Categories: PUBLIC INFORMATION

മാലിന്യം വലിച്ചെറിയുന്നത് സംബന്ധിച്ച് തെളിവുകളോടെ റിപ്പോർട്ട് ചെയ്യുന്നവർക്കുള്ള പാരിതോഷികം, ചുമത്തുന്ന പിഴത്തുകയുടെ നാലിലൊന്നാക്കിയതായി മന്ത്രി എം. ബി രാജേഷ്

&NewLine;<p class&equals;"wp-block-paragraph">മാലിന്യം വലിച്ചെറിയുന്നത് സംബന്ധിച്ച് തെളിവുകളോടെ റിപ്പോർട്ട് ചെയ്യുന്നവർക്കുള്ള പാരിതോഷികം&comma; ചുമത്തുന്ന പിഴത്തുകയുടെ നാലിലൊന്നാക്കിയതായി തദ്ദേശ സ്വയം à´­à´°à´£ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു&period; പരമാവധി 2500 രൂപ എന്ന നിലവിലെ പരിധി എടുത്തുകളയാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്&period; കുറ്റക്കാർക്ക് ചുമത്തുന്ന പിഴത്തുകയുടെ നാലിലൊന്ന് തുക വിവരം നൽകുന്നവർക്ക് ഇനി ലഭിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്ന കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലെ പൊതുജനപങ്കാളിത്തം വർധിപ്പിക്കാൻ വേണ്ടിയാണ് നടപടി&period; തെളിവുകളോടെ വിവരം നൽകുന്ന എല്ലാവർക്കും പാരിതോഷികം ലഭിക്കുന്നുവെന്ന് തദ്ദേശ സ്വയം à´­à´°à´£ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു&period; ഹരിതകർമ്മ സേനാംഗങ്ങൾ&comma; എൻഎസ്എസ് വളണ്ടിയർമാർ&comma; എസ്പിസി കേഡറ്റുകൾ&comma; കോളജ് വിദ്യാർഥികൾ തുടങ്ങി എല്ലാ വിഭാഗത്തെയും ഈ നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമാക്കാൻ കഴിയണം&period; സിംഗിൾ വാട്ട്സാപ്പ് നമ്പറായ 9446700800 ൽ കൂടുതൽ പരാതികൾ ലഭിക്കുന്നുണ്ട്&period; ഇത് കൃത്യമായി നിരീക്ഷിക്കാനും നടപടി സ്വീകരിക്കാനും തദ്ദേശ സ്വയം à´­à´°à´£ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ പ്രത്യേക കണ്ട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ട്&period; പൊതുജനപങ്കാളിത്തത്തോടെ മാലിന്യസംസ്കരണ രംഗത്ത് മുന്നേറ്റം സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മാലിന്യം വലിച്ചെറിയുന്നതും&comma; പൊതുസ്ഥലത്തെ മലിന്യ നിക്ഷേപം സംബന്ധിച്ചുമുള്ള 8674 പരാതികളാണ് ഇതുവരെ വാട്ട്സാപ്പ് നമ്പർ വഴി ലഭിച്ചത്&period; കൃത്യമായ വിവരങ്ങൾ സഹിതം ലഭിച്ച 5361 പരാതികൾ സ്വീകരിച്ചു&period; ഇതിൽ 4525 കേസുകളിലും മാലിന്യം നീക്കം ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിച്ചിട്ടുണ്ട് &lpar;84&period;41&percnt;&rpar;&period; മാലിന്യം വലിച്ചെറിയുന്നവരുടെ വിശദാംശങ്ങളും തെളിവുകളുമുൾപ്പെടെ ലഭിച്ച 439 കേസുകളിൽ കുറ്റക്കാർക്ക് 33&period;5 ലക്ഷം രൂപ പിഴ ചുമത്തി&period; വാട്ട്സാപ്പിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ 31 പേർക്കെതിരെ പ്രോസിക്യൂഷൻ നടപടികളും ആരംഭിച്ചിട്ടുണ്ട്&period; ഏറ്റവുമധികം പരാതികൾ റിപ്പോർട്ട് ചെയ്തത് എറണാകുളം&comma; തിരുവനന്തപുരം ജില്ലകളിൽ നിന്നാണ്&period; കുറവ് വയനാട് ജില്ലയിലാണെന്നും മന്ത്രി കൂട്ടിച്ചേ‌‌ർത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്താൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നിലവിൽ അയ്യായിരം രൂപ വരെയാണ് പിഴ ശിക്ഷ&period; മലിനജലം പൊതുസ്ഥലത്തേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കിയാൽ അയ്യായിരം മുതൽ അൻപതിനായിരം വരെ പിഴ ലഭിക്കും&period; മാലിന്യമോ ചവറോ വിസർജ്യ വസ്തുക്കളോ ജലാശയങ്ങളിൽ നിക്ഷേപിക്കുന്നത് പതിനായിരം മുതൽ അൻപതിനായിരം രൂപ വരെ പിഴയും ആറുമാസം മുതൽ ഒരു വർഷം വരെ തടവും ലഭിക്കുന്ന കുറ്റമാണ്&period; നിരോധിത പ്ലാസ്റ്റിക് വിൽപ്പന നടത്തുന്നതിന് പതിനായിരം മുതൽ അൻപതിനായിരം വരെയാണ് പിഴ ശിക്ഷ&period; മാലിന്യമോ വിസർജ്യ വസ്തുവോ അനധികൃതമായി വാഹനങ്ങളിൽ കടത്തിയാൽ വാഹനം പിടിച്ചെടുക്കലും കണ്ടുകെട്ടലും ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

10 hours ago

പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ. ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്പന രണ്ട് പേർ അറസ്റ്റിൽ.

പൊന്നാനി: ഓപ്പറേഷൻ തൂഫാനോട് അനുബന്ധിച്ച് ലഹരി സംഘങ്ങളെ പോലീസ് നിരീക്ഷിച്ചു വരുന്നതിന്റെ ഭാഗമായി പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ ചെരുപ്പ് കട…

10 hours ago

അതിഥി തൊഴിലാളികളുടെ പകർച്ചവ്യാധി പ്രതിരോധത്തിന് അതിഥി ആരോഗ്യ മിത്ര പരിപാടിക്ക് എടപ്പാളിൽ തുടക്കമായി

എടപ്പാൾ: ജില്ലയിലെ അതിഥി തൊഴിലാളികളുടെ ഇടയിൽ മലേറിയ, ഫൈലേറിയ എന്നിവ കണ്ടെത്തുന്നത് കൂടി വരുന്ന സാഹചര്യത്തിൽ, അതിഥി തൊഴിലാളികൾക്കായി പ്രത്യേകം…

10 hours ago

പൊന്നാനിയിൽ എഴുത്ത് ലോട്ടറി മാഫിയ തലവൻ അറസ്റ്റിൽ

പൊന്നാനി: നൈതല്ലൂരിൽ കേരള സർക്കാർ ലോട്ടറിക്ക് സമാന്തരമായി പുത്തൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മൊബൈൽ ഫോണിൽ ആപ്പുകളും വാട്സ്ആപ്പ് ഗ്രൂപ്പുകളും…

10 hours ago

പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗം: അവലോകന യോഗം ചേര്‍ന്നു

പൊന്നാനി: പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന…

10 hours ago

കുറ്റിപ്പുറം പാലം–നിളാ പാർക്ക് തീരദേശ റോഡ്: സർവേ നടപടികൾ ആരംഭിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം പാലം മുതൽ നിളാ പാർക്ക് വരെയുള്ള തീരദേശ റോഡിന്റെ സർവേ നടപടികൾ ആരംഭിച്ചു. നിർദിഷ്ട റോഡിനായി 12…

10 hours ago