Categories: Tech

മേയ് ഒന്ന് മുതല്‍ എടിഎമ്മില്‍ നിന്ന് പണം പിൻവലിക്കുന്നവര്‍ ശ്രദ്ധിക്കുക; പുതിയ മാറ്റം അറിഞ്ഞില്ലേ?

മുംബയ്: രാജ്യത്തെ എടിഎം ഇടപാടുമായി ബന്ധപ്പെട്ട പുതുക്കിയ നിരക്കുകള്‍ 2025 മേയ് ഒന്ന് മുതല്‍ നിലവില്‍ വരും.രാജ്യത്തുടനീളമുള്ള സൗജന്യ ഇടപാട് പരിധികള്‍, അധിക ഇടപാടുകള്‍ക്കുള്ള ചാർജുകള്‍, ഇന്റർചേഞ്ച് ഫീസ് ഘടനകള്‍ എന്നിവയില്‍ മാറ്റങ്ങള്‍ വരും. പുതിയ മാർഗനിർദ്ദേശങ്ങള്‍ പ്രകാരം, ഉപഭോക്താക്കള്‍ക്ക് ഓരോ മാസവും ഒരു നിശ്ചിത എണ്ണം സൗജന്യ എടിഎം ഇടപാടുകള്‍ക്ക് അർഹതയുണ്ടായിരിക്കും. എന്നാല്‍ സ്ഥലങ്ങളെ അടിസ്ഥാനപ്പെടുത്തി ഇത് വ്യത്യസ്തപ്പെട്ടിരിക്കും.

മെട്രോപോളിറ്റൻ നഗരങ്ങളില്‍ മൂന്നും മെട്രോപോളിറ്റൻ ഇതര നഗരങ്ങളില്‍ അഞ്ച് എണ്ണവുമാണ് സൗജന്യ ഇടപാടുകള്‍. ഈ സൗജന്യ ഇടപാടുകളില്‍ സാമ്ബത്തിക സാമ്ബത്തികേതര പ്രവർത്തങ്ങള്‍ ഉള്‍പ്പെടും. പ്രതിമാസ സൗജന്യ ഇടപാട് പരിധി കഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ ഓരോ ഇടപാടിനും 23 രൂപയും നികുതിയും നല്‍കേണ്ടിവരും. ഈ നിരക്കുകള്‍ സാമ്ബത്തിക, സാമ്ബത്തികേതര ഇടപാടുകള്‍ക്ക് ബാധകമാണ്. പണം സ്വയം നിക്ഷേപിക്കാൻ സാധിക്കുന്ന ക്യാഷ് റീസൈക്ലർ മെഷീനുകളിലെ ഇടപാടുകള്‍ക്കും നിരക്ക് ബാധകമാണ്.

രാജ്യത്തെ പ്രമുഖ ബാങ്കുകളായ എച്ച്‌ഡിഎഫ്സി ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക് എന്നിവർ തങ്ങളുടെ ഉപഭോക്താള്‍ക്ക് നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട സന്ദേശം അയച്ചുകഴിഞ്ഞു. സൗജന്യ പരിധി കഴിഞ്ഞാല്‍ എച്ച്‌ഡിഎഫ്സി ബാങ്കിന് 23 രൂപയും നികുതിയും മേയ് ഒന്ന് മുതല്‍ നല്‍കണം. നേരത്തെ ഇത് 21 രൂപയും നികുതിയുമായിരുന്നു.

എച്ച്‌ഡിഎഫ്സി ബാങ്ക് എടിഎമ്മുകളില്‍ സൗജന്യ പരിധിക്കപ്പുറം പണം പിൻവലിക്കുന്നതിന് മാത്രമേ നിരക്കുകള്‍ ഈടാക്കൂ എന്നും സാമ്ബത്തികേതര ഇടപാടുകള്‍ സൗജന്യമായി തുടരുമെന്നും ബാങ്ക് വ്യക്തമാക്കി. എന്നാല്‍ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍, സാമ്ബത്തികവും സാമ്ബത്തികേതരവുമായ ഇടപാടുകള്‍ സൗജന്യ ഇടപാട് പരിധിയില്‍ കണക്കാക്കും.

ഡിജിറ്റല്‍ ബാങ്കിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആർബിഐ ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം, 2023 ജനുവരിയില്‍ 57 കോടിയിലധികം രൂപയുടെ എടിഎം പിൻവലിക്കല്‍ നടന്നു. 2024 ജനുവരിയില്‍ 52.72 കോടിയായി കുറഞ്ഞു. 2025 ജനുവരി ആയപ്പോഴേക്കും ഇത് 48.83 കോടിയായി കുറഞ്ഞു.

എടിഎം ഉപയോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ക്യാഷ് ഡെപ്പോസിറ്റ് മെഷിനുകളില്‍ നിന്ന് പണം പിൻവലിക്കുന്നവർക്ക് ഇത് ബാധകമാണ്. എന്നാല്‍ പണം നിക്ഷേപിക്കുന്നവർക്ക് നിരക്ക് ബാധകമല്ല.

മെട്രോ പോളിറ്റൻ മേഖലകളിലുള്ളവർ എടിഎം ഉപയോഗം കൃത്യമായി ഓർത്തുവയ്ക്കുക. മറ്റ് ബാങ്ക് എടിഎം ഉപയോഗിക്കുന്നതും കൃത്യമായി ഓർത്തുവയ്ക്കുക.

സൗജന്യ ഇടപാട് പരിധി കഴിഞ്ഞാല്‍ 23 രൂപയും നികുതിയും നല്‍കേണ്ടിവരും.

Recent Posts

വേനൽതുമ്പി എടപ്പാൾ ഏരിയ കലാജാഥക്ക് പെരുമുക്കിൽ സ്വീകരണം നല്‍കി

ചങ്ങരംകുളം:വേനൽതുമ്പി എടപ്പാൾ ഏരിയ കലാജാഥക്ക് പെരുമുക്കിൽ സ്വീകരണം നല്‍കി.സ്വീകരണത്തിൽ ദേശിയ സ്കൂൾ വെയിറ്റ്ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച അദ്നാൻ അബ്‌ദുൾ…

6 minutes ago

ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി എ ആളൂര്‍ അന്തരിച്ചു

തൃശൂര്‍: ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ.ബി എ ആളൂര്‍ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ എറണാകുളം ലിസി ആശുപത്രിയിലായിരുന്നു…

9 minutes ago

കവചം: ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

പൊന്നാനി | കൂട്ടായ ജനമുന്നേറ്റത്തിലൂടെ ലഹരി - വിധ്വംസക പ്രവണ തകളെ നിർമ്മാർജ്ജനം ചെയ്യുന്നതിന് പൊന്നാനി തീരദേശ പോലീസും സന്നദ്ധ…

5 hours ago

ചാവക്കാട് കാർണിവൽ കേന്ദ്രത്തിലെ ലൈറ്റ് പൊട്ടിവീണ് അപകടം: മൂന്ന് വിദ്യാർത്ഥിനികൾക്ക് പരിക്ക്

ചാവക്കാട്:കാർണിവൽ കേന്ദ്രത്തിലെ ലൈറ്റ് പൊട്ടിവീണ് മൂന്ന് വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റു.ബ്ലാങ്ങാട് ബീച്ചിലെ കാർണിവൽ കേന്ദ്രത്തിൽ ചൊവ്വാഴ്ച രാത്രി രാത്രിയാണ് അപകടം.രാത്രി 7…

5 hours ago

ഇനി ആവേശക്കാലം; തൃശൂര്‍ പൂരം കൊടിയേറ്റം ഇന്ന്

തൃശൂര്‍: തൃശൂര്‍ പൂരത്തിന് ബുധനാഴ്ച കൊടിയേറ്റം. പ്രധാന സാരഥികളായ തിരുവമ്ബാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റം നടക്കുക.സാമ്ബിള്‍ വെടിക്കെട്ടും…

6 hours ago

“ഞാൻ മദ്യപിക്കുമെന്നും വലിക്കുമെന്നും എല്ലാവർക്കുമറിയാം”; സിന്തറ്റിക് ലഹരി ഉപയോഗിക്കാറില്ലെന്ന് വേടൻ”

കൊച്ചി: കഞ്ചാവ് ഉപയോഗിക്കുന്നയാളാണെന്ന് ആവർത്തിച്ച് റാപ്പർ വേടൻ. താൻ മദ്യപിക്കുമെന്നും വലിക്കുമെന്നും എല്ലാവർക്കും അറിയാം. സിന്തറ്റിക് ലഹരി ഉപയോഗിക്കാറില്ലെന്നും വേടൻ…

17 hours ago