മലപ്പുറം: ‘മാലിന്യ മുക്ത നവകേരളം’ പദ്ധതിയുടെ ഭാഗമായി മലപ്പുറം സിവിൽ സ്റ്റേഷനില്‍ മാസ് ക്ലീനിങ് നടത്തി. മലപ്പുറം സിവിൽ സ്റ്റേഷനെ മാലിന്യമുക്ത മാതൃകാ സിവിൽസ്റ്റേഷനാക്കുന്നതിന്റെ ഭാഗമായി നടത്തിയ ശുചീകരണം ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. അജൈവമാലിന്യങ്ങള്‍ ഓഫീസ് പരിസരത്ത് നിക്ഷേപിക്കുന്നത് കണ്ടെത്തിയാല്‍ അതത് ഓഫീസ് മേധാവിക്കെതിരെ പിഴ ചുമത്തുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ഓഫീസുകളും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് അതത് ഓഫീസുകളിലെ ജീവനക്കാരുടെ ഉത്തരവാദിത്തമാണ്.
സിവില്‍ സ്റ്റേഷനില്‍ വാഹനാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും. സിവില്‍ സ്റ്റേഷനിലെ വിവിധ കെട്ടിടങ്ങളില്‍ ഏരിയ തിരിച്ച് ശുചീകരണം നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ ഭരണകൂടം, ശുചിത്വ മിഷന്‍, ഹരിത കേരളം മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ശുചീകരണ പ്രവൃത്തികളില്‍ വിവിധ സര്‍വ്വീസ് സംഘടനകളും,സന്നദ്ധ സംഘടനകളും കലക്ടറേറ്റിലെ മുഴുവന്‍ ജീവനക്കാരും ശുചീകരണയജ്ഞത്തില്‍ പങ്കാളികളായി.
ഓഫീസുകളില്‍ നിന്നും മറ്റും ശേഖരിച്ച പ്ലാസ്റ്റിക്, പേപ്പര്‍ തുടങ്ങിയ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ഹരിത കര്‍മ്മസേനയ്ക്കും ഇ- വേസ്റ്റ് ക്ലീന്‍ കേരള കമ്പനിയ്ക്കും കൈമാറും.
കളക്ടറേറ്റ് പരിസരത്ത് നടന്ന ഉദ്ഘാടന ചടങ്ങില്‍ എ.ഡി.എം എന്‍.എം മെഹറലി, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പ്രീതി മേനോന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ചങ്ങരംകുളം:വളയംകുളത്ത് വീടിനകത്ത് കയറി യുവാവിന്റെ പരാക്രമം.വെള്ളിയാഴ്ച വൈകിയിട്ട് ഏഴ് മണിയോടെയാണ് സംഭവം.അജ്ഞാതനായ യുവാവ് സ്ത്രീകളും കുട്ടികളുമുള്ള വീടിനകത്തേക്ക് ഓടിക്കയറുകയായിരുന്നു.വീട്ടുകാര്‍ ഭഹളം…
എടപ്പാൾ: സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റ് തീർത്തും നിരാശ നൽകുന്നത് മാത്രം നിലവിൽ മുൻ ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ച പല പദ്ധതികളും…
എടപ്പാൾ: റഫറൽ ബിസിനസിന് മുൻതൂക്കം നൽകുന്ന ബിസിനസിന് മാത്രമായുള്ള ജൂനിയർ ചേമ്പർ ഇൻറർനാഷണൽ- ജെ സി ഐ യുടെ സംവിധാനമായ…
എടപ്പാൾ: 'ചർക്ക 'യും ' ഉപ്പും ' ഉൾപ്പെടെയുള്ള വസ്തുക്കൾ ശക്തിയേറിയ സമരായുധങ്ങളാക്കി മാറ്റി, ലോക ചരിത്രത്തിൽ സമാനതകളില്ലാത്ത സ്വാതന്ത്ര്യസമരത്തിനാണ്…
കെനിയൻ തലസ്ഥാനമായ നൈറോബിയിൽ എടപ്പാളുകരുടെ സംഗമം നടന്നു. എടപ്പാളുകാരുടെ പ്രവാസി കൂട്ടായ്മ 'ഇടപ്പാളയം' ആണ് ആഫ്രിക്കൻ വൻ കരയിലെ എടപ്പാളുകാരുടെ…
എടപ്പാൾ: വട്ടംകുളം ഗ്രാമ പഞ്ചായത്തും, ഐ. എച്. ആർ. ഡി കോളേജ് വട്ടം കുളവും സംയുക്തമായി സങ്കടിപ്പിക്കുന്ന "ലഹരിക്കെതിരെ നാടൊന്നായ്…