Categories: KERALA

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍; കാണാതായവരെ മരിച്ചവരായി കണക്കാക്കും

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍. ഉരുള്‍പ്പൊട്ടലില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി പ്രാദേശിക സമിതി ആദ്യ പട്ടിക തയ്യാറാക്കും. മരിച്ചവര്‍ക്ക് ധനസഹായം നല്‍കുന്നതിനായി രണ്ട് സമിതികളും രൂപീകരിക്കും. ഈ രണ്ട് സമതികളും മരിച്ചവരുടെ പട്ടികകള്‍ തയ്യാറാക്കി വിശലനം ചെയ്തതിന് ശേഷമാവും സര്‍ക്കാരിന് കൈമാറുക. ദുരന്തത്തില്‍ കാണാതായവരുടെ ബന്ധുക്കള്‍ മാന്‍ മിസിങ്ങുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അടക്കം നല്‍കിയ പരാതികള്‍ പരിശോധിച്ച ശേഷമാവും പ്രാദേശിക സമിതി പട്ടിക തയ്യാറാക്കുക.

വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ എന്നിവര്‍ ഉള്‍പ്പെട്ടതാണ് പ്രാദേശിക സമിതി. തുടര്‍ന്ന് ഈ പട്ടിക ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറും. ഇവരാണ് ഈ വിവരങ്ങള്‍ സംസ്ഥാന സമിതിക്ക് കൈമാറുക. സംസ്ഥാന സമിതി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, റവന്യൂ- തദ്ദേശ ഭരണ ചീഫ് സെക്രട്ടറിമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ്. ഈ മൂന്നംഗം സമിതി സൂക്ഷ്മമായി പരിശോധന നടത്തിയശേഷം സര്‍ക്കാരിലേക്ക് ശുപാര്‍ശ സമര്‍പ്പിക്കും. തുടര്‍ന്ന് കാണാതായവരെ മരിച്ചവരായി കണക്കാക്കി ധനസഹായം അനുവദിക്കും. വയനാട് ദുരന്തത്തില്‍ 32 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.

Recent Posts

പകുതി വില തട്ടിപ്പ്; നജീബ് കാന്തപുരം എംഎല്‍എയ്‌ക്കെതിരെ കേസ്.

മലപ്പുറം: പകുതി വിലയ്ക്ക് ലാപ്ടോപ്പ് നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം വാങ്ങി വഞ്ചിച്ചെന്ന യുവതിയുടെ പരാതിയില്‍ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ…

13 minutes ago

ആവേശകരമായ പുതിയ കുതിപ്പ് നൽകാൻ പോരുന്ന ക്രിയാത്മക ഇടപെടലാണ് കേരള ബജറ്റ്: മുഖ്യമന്ത്രി.

കേരള സർക്കാർ ലക്ഷ്യമാക്കിയിട്ടുള്ള നവകേരള നിർമാണത്തിന് ആവേശകരമായ പുതിയ കുതിപ്പ് നൽകാൻ പോരുന്ന ക്രിയാത്മ ഇടപെടലാണ് കേരളത്തിന്റെ ബജറ്റെന്ന് മുഖ്യമന്ത്രി…

24 minutes ago

ലോക്കപ്പ് പൂട്ടിയതിന് ശേഷം ഡിഐജി ഷെറിനെ കാണാൻ വരും, രണ്ട് മണിക്കൂർ കഴിഞ്ഞ് പോകും; എല്ലാം ഒരുക്കി കൊടുത്തുവെന്ന് സഹതടവുകാരി.

കാരണവർ വധക്കേസ് പ്രതി ഷെറിന് ഉന്നതരുമായി അടുത്ത ബന്ധമെന്ന് സഹതടവുകാരി സുനിത. ജയിൽ ഡിഐജി പ്രദീപുമായി വളരെ അടുത്ത ബന്ധമാണ്…

1 hour ago

‘കവിളില്‍ താക്കോല്‍ കൊണ്ട് കുത്തി, പല്ലുകള്‍ തകര്‍ന്നു’; ഇൻസ്റ്റ പോസ്റ്റിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം.

മലപ്പുറം: മലപ്പുറം തിരുവാലിയില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടതിന്‍റെ പേരില്‍ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയെ ക്രൂരമായി മര്‍ദിച്ച്‌ സീനിയര്‍ വിദ്യാര്‍ത്ഥികള്‍.തിരുവാലി ഹിക്മിയ…

1 hour ago

കൊച്ചി: നെടുമ്ബാശേരി വിമാനത്താവളത്തിനു സമീപത്തെ മാലിന്യകുഴിയില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ചു. രാജസ്ഥാൻ സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്.

ആഭ്യന്തര ടെർമിനലിന് സമീപമുള്ള അന്ന സാറാ കഫെയുടെ പിൻഭാഗത്തുള്ള മാലിന്യക്കുഴിയിലാണ് കുട്ടി വീണത്. വിമാനത്താവളത്തില്‍ വന്നിറങ്ങിയ ദമ്ബതികളുടെ മകൻ റിതാൻ…

5 hours ago

‘അശാസ്ത്രീയ ഗതാഗത നയം’; സ്വകാര്യ ബസുടമകള്‍ പ്രക്ഷോഭത്തിലേക്ക്.

തൃശൂര്‍: അശാസ്ത്രീയ ഗതാഗത നയത്തിനെതിരെയും അടിയന്തര ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയും സ്വകാര്യ ബസുടമകളുടെ മേഖലാ പ്രതിഷേധ സംഗമം നടത്തുമെന്ന് കേരള…

6 hours ago