ഡൽഹി: 2000 രൂപ നോട്ടുകൾ പിൻവലിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് ആർബിഐ നിർത്തിവച്ചു. 2000 രൂപ നോട്ടുകൾ ഇനി വിതരണം ചെയ്യണ്ടതില്ലെന്നും ബാങ്കുകൾക്ക് നിർദേശം നൽകി. 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതിന്റെ ഭാഗമാണ് ബാങ്കുകളോട് കറൻസി വിതരണം ചെയ്യുന്നത് നിർത്തിവെക്കാൻ നിർദ്ദേശം നൽകിയത്. നിലവിൽ കയ്യിലുള്ള നോട്ടുകൾക്ക് നിയമ സാധുത സെപ്റ്റംബർ 30 വരെ തുടരുമെന്നാണ് റിസർവ് ബാങ്കിന്റെ പത്തക്കുറിപ്പിൽ നിന്നും വ്യക്തമാകുന്നത്. 2018 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 33,632 ലക്ഷം നോട്ടുകളായിരുന്നു വിപണിയിൽ ഉണ്ടായിരുന്നത്. 2019 ൽ ഇത് 32,910 ലക്ഷമായി. 2020 ൽ 27,398 ലക്ഷവുമായും കുറഞ്ഞുവെന്നും റിസർവ് ബാങ്ക് നേരത്തേ വ്യക്തമാക്കിയിരുന്നു. 2019-20 സാമ്പത്തിക വർഷം 2000 രൂപയുടെ ഒരൊറ്റ നോട്ട് പോലും അച്ചടിച്ചിരുന്നില്ല.
കണ്ണൂര്‍: ലഹരിക്കേസില്‍ പൊലീസിന് വിവരം നല്‍കിയെന്നാരോപിച്ച് കണ്ണൂരില്‍ യുവാവിനെ സുഹൃത്തുക്കള്‍ മര്‍ദിച്ചു.എടക്കാട് സ്വദേശി റിസലിനെയാണ് ഏഴംഗ സംഘം മർദിച്ചത്. ഇയാളുടെ…
കോഴിക്കോട്: കോവൂരില്‍ ഓവുചാലില്‍ വീണയാളുടെ മൃതദേഹം കണ്ടെത്തി. കോവൂർ സ്വദേശി കളത്തിൻപൊയില്‍ വീട്ടില്‍ ശശിയാണ് മരിച്ചത്.ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം…
ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശ യാത്രികരെ നാളെ വൈകുന്നേരം ഭൂമിയിലെത്തിക്കുമെന്ന് നാസ. നാസയുടെ ബഹിരാകാശ ശാസ്ത്രജ്ഞരായ സുനിത…
തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കണ്ണൂർ, കാസർകോട് ജില്ലകളിലൊഴികെ 12…
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ന്യായീകരിച്ച് ഉമ്മ ഷെമി. മകന് മറ്റാരെയും ആക്രമിക്കാനാകില്ലെന്നാണ് ഇന്നലെ ഇവർ പൊലീസിനോട് പറഞ്ഞത്.തന്നെ…
മലപ്പുറം : രാവിലെ കഞ്ചാവ് കേസിൽ പിടികൂടി ജാമ്യത്തിൽ വിട്ട പ്രതി വൈകിട്ട് വീണ്ടും കഞ്ചാവുമായി പിടിയിലായി. മലപ്പുറത്താണ് സംഭവം.…