Categories: Local newsPONNANI

മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്, മുൻസിപ്പൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശില്പശാല സംഘടിപ്പിച്ചു

പൊന്നാനി: പൊന്നാനി നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്, മുൻസിപ്പൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശില്പശാല സംഘടിപ്പിച്ചു. വാർഡുകളിൽ നിന്ന് തിരഞ്ഞെടുത്ത ഇലക്ഷൻ മോണിറ്ററിംഗ് സമിതി അംഗങ്ങൾക്കുള്ള ശില്പശാലയാണ് സംഘടിപ്പിച്ചത്. പത്തായി ദഅവ ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാലയുടെ ഉദ്ഘാടനം എം പി അബ്ദുസമദ് സമദാനി എംപി നിർവഹിച്ചു.

നിയോജകമണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും പ്രാദേശിക നേതൃ സംഗമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം വാർഡ് തലത്തിലെ സംഘടന പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായി പൊന്നാനി നിയോജകമണ്ഡലത്തിൽ സംഘടന ക്യാമ്പയിൻ “സ്റ്റെപ്പ് അപ്പ്” നടക്കുകയാണ്. ഒരു വർഷം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ ഉദ്ഘാടനമായാണ് ശില്പശാല സംഘടിപ്പിച്ചത്. ഒക്ടോബർ 5 നകം നിയോജകമണ്ഡലത്തിലെ മുഴുവൻ വാർഡുകളിലും കൺവെൻഷൻ നടത്താൻ ശില്പശാലയിൽ തീരുമാനിച്ചു.

നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി.പി യൂസഫലി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഇൻ ചാർജ്ജ് ഷമീർ ഇടിയാട്ടേൽ സ്വാഗതവും ട്രഷറർ വി വി ഹമീദ് നന്ദിയും പറഞ്ഞു.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം മുഖ്യപ്രഭാഷണം നടത്തി. അഷ്റഫ് കോക്കൂർ റിപ്പോർട്ട് അവതരണം നടത്തി. ഇബ്രാഹിം മൂതൂർ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു. അഹമ്മദ് ബാക്കഫി തങ്ങൾ, വി.കെ.എം ഷാഫി, ടി കെ അബ്ദുൽ റഷീദ്,വി. മുഹമ്മദുണ്ണി ഹാജി, ബഷീർ കക്കിടിക്കൽ, കെ ആർ റസാക്ക്, വി.പി. ഹസ്സൻ, ടി എ. മജീദ്, യു. മുനീബ്, ടിപി മുഹമ്മദ്, അഡ്വ വി ഐ എം അഷറഫ്, ടി കെ അബ്ദുൽ ഗഫൂർ, ഷാനവാസ് വട്ടത്തൂർ, അബ്ദുൽ ഗനി, സുബൈർ ചെറവല്ലൂർ, കെ കെ ബീരാൻകുട്ടി, മഹ്മൂദ് കെ, കുഞ്ഞുമുഹമ്മദ് കടവനാട്, പി നിസാർ, മുഹമ്മദലി നരണിപ്പുഴ, അഷ്റഫ് കാട്ടിൽ, ഉമ്മർ തലാപ്പിൽ,അഷ്ഹർ പെരുമുക്ക്, കെ സി ശിഹാബ്, ഫർഹാൻ ബിയ്യം, റാഷിദ് കോക്കൂർ, ഹംസ കുട്ടി പൊന്നാനി തുടങ്ങിയവർ പ്രസംഗിച്ചു.

admin@edappalnews.com

Recent Posts

31 തദ്ദേശ സ്വയംഭരണ വാർഡുകളിൽ വോട്ടെടുപ്പ് ഡിസംബർ 10ന്;വോട്ടെടുപ്പ് ആലംകോട് ഗ്രാമപഞ്ചായത്ത് 18ാം വാർഡ് പെരുമുക്കിലും

സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു.പതിനൊന്ന്…

1 hour ago

വളാഞ്ചേരി വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

വളാഞ്ചേരി: വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. വട്ടപ്പാറ വളവിലാണ് സംഭവം. കർണാടക മധുഗിരി സ്വദേശി…

1 hour ago

കർമ റോഡിൽ ലോറികളുടെ മരണപ്പാച്ചിലും അനധികൃത പാർക്കിങ്ങും ; നടപടിയെടുക്കാതെ അധികൃതർ

പൊന്നാനി ∙ ടൂറിസം സാധ്യതകൾക്കായി തുറന്നിട്ട കർമ റോഡിൽ വലിയ ലോറികളുടെ മരണപ്പാച്ചിലും അനധികൃത പാർക്കിങ്ങും. നടപടിയെടുക്കാതെ അധികൃതർ. ഭാരതപ്പുഴയോരത്തെ…

3 hours ago

കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിൽ ശിശുദിനാഘോഷം നടത്തി

എടപ്പാൾ: കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിൽ ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ ബിഗ് ക്യാൻവാസിലെ ചിത്രങ്ങൾക്ക് നിറം നൽകി.ബാലസഭ, നെഹ്റു വിൻ്റെ ചിത്രം വരയ്ക്കൽ,…

3 hours ago

മാലിന്യ പ്ലാന്റ് വിഷയം; അടിയന്തര ഗ്രാമസഭ വിളിച്ചു ചേർക്കാൻ ആവശ്യം

എടപ്പാൾ: നടുവട്ടം അത്താണി റോഡിൽ സ്ഥാപിക്കുന്ന മാലിന്യ പ്ലാന്റ് വിഷയത്തിൽ അടിയന്തര പ്രത്യേക ഗ്രാമസഭ വിളിക്കണമെന്ന് ജനകീയ സമര സമിതി…

4 hours ago

തെളിമ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ

റേഷൻ കാർഡുകളിലെ തെറ്റു തിരുത്തുന്നതിനും പുതിയ വിവരങ്ങൾ ഉൾക്കൊള്ളിക്കുന്നതിനുമായി പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള തെളിമ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ…

4 hours ago