ജില്ലയിൽ മഴ കനക്കുന്നു. ശക്തമായ മഴയിൽ കിണർ രൂപപ്പെട്ടത് അത്ഭുതകാഴ്ചയായി. തൃത്താല മേഴത്തൂരിലെ അമ്മിണിയമ്മയുടെ വീട്ടുവളപ്പിലാണ് കിണറിന് സമാനമായ കുഴി രൂപപ്പെട്ടത്. നാലാൾ താഴ്ചയുള്ള കുഴിയിൽ കിണറിനു സമാനമായി വെള്ളവുമുണ്ട്. രണ്ടു ദിവസങ്ങളിലായി പെയ്യുന്ന കനത്ത മഴയിലാണ് പട്ടാമ്പി തൃത്താല പഞ്ചായത്തിലെ മേഴത്തൂർ കിഴക്കേ കോടനാട് മൂക്കറാംപാട്ടിൽ അമ്മിണിയമ്മയുടെ വീട്ടുവളപ്പിൽ കിണർ രൂപപ്പെട്ടത്. വീടിന്റെ മുറ്റത്തിന് സമീപമായി രൂപപ്പെട്ട കിണറിന് സമാനമായ കുഴിക്ക് നാലാൾ താഴ്ചയുണ്ട്. രൂപപ്പെട്ട കുഴിക്ക് സമാനമായി സ്ഥിരമായി ഉപയോഗിക്കുന്ന വീട്ടുകിണറും ഉണ്ട്. കനത്ത മഴ കുറഞ്ഞ സമയത്ത് പുറത്തിറങ്ങിയപ്പോഴാണ് കിണറിന് സമീപം ഇത്തരത്തിലുള്ള കിണർ രൂപപ്പെട്ടത് വീട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. രൂപപ്പെട്ട കിണറിൽ വെള്ളവും കെട്ടി നിൽക്കുന്നുണ്ട്. അതേസമയം നേരത്തെ ഈ ഭാഗത്ത് കുഴിയോ മറ്റൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് വീട്ടുകാർ പറഞ്ഞു.
എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…
ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…
മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…