റേഷൻ മണ്ണെണ്ണയുടെ വില കൂട്ടി. എട്ട് രൂപയാണ് ഇന്ന് ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ ഒരു ലിറ്റർ മണ്ണെണ്ണക്ക് 55 രൂപയായി. കഴിഞ്ഞ മാസം 47 രൂപയായിരുന്നു മണ്ണെണ്ണയുടെ വില. ഇന്ന് മുതല്‍ റേഷന്‍ കടകളില്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനക്ക് ആനുപാതികമായാണ് മണ്ണെണ്ണയുടെ വില വര്‍ധിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം. അതെ സമയം മണ്ണെണ്ണ വില വര്‍ധന എല്ലാ കാര്‍ഡുടമകളെയും നിലവില്‍ ബാധിക്കില്ല. മഞ്ഞ കാര്‍ഡുകാര്‍ക്കാണ് കൂടുതലായി മണ്ണെണ്ണ ലഭിക്കുന്നത്. മറ്റു കാര്‍ഡുകാര്‍ക്ക് മൂന്നുമാസത്തിലൊരിക്കല്‍ അര ലിറ്റര്‍ മണ്ണെണ്ണയാണ് ലഭിക്കുന്നത്. ഇതിലാണ് ഇപ്പോള്‍ വര്‍ധനയുണ്ടായിരിക്കുന്നത്.
എടപ്പാൾ: എ യു പി എസ്സ് നെല്ലിശ്ശേരി സ്കൂൾ വാര്‍ഷിക പതിപ്പ് 'സര്‍ഗ്ഗ ജാലകം 25 ' പ്രകാശനം ചെയ്തു.സ്കൂളിൽ…
എടപ്പാള്‍: ഗുരുവായൂർ ക്ഷേത്രത്തിലെ അടുത്ത മേൽശാന്തിയായി മലപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശി മുതൂർ കവപ്ര മാറത്ത് മനയിൽ കെ എം…
വടകര: പതിമൂന്ന് വയസുകാരനായ മകന് ഇന്നോവ കാർ ഓടിക്കാൻ നൽകിയതിന് പിതാവിനെതിരേ കേസെടുത്തു. ചെക‍്യാട് വേവം സ്വദേശി നൗഷാദിനെതിരേയാണ് (37)…
എടപ്പാൾ: ചന്ദ്രന് ജന്മ നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി.തലമുണ്ടക്കാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ലക്ഷം വീട്ടിൽ…
കോട്ടയം : ലൗ ജിഹാദ് പ്രസംഗത്തില്‍ പി.സി ജോര്‍ജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസിന്റെ തീരുമാനം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. പാലായില്‍ നടന്ന…
ആലപ്പുഴ: കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ കഞ്ചാവ് വിൽപന നടത്തിയത് തെറ്റെന്ന് മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരൻ. കഞ്ചാവ്…