യുപിഐ വഴിയുള്ള ഇടപാടുകൾക്ക് ഏർപ്പെടുത്തിയ പുതിയ സർവീസ് ചാർജിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങി പെട്രോൾ പമ്പ് വ്യാപാരികൾ

&NewLine;<p class&equals;"wp-block-paragraph">ന്യൂഡൽഹി &colon; ഇന്ധന വിതരണ മേഖലയിൽ 2&comma;000 രൂപയ്ക്ക് മുകളിലുള്ള ഓരോ യുപിഐ ഇടപാടുകൾക്കും ബാങ്കുകൾ വ്യാപാരികളിൽനിന്ന് അഞ്ച് രൂപ വീതം ചാർജ് ഈടാക്കുമെന്ന നാഷണൽ പേയ്മെന്റ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യ&lpar;എൻപിസിഐ&rpar; വിജ്ഞാപനമാണ് പെട്രോളിയം ഡീലർമാരെ ചൊടിപ്പിച്ചിരിക്കുന്നത്&period; തുച്ഛമായ കമ്മീഷൻ വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പുകൾക്ക് ഈ അധിക സാമ്പത്തിക ബാധ്യത താങ്ങാനാകില്ലെന്നും&comma; ഒക്ടോബർ 15ടെ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ 2&comma;000 രൂപയ്ക്ക് മുകളിലുള്ള ഇന്ധന വിൽപനയ്ക്ക് യുപിഐ പൂർണമായി ഒഴിവാക്കി പണമായി മാത്രമേ പേയ്മെന്റ് സ്വീകരിക്കൂ എന്നും വ്യാപാരി സംഘടനകൾ മുന്നറിയിപ്പ് നൽകി&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">70&comma;000 ത്തിലധികം പമ്പ് ഉടമകളെ പ്രതിനിധീകരിക്കുന്ന കൺസോർഷ്യം ഓഫ് ഇന്ത്യൻ പെട്രോളിയം ഡീലേഴ്‌സ് &lpar;സിഐപിഡി&rpar; കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിനും പൊതുമേഖലാ എണ്ണക്കമ്പനികൾക്കും എൻപിസിഐക്കും ഇത് സംബന്ധിച്ച് കത്തയച്ചു&period;ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കറൻസി രഹിത ഡിജിറ്റൽ ശൃംഖലയിലേക്ക് മാറ്റുന്നതിൽ രാജ്യത്തെ പെട്രോൾ പമ്പുകൾ വഹിച്ച നിർണായക പങ്ക് വിസ്മരിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാരും ബാങ്കുകളും ഇത്തരമൊരു തീരുമാനം അടിച്ചേൽപ്പിക്കുന്നതെന്ന് സംഘടന കുറ്റപ്പെടുത്തി&period; നോട്ട് നിരോധനത്തിന് ശേഷമുള്ള കാലഘട്ടത്തിൽ സർക്കാരിന്റെ നിർദേശപ്രകാരം എല്ലാ ഔട്ട്ലെറ്റുകളിലും സൗജന്യമായി ക്യുആർ കോഡുകൾ സ്ഥാപിച്ച് ഡിജിറ്റൽ വിനിമയം ജനകീയമാക്കാൻ മുന്നിൽനിന്നത് പമ്പ് വ്യാപാരികളാണ്&period; നിലവിൽ പെട്രോൾ പമ്പുകളിലെ ആകെ കച്ചവടത്തിന്റെ 75 മുതൽ 80 ശതമാനം വരെയും നടക്കുന്നത് യുപിഐ വഴിയാണ്&period; ഈ സാഹചര്യത്തിൽ തങ്ങളുടെ പരിമിതമായ ഡീലർ മാർജിനിൽനിന്ന് ഓരോ ഇടപാടിനും അഞ്ച് രൂപ വീതം ബാങ്കുകൾ തട്ടിയെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് പെട്രോളിയം ഡീലർമാരുടെ ശക്തമായ നിലപാട്&period;പെട്രോളിനും ഡീസലിനും എണ്ണക്കമ്പനികൾ നിശ്ചയിച്ചു നൽകുന്ന കമ്മീഷൻ അഥവാ ഡീലർ മാർജിൻ വളരെ പരിമിതമാണ്&period; കഴിഞ്ഞ എട്ട് വർഷമായി രാജ്യത്ത് ഡീലർ കമ്മീഷൻ പുതുക്കി നിശ്ചയിച്ചിട്ടില്ലെന്ന പരാതി നിലനിൽക്കെയാണ് പുതിയ ഫീസ് ഭീഷണി കടന്നുവരുന്നത്&period; വൈദ്യുതി നിരക്ക് ജീവനക്കാരുടെ വേതനം പമ്പുകളിലെ സുരക്ഷാ ക്രമീകരണങ്ങൾ ഇന്ധനം ബാഷ്പീകരിച്ചുപോകുന്നതുമൂലമുള്ള സ്വാഭാവിക നഷ്ടം എന്നിവയെല്ലാം കഴിഞ്ഞ് നാമമാത്രമായ തുക മാത്രമാണ് ഒരു പമ്പ് ഉടമയ്ക്ക് ലാഭമായി ലഭിക്കുന്നത്&period;നഗരങ്ങളിലും ഹൈവേകളിലുമുള്ള പമ്പുകളിൽ കാറുകളിലും ചരക്കുവാഹനങ്ങളിലും ഇന്ധനം നിറയ്ക്കുമ്പോൾ ബില്ലുകൾ ഭൂരിഭാഗവും 2&comma;000 രൂപയ്ക്ക് മുകളിലാണ് വരുന്നത്&period; കാറുടമകൾ 3&comma;000 മുതൽ 5&comma;000 രൂപ വരെയും ചരക്ക് ലോറികൾ പതിനായിരക്കണക്കിന് രൂപയ്ക്കും ഡീസൽ അടിക്കുന്നത് സാധാരണമാണ്&period; ഇത്തരം സാഹചര്യങ്ങളിൽ ഓരോ ഉപഭോക്താവിൽനിന്നും അഞ്ച് രൂപ വീതം അക്കൗണ്ടിൽനിന്ന് നഷ്ടപ്പെടുന്നത് മാസാവസാനം ലക്ഷക്കണക്കിന് രൂപയുടെ കനത്ത ബാധ്യതയായി മാറും&period; ഒരു പെട്രോൾ പമ്പിൽ പ്രതിദിനം 2&comma;000 രൂപയ്ക്ക് മുകളിൽ വരുന്ന ശരാശരി 600 ഇടപാടുകൾ നടക്കുന്നുണ്ടെങ്കിൽ പ്രതിമാസം ഒരു ലക്ഷത്തോളം രൂപയാണ് ബാങ്കുകളിലേക്ക് എംഡിആർ ചാർജായി മാത്രം ഒഴുകിപ്പോകുന്നത്&period; ഈ സാമ്പത്തിക നഷ്ടം സഹിച്ച് മുന്നോട്ടുപോകാൻ ഡീലർമാർക്ക് കഴിയില്ലെന്ന് സംഘടനാ ഭാരവാഹികൾ ചൂണ്ടിക്കാണിക്കുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തൊണ്ടിമുതലായ ഏഴ് ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

കൽപ്പറ്റ: വയനാട്ടിലെ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടി മുതൽ മോഷണ കേസിൽ എസ്ഐമാർ‌ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി.…

4 hours ago

ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി; രാത്രികാലങ്ങളില്‍ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും

തിരുവനന്തപുരം: ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി. സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായിട്ടാണ് കരാര്‍ ഒപ്പിട്ടത്. ഇതോടെ രാത്രികാലങ്ങളില്‍…

4 hours ago

തിരൂരിൽ സി ഐ ടി യു നേതാവിന് കുത്തേറ്റു

മലപ്പുറം: തിരൂർ പച്ചാട്ടിരി നൂർലേക് പാർക്കിന് സമീപം വെച്ച് സിഐടിയു മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി രഞ്ജിത്ത് ആർ…

14 hours ago

ആൺകുട്ടികൾക്കും നീളത്തിൽ മുടി വളർത്താം; ശിക്ഷിക്കാനോ മാറ്റിനിർത്താനോ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്കൂളുകളിൽ ആൺകുട്ടികൾ മുടി വളർത്തുന്നതിനെതിരെ നടപടിയെടുക്കാനോ അവരെ മാറ്റിനിർത്താനോ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. തുല്യതയും ലിംഗസമത്വവും…

15 hours ago

ആലങ്കോട് വില്ലേജ് ഓഫീസിന് ഉടൻ തന്നെ സ്വന്തം കെട്ടിടം നിർമ്മിക്കുക : വെൽഫെയർ പാർട്ടി

ചങ്ങരംകുളം:ആലങ്കോട് വില്ലേജ് ഓഫീസ് നിലവിൽ വാട കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. തുടക്കം മുതൽ പ്രവർത്തിച്ചിരുന്ന ജീർണിച്ച കെട്ടിടം ഹൈവേ വികസനത്തിന്റെ ഭാഗമായി…

18 hours ago

ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചുവീണ സംഭവം; സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്

തൃശൂർ: തൃശൂർ ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഗർഭിണി പുറത്തേക്ക് തെറിച്ചുവീണ സംഭവത്തിൽ ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്ത് പോലീസ്.…

18 hours ago