സാമൂഹ്യ,സാംസ്‌കാരിക,ജീവകാരുണ്യ രംഗങ്ങളില്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കിയവര്‍ക്കായി യുവകലാസാഹിതി അബുദാബി നല്‍കുന്ന മുഗള്‍ ഗഫൂര്‍ അവാര്‍ഡ് ചങ്ങരംകുളം കക്കിടിപ്പുറം സ്വദേശി പി ബാവ ഹാജിക്ക്. പ്രവാസഭൂമിയില്‍ നീണ്ട 56 വര്‍ഷത്തെ സേവനവും സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ സംഭാവനകളും പരിഗണിച്ചാണ് ആദരവ് നല്‍കുന്നത്. അബുദബി മലയാളി സമാജത്തില്‍ നടന്ന മുഗള്‍ ഗഫൂര്‍ പതിമൂന്നാം അനുസ്മരണ സമ്മേളനത്തിലാണ് യുവകലാസാഹിതി അബുദാബി അവാര്‍ഡ് പ്രഖ്യാപിച്ചത്.
56 വര്‍ഷമായി അബുദാബിയില്‍ പ്രവാസജീവിതം നയിക്കുന്ന ബാവ ഹാജി, ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ ഏറ്റവും ദീര്‍ഘകാലം പ്രസിഡന്റ് ആയി തുടരുന്ന ഒരു സാമൂഹ്യ പ്രവര്‍ത്തകനാണ്. അബുദാബി ഇന്ത്യന്‍ സ്‌കൂള്‍, മോഡല്‍ സ്‌കൂള്‍, ഇന്ത്യന്‍ ഇസ്ലാഹി ഇസ്ലാമിക് സ്‌കൂള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവര്‍ക്കായി ഐഐസിയുടെ കീഴില്‍ അല്‍ നൂര്‍ ഇന്ത്യന്‍ ഇസ്ലാമിക് സ്‌കൂൾ ആരംഭിച്ചത് അദ്ദേഹത്തിന്റെ മികച്ച സേവനങ്ങളില്‍ ഒന്നാണ്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പുതന്നെ പ്രവാസി ഭാരതീയ സമ്മാനം ലഭിച്ചിട്ടുണ്ട്.
ഫെബ്രുവരി 15-ന് അബുദാബി കേരളസോഷ്യല്‍സെന്ററില്‍ സംഘടിപ്പിക്കുന്ന ‘യുവകലാസന്ധ്യ 2025’ ന്റെ സാംസ്‌കാരിക സമ്മേളനത്തില്‍ കേരളത്തിന്റെ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ അവാര്‍ഡ് ബാവ ഹാജിക്ക് സമ്മാനിക്കും. അഞ്ച് പതിറ്റാണ്ടിലേറെ സാംസ്‌കാരിക സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്‍ നല്‍കിയ സമാനതകളില്ലാത്ത സംഭാവനകളെ അംഗീകരിച്ചുള്ളതാണ് ഈ പുരസ്‌കാരം. യുവകലാസാഹിതി അബുദാബി പ്രവര്‍ത്തകര്‍ അറിയിച്ചു.
തിരുവനന്തപുരം: വട്ടപ്പാറ കുറ്റിയാണിയില്‍ ദമ്ബതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിയാണി സ്വദേശികളായ ജയകുമാരി (63), ബാലചന്ദ്രൻ (67) എന്നിവരാണ്…
തിരുവനന്തപുരം: ശശി തരൂർ ചെയ്തത് ശരിയായില്ലെന്നും, മാദ്ധ്യമങ്ങളിലൂടെയുള്ള ശശിതരൂരിന്റെ പ്രതികരണം ശരിയായില്ലെന്നും കെ പി സി സി അദ്ധ്യക്ഷൻ കെ…
ചെന്നൈ: ടെക്നീഷ്യൻമാരും ദിവസവേതനക്കാരുമായ സിനിമാപ്രവർത്തകർക്ക് വീടുകൾ നിർമിക്കാനായി 1.30 കോടി രൂപ സംഭാവന ചെയ്ത് നടൻ വിജയ് സേതുപതി. ചെന്നൈ…
എവിടെ നിന്നെങ്കിലും കിട്ടിയതോ അല്ലെങ്കിൽ അബദ്ധവശാൽ കീറിപോയ ആയ നോട്ടുകൾ ഒട്ടുമിക്ക ആളുകളുടേയും വീട്ടിലുണ്ടാകും. ചിലപ്പോഴെങ്കിലും അവ വലിയ തുകയുടെ…
ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയുടെ നിർമ്മാണത്തിലെ വ്യാപകമായ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പൊന്നാനി മണ്ഡലം മുസ്ലിംലീഗ് വാർഷിക…
ചങ്ങരംകുളം:നന്നംമുക്കില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു.നന്നംമുക്ക് സ്വദേശികളായ 15 യസുള്ള ധനഞ്ജയ്,16 വയസുള്ള ഗൗതം എന്നിവര്‍ക്കാണ് പരിക്കേറ്റത്.നന്നംമുക്ക്…