Categories: Vayanad

മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് സർക്കാർ നിർമിക്കുന്ന ടൗണ്‍ഷിപ്പിന് നാളെ മുഖ്യമന്ത്രി തറക്കല്ലിടും

വയനാട് : മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് സർക്കാർ ഒരുക്കുന്ന ടൗണ്‍ഷിപ്പിന് വ്യാഴാഴ്ച മുഖ്യമന്ത്രി തറക്കല്ലിടും. വയനാട് എംപി പ്രിയങ്ക ഗാന്ധി, റവന്യൂ മന്ത്രി കെ രാജൻ, ജില്ലയിൽ നിന്നുള്ള എംഎൽഎമാർ , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങി പ്രമുഖർ പങ്കെടുക്കും. ടൗൺഷിപ്പിൽ വീടിനായി 170 പേരാണ് നിലവിൽ സമ്മതപത്രം കൈമാറിയിട്ടുള്ളത്.നാടിനെ നടുക്കിയ ഉരുൾ ദുരന്തം കഴിഞ്ഞ് എട്ടുമാസം പിന്നിടുമ്പോഴാണ് സർക്കാറിന്റെ നിർണായക ചുവടുവെപ്പ്. 27ന് വൈകുന്നേരം കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ടൗൺഷിപ്പിന് മുഖ്യമന്ത്രി തറക്കല്ലിടും.7 സെന്റിൽ 1,000 ചതുരശ്രയടിയില്‍ ഒറ്റ നിലയിലാണ് ഗുണഭോക്താക്കൾക്കുള്ള വീടുകൾ ഒരുങ്ങുകആരോഗ്യ കേന്ദ്രം, അംഗന്‍വാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ തുടങ്ങി വിപുലമായ സംവിധാനങ്ങളോടെയാണ് ടൗൺഷിപ്പ് വിഭാവനം ചെയ്യുന്നത്. ഇതിനായി എസ്റ്റേറ്റിലെ 64 ഹെക്ടര്‍ ഭൂമി ഉടമകൾക്ക് നഷ്ടപരിഹാരം നൽകി സർക്കാർ ഏറ്റെടുത്തു കഴിഞ്ഞു. പദ്ധതി വൈകുന്നതും ഗുണഭോക്തൃ ലിസ്റ്റിലെ അപാകതകളുമടക്കം വലിയ ആക്ഷേപങ്ങൾ നേരിട്ട ശേഷം നടക്കുന്ന സർക്കാറിന്റെ അഭിമാന പ്രൊജക്റ്റിന്റെ തറക്കല്ലിടൽ ഉത്സവാന്തരീക്ഷത്തിൽ സംഘടിപ്പിക്കാനാണ് സർക്കാർ തീരുമാനം.ടൗണ്‍ഷിപ്പിൽ വീടിനായി 170 പേരാണ് നിലവിൽ സമ്മതപത്രം കൈമാറിയിട്ടുള്ളത്. 65 പേർ വീടിന് പകരം നൽകുന്ന 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ടൗണ്‍ഷിപ്പില്‍ ലഭിക്കുന്ന വീടിന്റെ പട്ടയം 12 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യരുതെന്നതാണ് പ്രധാന വ്യവസ്ഥ. ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രില്‍ 20 ന് പ്രസിദ്ധീകരിക്കാനാണ് സർക്കാർ തീരുമാനം.അതിനിടെ, വയനാട്ടിലെ ദുരന്തസമയത്ത് കേരളത്തിലേക്ക് ആവശ്യമായ സഹായം കേന്ദ്രം നൽകിയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.പല ഘട്ടങ്ങളിലായി കേന്ദ്രം സംസ്ഥാനത്തിന് നൽകിയ സാമ്പത്തിക സഹായത്തിൻ്റെ കണക്ക് അവതരിപ്പിച്ചാണ് രാജ്യസഭയിൽ അമിത് ഷായുടെ പ്രതികരണം. തുടർ സഹായം മാനദണ്ഡങ്ങൾക്ക് അനുസരിച്ച് നൽകും.

https://chat.whatsapp.com/HgckJwdjrKHA5KRdJdWn7K

Recent Posts

എടപ്പാൾ കോലൊളമ്പ് വടശ്ശേരി അയ്യപ്പൻ കാവിലെ പ്രതിഷ്ഠ ദിനത്തോട് അനുബന്ധിച്ചു പിഎം മനോജ്‌ എംബ്രാന്തിരിയുടെ കാർമികത്വത്തിൽ കലശം പൂജ നടന്നു.

എടപ്പാൾ കോലൊളമ്പ് വടശ്ശേരി അയ്യപ്പൻ കാവിലെ പ്രതിഷ്ഠ ദിനത്തോട് അനുബന്ധിച്ചു പിഎം മനോജ്‌ എംബ്രാന്തിരിയുടെ കാർമികത്വത്തിൽ നടന്ന കലശം പൂജകൾ…

2 hours ago

ഫള്‌ലു ചികിത്സ സഹായസമിതിക്ക് ഗ്രാമം വാട്സപ്പ് കൂട്ടായ്മ സ്വരൂപിച്ച സഹായം കൈമാറി

ചങ്ങരംകുളം:അര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നന്നംമുക്ക് സ്വദേശി ഫള്ലു റഹ്മാന്റെ ചികിത്സക്കായി കിഴക്ക്മുറി ഗ്രാമം വാട്സപ്പ് കൂട്ടായ്മ സ്വരൂപിച്ച ഫണ്ട്…

2 hours ago

ഇനി എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും ഡിജിറ്റൽ പണമിടപാട് സംവിധാനം. “ടിക്കറ്റെടുക്കാൻ ഇനി ചില്ലറ തപ്പി നടക്കേണ്ട”.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിൽ യാത്ര ചെയ്യുന്നവരുടെ ഏറ്റവും വലിയ തലവേദനയാണ് കണ്ടക്ടർ ടിക്കറ്റിന് ചില്ലറ ചോദിക്കുന്നത്. പലരും യാത്രക്കാരോട് ഇതും…

2 hours ago

പാലപ്പെട്ടിയിൽ നിന്നും കാണാതായ യുവതിയെ കണ്ടെത്തി

ഇവരെ കോഴിക്കോട് വെച്ച് കണ്ടെത്തിയതായി ബന്ധുക്കൾ അറിയിച്ചു. പോസ്റ്റ് ഷെയർ ചെയ്ത എല്ലാവർക്കും നന്ദി.

2 hours ago

ആശമാരുടെ നിരാഹാര സമരം പത്താം ദിവസത്തിലേക്ക്; തിങ്കളാഴ്ച സമരം കടുപ്പിക്കും, മുടിമുറിച്ച് പ്രതിഷേധിക്കും

സെക്രട്ടറിയേറ്റിനു മുന്നിലെ ആശാവർക്കേഴ്സിന്റെ രാപകൽ സമരം 48-ാം ദിവസത്തിലേക്ക് കടന്നു. മൂന്ന്പേരുടെ നിരാഹാര സമരം പത്താം ദിവസത്തിലാണ്. ആശാവർക്കേഴ്സായ ബീന…

2 hours ago

സ്വര്‍ണവിലയില്‍ വൻ കുതിപ്പ്; ഇന്നത്തെ പവൻ നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വൻ കുതിപ്പ്. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 66,880…

4 hours ago