മലപ്പുറം: മന്ത്രി വി അബ്ദു റഹിമാന്‍ വന്നവഴി മറക്കരുതെന്ന എസ്ഡിപിഐ പ്രസ്താവനക്ക് പിന്നാലെ മറുപടിയുമായി മന്ത്രി വി അബ്ദുറഹ്മാന്‍ രംഗത്ത്. മുസ്ലിം ലീഗ് – ജമാഅത്ത് ഇസ്ലാമി കൂട്ടുകെട്ടിനെക്കുറിച്ചാണ് നേരത്തെ പറഞ്ഞത് എന്നും ന്യുനപക്ഷ വർഗീയതയെ എതിർക്കുക എന്നത് തന്നെയാണ് ലൈൻ എന്നും അബ്ദുറഹ്മാന്‍ മറുപടി നൽകി.
മുസ്ലിം ലീഗിനെതിരായ മത്സരത്തിൽ താനൂരിൽ എല്ലാവരും സഹായിച്ചിട്ടുണ്ട് എന്നും അബ്ദുറഹ്മാൻ പറഞ്ഞു. താനൂരിലെ വോട്ടർമാരെ മറന്നുകൊണ്ടുള്ള ഒരു രീതി ഇതുവരെ എടുത്തിട്ടില്ല, ഇനി സ്വീകരിക്കുകയുമില്ല. താനൂരിൽ മുസ്ലിം ലീഗിനെതിരായി ഒരു ജനകീയ കൂട്ടായ്മയാണ് അന്ന് രൂപീകരിച്ചത് എന്നും തീർച്ചയായും അത് തന്നെയാണ് വിജയത്തിന്റെ അടിസ്ഥാനമെന്നും അബ്ദുറഹ്മാൻ വ്യക്തമാക്കി.
എസ്ഡിപിഐ പിന്തുണയുടെ കാര്യം പത്രക്കാർ ആവർത്തി ചോദിച്ചിട്ടും താനൂരിന്റെ വികസനമാണ് താൻ അന്ന് ലക്ഷ്യം വെച്ചത് എന്നും അത് നല്ലരീതിയിൽ നടന്നിട്ടുണ്ട് എന്നുമാണ് മന്ത്രി മറുപടി നൽകിയത്.
സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനം തുടരുന്നതിനിടെയായിരുന്നു സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി എസ്ഡിപിഐയുടെ വെളിപ്പെടുത്തല്‍ ഉണ്ടായത്. നിമയസഭാ തിഞ്ഞെടുപ്പില്‍ താനൂരില്‍ മന്ത്രി വി. അബ്ദുറഹ്മാന് പിന്തുണ നല്‍കിയെന്ന എസ്ഡിപിഐ വെളിപ്പെടുത്തലാണ് സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കിയത്.
വിജയരാഘവനെ പോലെയുള്ള സിപിഎം നേതാക്കള്‍ നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ അതേപടി ഏറ്റുപിടിച്ച് പാര്‍ട്ടിയോടുള്ള തന്റെ കൂറ് തെളിയിക്കാന്‍ ശ്രമിക്കുന്ന മന്ത്രി വി അബ്ദു റഹിമാന്‍ താന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ജയിച്ചതെങ്ങനെയെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും താനൂര്‍ മണ്ഡലത്തിലെ തന്നെ ജയിപ്പിച്ച ജനങ്ങളോടും ഇതേ സമീപനമാണോ മന്ത്രിക്കുള്ളതെന്ന് അദ്ധേഹം വ്യക്തമാക്കണമെന്നും ഈ പ്രസ്താവ പിന്‍വലിച്ച് മാപ്പ് പറയണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടിരുന്നു.
കൊച്ചി: സ്കൂളില്‍ വിദ്യാർഥികളുടെ അച്ചടക്കം ഉറപ്പാക്കാൻ അധ്യാപകർ കൈയ്യില്‍ ചെറുചൂരല്‍ കരുതട്ടെ എന്നും ആരെങ്കിലും പരാതി നല്‍കിയാല്‍ പോലീസ് വെറുതെ…
എടപ്പാൾ: പൊതു ആസ്തിയായ നാഗമ്പാടം പാടശേഖരത്തിലെ തോട് മണ്ണിട്ട് നികത്തി റോഡ്’ നിർമ്മിച്ചതായി നാട്ടുകാരുടെ പരാതി.കുറഞ്ഞ വിലക്ക് പാടം വാങ്ങിക്കൂട്ടിയ…
സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ പിടിച്ചെടുത്തത് 1.9 കോടിയുടെ ലഹരി വസ്തുക്കള്‍. 554 മയക്കുമരുന്ന് കേസ് എക്‌സൈസ് രജിസ്റ്റര്‍ ചെയ്തു. കേസുകളിൽ…
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്ത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട്…
എടപ്പാൾ.. ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും എടപ്പാൾ ഹോസ്പിറ്റൽ ബ്ലഡ് സെന്ററും സംയുക്തമായി താലൂക്കിലെ രക്ത ദൗർലഭ്യത…
ഇന്ത്യയില്‍ ടെലികോം കമ്ബനികള്‍ അധികമൊന്നുമില്ല. സേവനങ്ങള്‍ നല്‍കുന്നതില്‍ ഉള്ള കമ്ബനികള്‍ ഒന്നും തന്നെ പിശുക്ക് കാട്ടാറുമില്ല . ഉപഭോക്താക്കളെ കൈയിലെടുക്കാൻ…