കുറ്റിപ്പുറം: ദേശീയപാത 66 ആറുവരിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം പാലത്തിനു സമീപത്തായി നാലുവരിപ്പാതയുടെ വീതിയിൽനിർമിക്കുന്ന പുതിയ പാലത്തിന്റെ നിർമാണം അവസാന ഘട്ടത്തിലെത്തി.പാലത്തിന്റെ ഉപരിതലത്തിൽ മഴവെള്ളം ഇറങ്ങാതിരിക്കാനായി ഉപയോഗിക്കുന്ന മാസ്റ്റിക് ആസ്ഫാൽട് ഷീറ്റ് ഒട്ടിക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. മഴ കാര്യമായി ശമിക്കുകയാണെങ്കിൽ അടുത്ത ദിവസങ്ങളിൽ തന്നെ ടാറിങ് നടക്കും.പാലത്തിന്റെ പില്ലറുകളിലും അടിഭാഗത്തും പെയിന്റിങ് നടന്നു വരുകയാണ്.പാലത്തിന്റെ ഇരുഭാഗത്തുമുള്ള നടപ്പാതകളുടെ വശങ്ങളിൽ തെരുവു വിളക്കുകൾ സ്ഥാപിക്കാനുമുണ്ട്. പാലത്തിന്റെ ഇരുഭാഗത്തുമുള്ള അപ്രോച്ച് റോഡുകളുടെ നിർമാണം മഴമൂലം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.മഴമൂലം മണ്ണ് എത്തിക്കാൻ കഴിയാത്തതാണ് നിർമാണപ്രവർത്തനങ്ങൾ നിർത്തിവെക്കാൻ കാരണം. 450മീറ്റർ നീളമുള്ള പാലത്തിന് 28 പില്ലറുകളും 29 മീറ്റർ വീതിയുമാണ് ഉള്ളത്. 26 മീറ്റർ വീതിയിൽ റോഡും ഇരുഭാഗത്തും ഒന്നരമീറ്റർ വീതിയിൽ നടപ്പാതയുമാണ് നിർമിച്ചിരിക്കുന്നത്.2022 ഫെബ്രുവരി 12-നാണ് പുതിയ പാലത്തിന്റെ പില്ലറുകളുടെ പൈലിങ് ആരംഭിച്ചത്.
സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു.പതിനൊന്ന്…
വളാഞ്ചേരി: വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. വട്ടപ്പാറ വളവിലാണ് സംഭവം. കർണാടക മധുഗിരി സ്വദേശി…
പൊന്നാനി ∙ ടൂറിസം സാധ്യതകൾക്കായി തുറന്നിട്ട കർമ റോഡിൽ വലിയ ലോറികളുടെ മരണപ്പാച്ചിലും അനധികൃത പാർക്കിങ്ങും. നടപടിയെടുക്കാതെ അധികൃതർ. ഭാരതപ്പുഴയോരത്തെ…
എടപ്പാൾ: കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിൽ ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ ബിഗ് ക്യാൻവാസിലെ ചിത്രങ്ങൾക്ക് നിറം നൽകി.ബാലസഭ, നെഹ്റു വിൻ്റെ ചിത്രം വരയ്ക്കൽ,…
എടപ്പാൾ: നടുവട്ടം അത്താണി റോഡിൽ സ്ഥാപിക്കുന്ന മാലിന്യ പ്ലാന്റ് വിഷയത്തിൽ അടിയന്തര പ്രത്യേക ഗ്രാമസഭ വിളിക്കണമെന്ന് ജനകീയ സമര സമിതി…
റേഷൻ കാർഡുകളിലെ തെറ്റു തിരുത്തുന്നതിനും പുതിയ വിവരങ്ങൾ ഉൾക്കൊള്ളിക്കുന്നതിനുമായി പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള തെളിമ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ…