Categories: Uncategorized

സംസ്ഥാനത്ത് വരുംദിവസങ്ങളിൽ കൂടിയേക്കും: സൂര്യാതപത്തിന് സാധ്യത

&NewLine;<p class&equals;"wp-block-paragraph">സംസ്ഥാനത്ത് വീണ്ടും ചൂട് വർധിക്കുന്നു&period; എൽനിനോ പ്രതിഭാസമാണ് സെപ്തംബറിൽ സാധാരണ നിലയിൽ കണ്ടുവരുന്ന ചൂടിനെ ഇരട്ടിയാക്കിയതിന് പിന്നിലെന്ന് വിദ&ZeroWidthSpace;ഗ്ദർ ചൂണ്ടിക്കാട്ടുന്നു&period; കേരളത്തിൽ ഇന്ന് &lpar;06&sol;09 ഞായർ&rpar; മുതൽ ചൊവ്വ വരെ &lpar;08&sol;09&rpar; വരെ ഉയർന്ന താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു&period; സാധാരണയെക്കാൾ 3 to 4&ring;C വരെ കൂടിയേക്കാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ&period; കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി സംസ്ഥാനത്ത് മഴയില്ല&period; സെപ്തംബർ പകുതിയോടെയുണ്ടാകുന്ന മഴ ചൂടിനെ ശമിപ്പിച്ചേക്കും&period; സംസ്ഥാനത്ത് ചൂട് വർധിക്കുന്നത് സൂര്യാഘാതം&comma; സൂര്യാതപം&comma; നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും&period; ജനങ്ങൾ ജാ&ZeroWidthSpace;ഗ്രത പാലിക്കണമെന്ന നിർദേശവും അധികൃതർ മുന്നോട്ട് വെയ്ക്കുന്നുണ്ട്&period;വരും ദിവസങ്ങളിൽ മഴയില്ലാത്ത വരണ്ട അവസ്ഥ തുടരുമെന്ന് വിദ&ZeroWidthSpace;ഗ്ദർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു&period; ഇത് തുടർന്നാണ് ജലസ്രോതസുകളെ ബാധിക്കുകയും സംസ്ഥാനം വലിയ പ്രതിസന്ധി നേരിടുകയും ചെയ്യും&period; തുലാമാസത്തിലെ മഴയാണ് പ്രതീക്ഷ&period; ഇത് ഇല്ലാതായാൽ അടുത്ത വർഷത്തോടെ സംസ്ഥാനം ജലക്ഷാമം നേരിടും&period; കാർഷികമേഖലയിലെ സാരമായി ബാധിക്കും&period; ഇതോടെ പച്ചക്കറി ലഭ്യതയിലും കുറവുണ്ടാകും&period; സംസ്ഥാനം വിലക്കയറ്റം നേരിടും&period; എൽനിനോ പ്രതിഭാസം മൂലം മഴ മാറിനിക്കുന്നതാണ് സംസ്ഥാനത്തെ ഉയർന്ന ചൂടിന് കാരണമാകുന്നത്&period;സംസ്ഥാനത്ത് ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാ&ZeroWidthSpace;ഗ്രതാ നിർദേശം പുറത്തുവിട്ടുപകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക&period; ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക&period; പരമാവധി ശുദ്ധജലം കുടിക്കുക&period; നിർജലീകരണമുണ്ടാക്കുന്ന മദ്യം&comma; കാപ്പി&comma; ചായ&comma; കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക&period; അയഞ്ഞ&comma; ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക&period;പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക&period; കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും&period; പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക&period; ORS ലായനി&comma; സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക&period; മാർക്കറ്റുകൾ&comma; കെട്ടിടങ്ങൾ&comma; മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ &lpar;ഡംപിങ് യാർഡ്&rpar; തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്&period; ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്&period; ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക&period;ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്&period; വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം&period; കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം&period; വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം&period; വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്&period; പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം&period;വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂൾ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്&period; കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്&period; കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകൾ 11 am മുതൽ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക&period; അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം&period;കിടപ്പ് രോഗികൾ&comma; പ്രായമായവർ&comma; ഗർഭിണികൾ&comma; കുട്ടികൾ&comma; ഭിന്നശേഷിക്കാർ&comma; മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം&period; ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്&period; ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് &lpar;11 am to 3 pm&rpar; സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്&period; അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും&comma; അതുപോലെ&comma; ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്&period;മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് &lpar;11 am to 3 pm&rpar; കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക&period; ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക&period; പൊതുപരിപാടികൾ&comma; സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം&comma; തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക&period; പകൽ 11 മുതൽ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക&period; യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്&period; വെള്ളം കയ്യിൽ കരുതുക&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നിർമാണത്തൊഴിലാളികൾ&comma; കർഷകത്തൊഴിലാളികൾ&comma; വഴിയോരക്കച്ചവടക്കാർ&comma; മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക&period; ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക&period; ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം&period; മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക&period; കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല&period;ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം&period; നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കയ്യിൽ കരുതുക&period; അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക&period; കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മലയാളത്തിന്റെ മഹാനടന്‍; മമ്മൂക്കയ്ക്ക് ഇന്ന് 75-ാം പിറന്നാള്‍

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 75 വയസ്സ്. അഭിനയവര്‍ഷങ്ങളില്‍ പകര്‍ന്നാടിയ വേഷങ്ങള്‍ ആരെയും മോഹിപ്പിക്കുന്നവയാണ്. അനുഭവങ്ങള്‍ പാളിച്ചകളിലൂടെ അഭിനയത്തിന്റെ അരങ്ങേറ്റം…

1 hour ago

മുതിർന്ന കോൺഗ്രസ് നേതാവും ചിറ്റൂർ മുൻ എം.എൽ.എയുമായ കെ. അച്യുതൻ അന്തരിച്ചു

പാലക്കാട്: കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 76…

1 hour ago

കെ എൻ എം കൺവെൻഷൻ സംഘടിപ്പിച്ചു

ചങ്ങരംകുളം : മതം നിഷ്കർഷിക്കാത്ത കാര്യങ്ങൾ മതത്തിൻറെ പേരിൽ ചുമത്തുകയും അനുവദിക്കുന്ന സ്വാതന്ത്ര്യം മതവിരുദ്ധം എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന കാലഘട്ടത്തിൽ…

1 hour ago

സംവിധായകൻ ആർ. ശരത്ത് അന്തരിച്ചു; വിട പറഞ്ഞത് മലയാള സിനിമയിൽ വേറിട്ട ചലച്ചിത്ര സമീപനങ്ങളിലൂടെ ശ്രദ്ധേയനായ ചലച്ചിത്രകാരൻ

തിരുവനന്തപുരം: മലയാള സിനിമയിൽ വേറിട്ട ചലച്ചിത്ര സമീപനങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആർ. ശരത്ത് അന്തരിച്ചു. 63 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ…

5 hours ago

കയ്പമം​ഗലം അപകടത്തിൽ ട്വിസ്റ്റ് . വിദ്യാർഥികൾ മ​ദ്യ ലഹരിയിൽ? നാട്ടുകാരുമായി തർക്കം കൈയാങ്കളി പോസ്റ്റുമോർട്ടത്തിൽ സൂചനകൾ

തൃശൂർ: കയ്പമംഗലത്ത് വാഹനാപകടത്തിൽ മരിച്ച വിദ്യാർഥികൾ ലഹരി ഉപയോഗിച്ചതായി സൂചന. പോസ്റ്റുമോർട്ടത്തിലാണ് ഇതുസംബന്ധിച്ച സൂചന ലഭിച്ചത്. മരിച്ച വിദ്യാർഥികൾ മദ്യപിച്ചിരുന്നതായാണ്…

5 hours ago

യുവതിയുടെയും കുഞ്ഞിന്റെയും കഴുത്ത് മുറിച്ചത് യന്ത്രസഹായത്തോടെ; അന്വേഷണം ഊർജിതം

പാലക്കാട്: അട്ടപ്പാടി പുതൂർ ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. മരിച്ചവരെ…

5 hours ago