എടപ്പാൾ: റേഷൻ കാർഡ് തരം തിരിക്കൽ പ്രക്രിയയുമായി ബന്ധപ്പെട്ട്
പാവപ്പെട്ടവർക്ക് തിരിച്ചടിയാവുന്ന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച്
മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി
ആഹ്വാനം പ്രകാരം വട്ടംകുളം പഞ്ചായത്തിൽ വിവിധ യൂണിറ്റുകളിൽ
മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ റേഷൻ കടക്ക് മുന്നിൽ പ്രതിഷേധ നിൽപ്പ് സമരം നടത്തി.
റേഷൻ കാർഡ് മുൻഗണന ലിസ്റ്റിൽ നിന്നും അനർഹരെ ഒഴിവാക്കാനായി സർക്കാർ പ്രഖ്യാപിച്ച പുതിയ മാനദണ്ഡങ്ങൾ സാധാരണക്കാരായ മലയാളികൾക്ക് വലിയ തിരിച്ചടി നൽകുന്നതാണ്. 1000 ചതുരശ്ര അടിയുടെ വീട്,നാലുചക്ര വാഹനം തുടങ്ങിയ നിബന്ധനകൾ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് റേഷൻ സംവിധാനത്തിലൂടെ ലഭിക്കുന്ന അനൂകൂല്യങ്ങൾ ഇല്ലാതാക്കുമെന്നും യൂത്ത് ലീഗ് അഭിപ്രായപെട്ടു.
കാലടിത്തറ റേഷൻ ഷാപ്പിന് മുന്നിൽ വട്ടംകുളം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ടിപി ഹൈദരലി ഉദ്ഘാടനം ചെയ്തു.
വട്ടംകുളത്ത് തവനൂർ നിയോജക മണ്ഡലം യൂത്ത് ലീഗ് ട്രഷറർ പത്തിൽ സിറാജ് ഉദ്ഘാടനം ചെയ്തു.
നടുവട്ടത്ത് മലപ്പുറം ജില്ലാ എം.എസ്.എഫ് സെക്രട്ടറി ഹസ്സൈനാർ നെല്ലിശ്ശേരിയും, ചേകനൂരിൽ മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെറാല സുലൈമാൻ ഹാജിയും,
മൂതൂരിൽ പഞ്ചായത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെവി അബ്ദുള്ളക്കുട്ടി മസ്റ്ററും, നെല്ലിശ്ശേരിയിൽ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എംകെ ഹൈദറും ഉദ്ഘാടനം ചെയ്തു.
വിവിധ കേന്ദ്രങ്ങളിൽ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് റഫീഖ് ചേകനൂർ, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പിവി ഷുഹൈബ് ഹുദവി, എം.എസ്.എഫ് തവനൂർ മണ്ഡലം ജനറൽ സെക്രട്ടറി ഏവി നബീൽ, സജീർ എംഎം, അക്ബർ പനച്ചിക്കൽ, സി.പി മുഹമ്മദ് അലി, നാസർ കോലക്കാട്, അബ്ദു പടിഞ്ഞാക്കര, കെഎം സലാം, അബ്ബാസ് കൊട്ടിലിൽ, കോഹിനൂർ മുഹമ്മദ്, ഷൈജു നെല്ലിശ്ശേരി, ബസിൽ പി എച് എന്നിവർ നേതൃത്വം നൽകി.
പാലക്കാട്: 5,000 രൂപയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വടക്കഞ്ചേരിയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. വടക്കഞ്ചേരി മംഗലം ചൊഴിയങ്കാട് മനുവാണ്(24) കൊല്ലപ്പെട്ടത്.സുഹൃത്ത്…
തിരുവനന്തപുരം: ലഹരിവേട്ടയ്ക്ക് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (നിർമ്മിതബുദ്ധി) സംവിധാനം ഉപയോഗിക്കാൻ തീരുമാനം. രാജ്യത്ത് ആദ്യമായാണിത്.ഡിജിറ്റല്‍ സർവകലാശാലയാണ് എ.ഐ സംവിധാനം വികസിപ്പിക്കുന്നത്. ഹോസ്റ്റലുകളിലും…
അന്താരാഷ്ട്ര മാസ്റ്റേഴ്സ് ലീഗ് ക്രിക്കറ്റ് ട്വന്റി 20 ടൂർണമെന്റിൽ ഇന്ത്യ മാസ്റ്റേഴ്സ് ഫൈനലിൽ. സെമിയിൽ ഓസ്ട്രേലിയ മാസ്റ്റേഴ്സിനെ 94 റൺസിന്…
പൊങ്കാലയിട്ട് മണിക്കൂറുകൾക്കുള്ളിൽ നഗരം ക്ലീന്‍ തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം നഗര വീഥികൾ ശുചീകരിക്കുന്നതിൻ്റെ ഭാഗമായി കോർപറേഷൻ നേതൃത്വത്തിൽ കൃത്രിമ…
ചങ്ങരംകുളം സ്വദേശിയും ഡ്രൈവറും രക്ഷപെട്ടത് അത്ഭുതകരമായി ദേശീയപാതയിൽ വളാഞ്ചേരി പൈങ്കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടം.പൈങ്കണ്ണൂർ…
പൊന്നാനി: പശ്ചിമബംഗാള്‍ സ്വദേശികള്‍ എന്ന വ്യാജേന കേരളത്തിലെ പല ജില്ലകളിലും താമസിച്ചിരുന്ന മൂന്ന് ബംഗ്ലാദേശ് പൗരന്മാര്‍ പൊന്നാനി പോലീസിന്റെ പിടിയില്‍.…