യുവതിയുടെയും കുഞ്ഞിന്റെയും കഴുത്ത് മുറിച്ചത് യന്ത്രസഹായത്തോടെ; അന്വേഷണം ഊർജിതം

&NewLine;<p class&equals;"wp-block-paragraph">പാലക്കാട്&colon; അട്ടപ്പാടി പുതൂർ ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു&period; മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല&period; സംഭവത്തിന് പിന്നിൽ കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം&period;ഫൊറൻസിക് പരിശോധനയിൽ മൃതദേഹങ്ങൾ നാലോ അഞ്ചോ ദിവസത്തോളം പഴക്കമുള്ളതാണെന്നാണ് സൂചന&period; പുഴയിൽ ഒഴുക്കിൽപ്പെട്ട ചാക്കുകൾ ഒഴുക്ക് കുറഞ്ഞതിനെ തുടർന്ന് ഞായറാഴ്ച കരയ്ക്കടുത്ത് അടിഞ്ഞതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്രദേശത്ത് കാലിമേക്കാനെത്തിയവരാണ് ഞായറാഴ്ച ഉച്ചയോടെ പുഴയോരത്ത് മൂന്ന് ചാക്കുകൾ കിടക്കുന്നത് കണ്ടത്&period; സംശയം തോന്നി ആദ്യ ചാക്ക് തുറന്നപ്പോഴാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്&period; തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു&period;പൊലീസും ഫൊറൻസിക് സംഘവും നടത്തിയ പരിശോധനയിൽ രണ്ടാമത്തെ ചാക്കിൽനിന്ന് ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെയും അഞ്ച് വയസ്സോളം പ്രായമുള്ള പെൺകുട്ടിയുടെയും ശിരസ്സ് ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ കണ്ടെത്തി&period; മൂന്നാമത്തെ ചാക്കിൽ അടിവസ്ത്രം മാത്രം ധരിച്ച നിലയിലുള്ള യുവതിയുടെ ശരീരഭാഗങ്ങളായിരുന്നു&period; കൈകാലുകൾ മടക്കി ശരീരം പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ശേഷമാണ് ചാക്കിനുള്ളിൽ കയറ്റിയിരുന്നതെന്നും കണ്ടെത്തി&period;കഴുത്തറുത്തത് യന്ത്രം ഉപയോഗിച്ചെന്ന് സംശയംമൃതശരീരങ്ങളുടെ കഴുത്ത് യന്ത്രസഹായത്തോടെ മുറിച്ച നിലയിലായിരുന്നുവെന്നാണ് പരിശോധനയിൽ ലഭിച്ച സൂചന&period; ഒരാൾക്ക് ഒറ്റയ്ക്ക് ഇത്തരമൊരു കൃത്യം നടത്തുക പ്രയാസമാണെന്ന വിലയിരുത്തലിലാണ് പൊലീസ്&period; ശരീരം ഇടുപ്പിന് സമീപം മടക്കി കൈകാലുകൾ ചേർത്തുവെച്ച ശേഷമാണ് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് ചാക്കിൽ അടച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്&period; ഇതോടെ സംഭവത്തിൽ ഒന്നിലധികം പേർക്ക് പങ്കുണ്ടാകാമെന്ന സംശയവും ശക്തമായി&period;തമിഴ്നാട്ടിൽ നിന്നുള്ള അരിച്ചാക്കുകൾമൃതശരീരങ്ങൾ കണ്ടെത്തിയ ചാക്കുകൾ തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് വിതരണം ചെയ്യുന്ന ബിരിയാണി അരിയുടെ ചാക്കുകളാണെന്നാണ് പൊലീസ് കണ്ടെത്തിയത്&period; ചാക്കുകൾ എവിടെനിന്നാണ് വാങ്ങിയതെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണവും ആരംഭിച്ചു&period;മൂന്നുദിവസം മുൻപുവരെ പ്രദേശത്ത് പുഴയിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു&period; ഞായറാഴ്ച ഒഴുക്ക് കുറഞ്ഞതോടെയാണ് ചാക്കുകൾ പുഴയോരത്ത് അടിഞ്ഞതെന്നാണ് പൊലീസ് കരുതുന്നത്&period;അട്ടപ്പാടി മേഖലയിലും തമിഴ്നാട് അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലും അടുത്ത ദിവസങ്ങളിൽ കാണാതായവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്&period; അഗളി ഡിവൈ&period;എസ്&period;പി&period; ആർ&period; അശോകന്റെ നേതൃത്വത്തിലാണ് അന്വേഷണം&period; അഗളി സി&period;ഐ&period; സി&period; രതീശ് ഉൾപ്പെടെയുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മലയാളത്തിന്റെ മഹാനടന്‍; മമ്മൂക്കയ്ക്ക് ഇന്ന് 75-ാം പിറന്നാള്‍

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 75 വയസ്സ്. അഭിനയവര്‍ഷങ്ങളില്‍ പകര്‍ന്നാടിയ വേഷങ്ങള്‍ ആരെയും മോഹിപ്പിക്കുന്നവയാണ്. അനുഭവങ്ങള്‍ പാളിച്ചകളിലൂടെ അഭിനയത്തിന്റെ അരങ്ങേറ്റം…

1 hour ago

മുതിർന്ന കോൺഗ്രസ് നേതാവും ചിറ്റൂർ മുൻ എം.എൽ.എയുമായ കെ. അച്യുതൻ അന്തരിച്ചു

പാലക്കാട്: കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 76…

1 hour ago

കെ എൻ എം കൺവെൻഷൻ സംഘടിപ്പിച്ചു

ചങ്ങരംകുളം : മതം നിഷ്കർഷിക്കാത്ത കാര്യങ്ങൾ മതത്തിൻറെ പേരിൽ ചുമത്തുകയും അനുവദിക്കുന്ന സ്വാതന്ത്ര്യം മതവിരുദ്ധം എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന കാലഘട്ടത്തിൽ…

1 hour ago

സംവിധായകൻ ആർ. ശരത്ത് അന്തരിച്ചു; വിട പറഞ്ഞത് മലയാള സിനിമയിൽ വേറിട്ട ചലച്ചിത്ര സമീപനങ്ങളിലൂടെ ശ്രദ്ധേയനായ ചലച്ചിത്രകാരൻ

തിരുവനന്തപുരം: മലയാള സിനിമയിൽ വേറിട്ട ചലച്ചിത്ര സമീപനങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആർ. ശരത്ത് അന്തരിച്ചു. 63 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ…

5 hours ago

കയ്പമം​ഗലം അപകടത്തിൽ ട്വിസ്റ്റ് . വിദ്യാർഥികൾ മ​ദ്യ ലഹരിയിൽ? നാട്ടുകാരുമായി തർക്കം കൈയാങ്കളി പോസ്റ്റുമോർട്ടത്തിൽ സൂചനകൾ

തൃശൂർ: കയ്പമംഗലത്ത് വാഹനാപകടത്തിൽ മരിച്ച വിദ്യാർഥികൾ ലഹരി ഉപയോഗിച്ചതായി സൂചന. പോസ്റ്റുമോർട്ടത്തിലാണ് ഇതുസംബന്ധിച്ച സൂചന ലഭിച്ചത്. മരിച്ച വിദ്യാർഥികൾ മദ്യപിച്ചിരുന്നതായാണ്…

5 hours ago

സംസ്ഥാനത്ത് വരുംദിവസങ്ങളിൽ കൂടിയേക്കും: സൂര്യാതപത്തിന് സാധ്യത

സംസ്ഥാനത്ത് വീണ്ടും ചൂട് വർധിക്കുന്നു. എൽനിനോ പ്രതിഭാസമാണ് സെപ്തംബറിൽ സാധാരണ നിലയിൽ കണ്ടുവരുന്ന ചൂടിനെ ഇരട്ടിയാക്കിയതിന് പിന്നിലെന്ന് വിദ​ഗ്ദർ ചൂണ്ടിക്കാട്ടുന്നു.…

16 hours ago