അടുത്തമാസം നടക്കും. സംസ്ഥാനത്ത് ഒരു സിനിമാ…
ഗൂഗിളിന്റെ വാർഷിക “Made by Google” ഹാർഡ്‌വെയർ ഇവന്റ് ഓഗസ്റ്റ് 20-ന് ന്യൂയോർക്ക് സിറ്റിയിൽ വെച്ച് നടക്കും. ഈ പരിപാടിയിൽ…
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച അധ്യാപകനെ നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തു. നഗരൂർ…
ഓഗസ്റ്റ് 25ന് കൊച്ചിയിൽ നിന്നും പുറപ്പെടുന്നു💫15ദിവസ പാക്കേജ്💫മിതമായ നിരക്ക്💫സ്ഥിരം അമീറുമാർ💫ചരിത്ര പ്രധാന സ്ഥലങ്ങൾ സന്ദർശനം💫അഭിരുചിക്കനുസരിച്ചുള്ള കേരളീയ ഭക്ഷണം… കൂടാതെ 🔷…