Categories: KERALA

മാലിന്യ മുക്തം നവകേരളം:പദ്ധതിയിൽ പിന്നിൽ മലപ്പുറം ജില്ല

കോഴിക്കോട്: മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായ ക്യാമ്പയിനിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ ജില്ലകൾ മുന്നിൽ. പിന്നിൽ മലപ്പുറം. സംസ്ഥാന ശരാശരി 90 ശതമാനം. അതിദരിദ്രരില്ലാത്ത ജില്ലകളാക്കുന്ന പ്രവർത്തനത്തിൽ കോട്ടയവും കണ്ണൂരുമാണ് മുമ്പിൽ. മന്ത്രി എം.ബി.രാജേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മലപ്പുറം ജില്ലയിലെ മൂല്യനിർണയ യോഗത്തിലാണ് വിലയിരുത്തൽ. ചില പഞ്ചായത്തുകളിലെ പ്രസിഡന്റുമാരോ പ്രതിനിധികളോ പങ്കെടുക്കാത്തത് ശരിയായില്ലെന്ന് മന്ത്രി പറഞ്ഞു.

ഒക്ടോബറിൽ തുടങ്ങിയ ക്യാമ്പയിൻ മാർച്ച് വരെയാണ്. ടൗണുകൾ, പൊതുസ്ഥലങ്ങൾ, സ്കൂളുകൾ, മാർക്കറ്റുകൾ, ഓഫീസുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുടങ്ങിയവ ഹരിതവത്കരിക്കുന്നതാണ് പദ്ധതി. ക്യാമ്പയിൻ തുടങ്ങിയപ്പോൾ മലപ്പുറത്തിനൊപ്പമായിരുന്നു കാസർകോടെങ്കിലും അവരിപ്പോൾ 99 ശതമാനം നേട്ടമുണ്ടാക്കി.

തെരുവുനായ്ക്കളുടെ ആധിക്യമുള്ള മലപ്പുറത്ത് അവയുടെ വന്ധ്യംകരണത്തിന് ഒരു എ.ബി.സി സെന്റർ പോലുമില്ല. വളരെ കുറച്ച് ടൗണുകളെയും ടൂറിസ്റ്റ് കേന്ദ്രങ്ങളെയും മാത്രമേ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. ഹരിതടൗണായി പ്രഖ്യാപിച്ച ശേഷം മേൽനോട്ടത്തിന് ജനകീയ സമിതികളുണ്ടാക്കുന്നതിലും മാലിന്യനിക്ഷേപത്തിന് ചുമത്തിയ പിഴയും കുറവാണ്. പിഴയിട്ടതിൽ പത്ത് ശതമാനമേ പിരിച്ചുള്ളൂ. ഇത് തെറ്റായ സന്ദേശം നൽകുമെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും നന്നായി പ്രവർത്തിക്കാനുള്ള സാദ്ധ്യത മലപ്പുറത്തുണ്ട്. അതിദരിദ്രർക്ക് സ്ഥലം വാങ്ങാനും വീടുവയ്ക്കാനുമൊക്കെ സേവനതത്പരരെ കണ്ടെത്താൻ ജനപ്രതിനിധികൾ വിചാരിച്ചാൽ നടക്കും. കൊല്ലത്ത് ഒരു കോടി രൂപ വിലമതിപ്പുള്ള സ്ഥലം സൗജന്യമായി നൽകിയ വ്യക്തിയുണ്ട്. വീണ്ടും സ്ഥലം നൽകാൻ അദ്ദേഹം സന്നദ്ധനായി. ഈ മാതൃക മറ്റിടങ്ങളിലും പിന്തു‌ടരണമെന്നും മന്ത്രി പറഞ്ഞു.

Recent Posts

വിവാഹ സംഘത്തെ പൊലീസ് മർദിച്ച സംഭവം: എഫ്ഐആറിലെ സമയത്തിൽ വൈരുധ്യം.

പത്തനംതിട്ട ∙ വിവാഹസൽക്കാരത്തിൽ പങ്കെടുത്തു മടങ്ങിയ സംഘത്തെ പൊലീസ് മർദിച്ച സംഭവത്തിൽ റജിസ്റ്റർ ചെയ്ത 2 എഫ്ഐആറുകളിലെയും സമയത്തിൽ വൈരുധ്യം.…

1 hour ago

ഹേമ കമ്മിറ്റി റിപ്പോർട്ട്: പൊലീസ് അന്വേഷണം തടയാനാകില്ല, ഹൈക്കോടതി ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി. കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിച്ചുകഴിഞ്ഞാൽ പൊലീസ്…

1 hour ago

ഷോക്കടിക്കും! സംസ്ഥാന ബജറ്റ്: ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു.

             തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു. 15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതിയും 50 ശതമാനം…

1 hour ago

വനംവന്യജീവി സംരക്ഷണത്തിന് 305 കോടി; വന്യജീവി ആക്രമണം തടയാൻ 50 കോടിയുടെ പദ്ധതി.

സംസ്ഥാന ബജറ്റിൽ വനം വന്യജീവി സംരക്ഷണത്തിന് 305.61 കോടി അനുവദിച്ചു. ആർആർടി സംഘത്തിന്റെ എണ്ണം 28 ആയി വർധിപ്പിച്ചു. കോട്ടൂർ…

2 hours ago

പാലക്കാട് കൂറ്റനാട് നേർച്ചക്കിടെ ആന ഇടഞ്ഞു; പാപ്പാനെ കുത്തിക്കൊന്നു.

കൂറ്റനാട്: കൂറ്റനാട് നേർച്ചക്കിടെ ആന ഇടഞ്ഞു,പാപ്പാനെ കുത്തിക്കൊന്നു.കൂറ്റനാട് ശുഹദാക്കളുടെ മഖാമിൽ നടന്നുവരുന്ന ആണ്ടുനേർച്ചയുടെ ഭാഗമായുള്ള ദേശോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പരിസരപ്രദേശത്തുനിന്നുള്ള…

4 hours ago

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് സിനിമാ സമരം ആരംഭിക്കാനൊരുങ്ങി സംഘടകൾ.

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് സിനിമാ സമരം ആരംഭിക്കാനൊരുങ്ങി സംഘടകൾപ്രകടനങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പല സിനിമകളും സൂപ്പർ…

5 hours ago